Connect with us

Breaking News

MBA-ക്കാരന്റെ ‘വ്യാജ ബാങ്ക്’; എട്ടുശാഖകള്‍, ATM കാര്‍ഡും;ലക്ഷ്യമിട്ടത് വന്‍തട്ടിപ്പ്

Published

on

Share our post

ചെന്നൈ: വ്യാജ ബാങ്ക് ആരംഭിച്ച് വന്‍ സാമ്പത്തികതട്ടിപ്പിനു പദ്ധതിയിട്ടയാള്‍ ചെന്നൈയില്‍ അറസ്റ്റിലായി. ചെന്നൈ അമ്പത്തൂര്‍ കേന്ദ്രമായി ‘ഗ്രാമീണ കാര്‍ഷിക സഹകരണ ബാങ്ക്’ എന്ന പേരില്‍ വ്യാജ ബാങ്ക് നടത്തിയ ചന്ദ്രബോസാണ് (42) പിടിയിലായത്.

മറ്റൊരു ബാങ്കില്‍ ഇയാള്‍ക്കുണ്ടായിരുന്ന 56 ലക്ഷം രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചു. ചെന്നൈയില്‍ ആസ്ഥാനവും എട്ടിടങ്ങളില്‍ ശാഖകളുമായിട്ടായിരുന്നു ബാങ്കിന്റെ തുടക്കം. മധുര, സേലം, ഈറോഡ്, നാമക്കല്‍, കള്ളക്കുറിച്ചി, പെരമ്പല്ലൂര്‍, വിരുദാചലം, തിരുവണ്ണാമലൈ എന്നിവിടങ്ങളിലായിരുന്നു ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്നത്. വലിയ തട്ടിപ്പ് നടത്താനുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് ബാങ്ക് ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.

അനുമതിയില്ലാതെ ബാങ്ക് പ്രവര്‍ത്തിക്കുന്നതായി റിസര്‍വ് ബാങ്കില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സിറ്റി പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.

ചന്ദ്രബോസ് യു.കെ.യില്‍നിന്ന് എം.ബി.എ. പഠനം പൂര്‍ത്തിയാക്കിയെന്നാണ് പറയപ്പെടുന്നത്. പുതിയ ബാങ്ക് ആരംഭിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതായി വ്യാജ രേഖയുണ്ടാക്കിയിരുന്നു. വ്യാജ എ.ടി.എം. കാര്‍ഡടക്കം നല്‍കി ആളുകളെ അക്കൗണ്ടില്‍ ചേര്‍ത്തു. 2000-ത്തിലേറെ പേര്‍ അക്കൗണ്ട് എടുത്തിരുന്നെന്നാണ് വിവരം.

സഹകരണബാങ്കിന്റെ പേരില്‍ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ പ്രീപെയ്ഡ് കാര്‍ഡ് വാങ്ങി അതിലെ പേരും വിവരങ്ങളും തിരുത്തിയാണ് അക്കൗണ്ടുടമകള്‍ക്ക് നല്‍കിയത്.രണ്ട് മുതല്‍ ഏഴ് ലക്ഷം രൂപവരെ വാങ്ങിയാണ് ജീവനക്കാരെ നിയമിച്ചത്. ഇതേസമയം, അക്കൗണ്ട് തുടങ്ങിയവരില്‍നിന്ന് വളരെ ചെറിയ തുകമാത്രമാണ് സ്വീകരിച്ചിരുന്നത്. പിന്നീട് വലിയ തട്ടിപ്പ് നടത്തുകയായിരുന്നു ലക്ഷ്യമെങ്കിലും അതിനുമുമ്പ് പോലീസിന്റെ പിടിയിലാവുകയായിരുന്നു.

സ്ഥിരനിക്ഷേപമടക്കം സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. സ്വര്‍ണ വായ്പ, വ്യക്തിഗതവായ്പ തുടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. വലിയതോതില്‍ പണം ശേഖരിച്ചതിനുശേഷം വിദേശത്തേക്കു കടക്കാന്‍ ലക്ഷ്യമിട്ടിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ചന്ദ്രബോസിനെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!