വ്യാപാരികൾക്കും , ചെറുകിട ഇടത്തരം സംരംഭകർക്കും ഒരുപോലെ പ്രതീക്ഷയും പ്രത്യാശയും പകർന്ന് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബറിന്റെ ആർദ്രം പദ്ധതി.വ്യാപാരം തൊഴിലായി സ്വീകരിച്ച് മരണം വരിക്കുന്നതോട് കൂടി നിരാലംബരാകുന്ന കുടുംബത്തെ സഹായിക്കുന്നതിനാണ് യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ സംസ്ഥാന കമ്മറ്റി ‘ആർദ്രം ‘ പദ്ധതിക്ക് രൂപം നല്കിയത്.പദ്ധതി പ്രകാരം വ്യാപാരി മരണപ്പെട്ടാൽ മരണാനന്തര സഹായം എന്ന നിലയിൽ നോമിനിക്ക് 10 ലക്ഷം രൂപ ലഭിക്കും.
മറ്റ് സഹായങ്ങൾ
1. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ 4 ലക്ഷം രൂപ
2. കിഡ്‌നി മാറ്റി വെക്കൽ 2.5 ലക്ഷം
3. ഹൃദയ ശസ്ത്രക്രിയ ബൈപാസ് സർജറി ഒരു ലക്ഷം, ആൻജിയോപ്ലാസ്റ്റി സർജറി അര ലക്ഷം
4. അപകടം മൂലം പൂർണ്ണമായി തളർന്നു പോകൽ രണ്ടു ലക്ഷം, അംഗഭംഗം സംഭവിക്കൽ രണ്ട് ലക്ഷം വരെ
(ഒരാൾക്ക് പരമാവധി 10 ലക്ഷം രൂപ മാത്രമെ ഈ സ്‌ക്കീമിൽ നിന്ന് ലഭിക്കയുള്ളൂ)
വിശദമായി അറിയാം
പദ്ധതി രൂപരേഖ
1. സംസ്ഥാനത്തെ വ്യാപാരികൾ ചെറുകിട വ്യവസായികൾ, സേവന ദാതാക്കൾ അവരുടെ കുടുംബാംഗങ്ങൾ, ആശ്രിതരായ തൊഴിലാളികൾ എന്നിവരുടെ കുടുംബക്ഷേമവും, ആരോഗ്യ സംരംക്ഷണവും ലക്ഷ്യമിട്ടു യുണൈറ്റെഡ്മർച്ചന്റ്സ് ചേംമ്പർ സംസ്ഥാന കമ്മറ്റി സംസ്ഥാന തലത്തിൽ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന – വ്യാപാരി കുടുംമ്പ ക്ഷേമ പദ്ധതി.
2.18 വയസ്സു മുതൽ 60 വയസ്സു വരെയുള്ള, വ്യാപാരികൾ, ചെറുകിട വ്യവസായികൾ, സേവനദാതക്കൾ, അവരുടെ കുടുംബാoഗങ്ങൾ ഉൾപ്പടെ അവരെ ആശ്രയിച് കഴിയുന്നവർക്ക് പദ്ധതിയിൽ ചേരാം.
2.a. പദ്ധതിയുടെ ആരംഭഘട്ടത്തിൽ 15 ദിവസം വരെ( രണ്ടാഴ്ചക്കാലം മാത്രം) യുണൈറ്റെഡ് മർച്ചന്റ്സ് ചേംബർ അംഗങ്ങൾക്ക് പ്രായഭേദമന്യെ ഈ പദ്ധതിയിൽ ചേരാം. പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയിൽ സംഘടന അംഗങ്ങൾക്ക് പ്രത്യേകമായി നൽകുന്ന ഈ ആനുകൂല്യം പിന്നീടു യാതൊരു കാരണവശാലും ലഭിക്കുന്നതല്ല.
3. പദ്ധതിയിൽ അംഗത്വം ലഭിക്കുവാൻ നിശ്ചിത അപേക്ഷ ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടെപ്പം അപേക്ഷകന്റെ 3 പാസ്പോർട്ട് സൈസ് ഫോട്ടോയും, ഏതെങ്കിലും ഒരു ID proof ഉം സംഭാവനയായി സ്ക്കിമിലേക്ക് രണ്ടായിരം രൂപയും മരണാനന്തര ഫണ്ടിലേക്കുള്ള സംഭാവനയായി 500 രൂപയും അടക്കേണ്ടതാണ്.
4. ക്ഷേമ ആനുകൂല്യങ്ങൾ
പദ്ധതിയിൽ പങ്കാളിയാകുന്ന വ്യക്തി മരണമടഞ്ഞാൽ അദ്ദേഹത്തിന്റെ നോമിനിക്ക് 10 ലക്ഷം രൂപ കുടുംബക്ഷേമം മുൻ നിർത്തി നൽകുന്നു.
ചികിത്സാ സഹായം
കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ – 4 ലക്ഷ o വരെ
കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയ 2.5 ലക്ഷം വരെ
ഹൃദയ ശസ്ത്രക്രിയ ബൈപാസ് സർജറി ഒരു
ലക്ഷം വരെ
ആൻജിയോപ്ലാസ്റ്റിക്ക് സർജറി 50000 വരെ
അപകടം അംഗഭംഗo പൂർണ്ണമായി സംഭവിക്കൽ
2 ലക്ഷം വരെ
പൂർണ്ണമായി തളർന്ന് പോകൽ 2 ലക്ഷം വരെ
മേജർ ഓപ്പറേഷനുകൾ
ഒരു ലക്ഷം വരെ
അർബുദം ഉൾപ്പടെയുള്ള
ഗുരുതര രോഗങ്ങൾ
സഹായം മെഡിക്കൽ റിപ്പോർട്ടുകൾ കേസ് ഹിസ്റ്ററി എന്നിവ അടിസ്ഥാനമാക്കി കമ്മറ്റി തീരുമാനപ്രകാരം 1 ലക്ഷം വരെ
സഹായ ധനം ഒരാൾക്ക് പരമാവധി 10 ലക്ഷം വരെ മാത്രം.
5. പദ്ധതിയിൽ അംഗമാകുന്ന ഒരാൾ മരണമടയുമ്പോൾ മറ്റംഗങ്ങൾ പദ്ധതിയിലേക്ക് സംഭാവനയായി 100 രൂപ നൽകേണ്ടതാണ്
പദ്ധതിയിൽ 5 തവണയിലേറെ സംഭാവന തുകകൾ അടക്കാതിരുന്നാൽ പദ്ധതിയിൽ നിന്നും പുറത്താകുന്നതാണ്
പദ്ധതിയിൽ 3 തവണയിലേറെ സംഭാവന വിഹിതം നൽകാത്തവർക്ക് വീഴ്ചവരുത്തുന്ന കാലയളവിൽ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നതല്ല. ഈ പദ്ധതിയിൽ 50000 രൂപ ഒറ്റത്തവണയായി അടക്കുന്നവർക്ക് പിന്നിട് മറ്റു വിഹിതങ്ങളൊന്നും നൽകാതെ ആനുകൂല്യങ്ങൾക്ക് അർഹത നേടാവുന്നതാണ്. പദ്ധതിയിൽ ചേർന്നതിനു ശേഷം താൻ അംഗത്വം സ്വീകരിക്കുേമ്പാൾ ചെയ്തു വന്ന വ്യാപാര മോ, വ്യവസായ മോ, നിറുത്തി പോയാലും അയാൾക്ക് പദ്ധതിയുടെ വ്യവസ്ഥകൾ പാലിച് പദ്ധതിയിൽ തുടരുന്നതിനും പദ്ധതിയുടെ ആനുകൂല്യങ്ങൾക്കും അവകാശമുണ്ടായിരിക്കുന്നതാണ്.
പദ്ധതിയിൽ അടച്ച സംഭാവനകളൊന്നും യാതൊരു കാരണവശാലും
തിരികെ ലഭിക്കുന്നതല്ല.
പദ്ധതിയുടെ ആരംഭത്തിൽ
യുണൈറ്റെഡ് മർച്ചന്റ്സ് ചേംമ്പർ അംഗങ്ങൾക്ക് പ്രായഭേദമന്യേ ചേരാൻ അവസരം ലഭിക്കുമ്പോൾ
അയാളുടെ കുടുംബത്തിൽ നിന്നും 60 വയസ്സിൽ താഴെയുള്ള ഒരാൾ നിർബന്ധമായും പദ്ധതിയിൽ ചേർന്നിരിക്കണം
നിലവിലുള്ള രോഗങ്ങൾക്ക് പദ്ധതിയിൽ ചേർന്ന് 3 വർഷം വരെ ചികിത്സാ സഹായം ലഭിക്കുന്നതല്ല പദ്ധതിയിൽ ചേർന്ന് ആറുമാസത്തിനു ശേഷം സംഭവിക്കുന്ന മരണങ്ങൾക്ക് നോമിനിക്ക് നിർദിഷ്ട ആശ്വാസധനം ലഭിക്കുന്നതാണ്.
ചികിത്സാ സഹായം പദ്ധതിയിൽ ചേർന്ന് ഒരു വർഷത്തിനു ശേഷം മാത്രമെ ലഭിക്കുകയുള്ളൂ. ചികിത്സാ സഹായം പുനർനിർണ്ണയിക്കാൻ കമ്മറ്റിക്ക് അധികാരമുണ്ട്.
ഈ പദ്ധതി അംഗങ്ങളുടെ ക്ഷേമം മാത്രം ലക്ഷമിട്ട് രൂപകല്പന ചെയ്തിട്ടുള്ളതാകുന്നു – പരസ്പര സഹായ പദ്ധതി എന്ന നിലയിൽ അംഗങ്ങളുടെ പരസ്പര സഹകരണത്തിലൂടെ ലഭ്യമാകുന്ന ഫണ്ട് സുതാര്യമായി കൈകാര്യം ചെയ്യേണ്ടത് ആകുന്നു. ആദായമോ, ലാഭമോ ലക്ഷ്യമാക്കിയുള്ള യാതൊരു വിധ സാമ്പത്തിക ഇടപാടുകളും അനുവദനീയമല്ല. സർക്കാറിന്റെ സാമ്പത്തിക നിയമങ്ങൾക്ക് വിധേയമായി സാമ്പത്തിക ഇടപാടുകൾ ബാങ്കുകൾ മുഖേന Mutual fund ന്റെ നിയമപരിയിയിൽ വരുന്ന വിധം ക്രമീകരിക്കേണ്ടതാണ്
Jurisdiction. പദ്ധതിയുടെ Registered office നിലകൊള്ളുന്ന സ്ഥലം