Connect with us

Breaking News

പ്ലസ് വൺ: ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിക്കാം

Published

on

Share our post

ഹരിപ്പാട്: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷകൾ വ്യാഴാഴ്ച രാവിലെ 10 മുതൽ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ് സൈറ്റിൽ https://hscap.kerala.gov.in സമർപ്പിക്കാം. നേരത്തേ അപേക്ഷിച്ചിട്ടും മുഖ്യ അലോട്മെന്റിലോ ആദ്യ സപ്ലിമെന്ററി അലോട്മെന്റിലോ ഉൾപ്പെടാത്തവർക്ക് പുതിയ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കാം. ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്ക് പുതുതായി അപേക്ഷിക്കാം. പതിനെണ്ണായിരത്തോളം സീറ്റുകളാണ് ഈ അലോട്മെന്റിനായുള്ളത്.

ഏകജാലകംവഴിയുള്ള മെറിറ്റ് ക്വാട്ടയിലോ മാനേജ്‌മെന്റ് ക്വാട്ട, കമ്യൂണിറ്റി മെറിറ്റ്, അൺ എയ്ഡഡ് തുടങ്ങി ഏതെങ്കിലും വിഭാഗത്തിൽ നിലവിൽ പ്രവേശനം ലഭിച്ചിട്ടുള്ളവർക്ക് സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിക്കാനാകില്ല. അലോട്മെന്റ് ലഭിച്ചെങ്കിലും സ്കൂളിൽ ചേരാത്തവർ, പ്രവേശനം നേടിയശേഷം ടി.സി. വാങ്ങിയവർ എന്നിവർക്കും ഇപ്പോൾ അപേക്ഷിക്കാൻ അനുമതിയില്ല. സ്കൂളുകളുകളിൽ മിച്ചമുള്ള സീറ്റുകളുടെ വിശദാംശങ്ങൾ വെബ് സൈറ്റിലുണ്ട്. അതു പരിശോധിച്ചുവേണം ഓപ്ഷൻ നൽകാൻ. സീറ്റൊഴിവില്ലാത്ത സ്കൂളിലേക്ക് അപേക്ഷ സ്വീകരിക്കില്ല.

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകിയപ്പോഴുണ്ടായ പിഴവുനിമിത്തം ആയിരത്തോളം വിദ്യാർഥികളുടെ അലോട്മെന്റ് റദ്ദാക്കിയിരുന്നു. ഇവർക്ക് സ്കൂളുകളിൽ ചേരാൻ കഴിഞ്ഞിരുന്നില്ല. അപേക്ഷയിലെ പിഴവുകൾ തിരുത്താൻ ട്രയൽ അലോട്മെന്റിനുശേഷം നാലുദിവസം അനുവദിച്ചിരുന്നു.

ഈ അവസരം പ്രയോജനപ്പെടുത്താതിരുന്നവർക്കാണ് സ്കൂളിൽ ചേരാൻകഴിയാതെ വന്നത്. ഇങ്ങനെയുള്ളവർക്കു രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിക്കാം. ആദ്യം അപേക്ഷയിലെ പിഴവുകൾ തിരുത്തണം. തുടർന്നുവേണം ഓപ്ഷനുകൾ നൽകാൻ.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷകരുടെ എണ്ണത്തിനടുത്ത് മെറിറ്റ് സീറ്റുകൾ അവശേഷിക്കുന്നുണ്ട്.

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മെറിറ്റ് സീറ്റുകളെക്കാൾ കുറച്ച് അപേക്ഷകർ മാത്രമാണു പ്രവേശനം കാത്തിരിക്കുന്നത്. വടക്കൻ ജില്ലകളിലാണു കൂടുതൽ അപേക്ഷകരുള്ളത്. രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായശേഷം ഈമാസംതന്നെ പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് ഹയർസെക്കൻഡറി വകുപ്പ് ആലോചിക്കുന്നത്. അതിനുമുമ്പ് നിലവിൽ പ്രവേശനം ലഭിച്ചവർക്ക് സംസ്ഥാനതലത്തിൽ സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകും.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!