Connect with us

Breaking News

സര്‍വേ: അധികഭൂമി പതിച്ചുനല്‍കാന്‍ ഓര്‍ഡിനന്‍സ്

Published

on

Share our post

തിരുവനന്തപുരം: റീസര്‍വേയില്‍ ഭൂമിയുടെ വിസ്തീര്‍ണം കൂടുതലെന്ന് കണ്ടെത്തിയാല്‍ അത് ഉടമസ്ഥര്‍ക്ക് പതിച്ചുകിട്ടാനുള്ള നിയമം ഓര്‍ഡിനന്‍സായി ഉടന്‍ കൊണ്ടുവരും. നിയമം തയ്യാറാക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറെ ചുമതലപ്പെടുത്തി. ബുധനാഴ്ച റവന്യൂ സെക്രട്ടേറിയറ്റ് യോഗത്തില്‍ കരട് ചര്‍ച്ചചെയ്യും. കണ്ടെത്തിയ അധികഭൂമി പതിച്ചുനല്‍കാന്‍ ഇപ്പോള്‍ വ്യവസ്ഥയില്ല. നികുതി അടയ്ക്കാനേ അനുവദിക്കാറുള്ളൂ. അധികഭൂമിക്ക് ഉടമസ്ഥാവകാശം നല്‍കാറില്ല. ഇത് നിയമനടപടികളിലേക്ക് നീങ്ങാറാണ് പതിവ്. ഭൂമി കൈമാറുമ്പോഴും അധികഭൂമിക്ക് വിലകിട്ടാറില്ല. അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനാണ് നിയമം.

റീസര്‍വേയില്‍ അളവുവ്യത്യാസം കണ്ടെത്തിയ ഒന്നരലക്ഷത്തോളം കേസുകള്‍ സംസ്ഥാനത്ത് ഇപ്പോഴുണ്ട്. തുടങ്ങാനിരിക്കുന്ന ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാവുമ്പോള്‍ കേസുകളുടെ എണ്ണം വന്‍തോതില്‍ ഉയരാനാണ് സാധ്യത.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഡിജിറ്റല്‍ റീസര്‍വേയിലുണ്ടാകുന്ന വ്യത്യാസവും എളുപ്പത്തില്‍ ക്രമീകരിക്കാനാവും. അധികഭൂമി ഉടമസ്ഥന് പതിച്ചുനല്‍കാന്‍ ചെറിയ ഫീസ് ഈടാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഫീസ് വിപണിവിലയ്‌ക്കോ ന്യായവിലയ്‌ക്കോ ആനുപാതികമാക്കരുതെന്ന അഭിപ്രായം സര്‍ക്കാരിനുണ്ട്. എത്ര ഈടാക്കണമെന്നത് റവന്യൂവകുപ്പ് തീരുമാനിക്കും.


Share our post

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Breaking News

കേളകം മിനി ബസപകടം; പരിക്കേറ്റവരുടെ വിവരങ്ങൾ

Published

on

Share our post

കേളകം: മലയാംപടിയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മിനി ബസപകടത്തിൽ രണ്ടു പേർ മരിക്കുകയും 12 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. കായംകുളം ദേവ കമ്യൂണിക്കേഷൻസിൻ്റെ നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽ കായംകുളം മുതുകുളം സ്വദേശി അഞ്ജലി ഉല്ലാസ് (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ (59) എന്നിവരാണ് മരിച്ചത്.

കൊട്ടാരക്കര സ്വദേശി വിജയകുമാർ(52), മുഹമ്മ സ്വദേശി അജി എന്ന സജിമോൻ, കൊല്ലം പാരിപ്പള്ളി സ്വദേശി ശ്യാം (38), മുതുകുളം സ്വദേശികളായ ഉണ്ണി (51), ഷിബു (48), അതിരുങ്കൽ സ്വദേശി സുഭാഷ് (59), കല്ലുവാതുക്കൽ ചെല്ലപ്പൻ (43), എറണാകുളം സ്വദേശിനി ബിന്ദു സുരേഷ്(56), ചേർത്തല മറ്റവന സ്വദേശി സാബു ചേർത്തല, കൊല്ലം പന്മന സ്വദേശികളായ അജയകുമാർ, സുരേഷ് കുമാർ , മിനി ബസ് ഡ്രൈവർ കായംകുളം സ്വദേശി ഉമേഷ്(39) എന്നിവർക്കാണ് പരിക്കേറ്റത്.

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന ബസാണ് മലയാംപടി എസ് വളവിൽ മറിഞ്ഞത്. 14 പേരാണ് ബസിലുണ്ടായിരുന്നത്.


Share our post
Continue Reading

PERAVOOR41 mins ago

എസ്.വൈ.എസ് വാർഷികം; സൗഹൃദ ചായക്കടയൊരുക്കി

Kannur51 mins ago

വനിതാ കമ്മീഷൻ അദാലത്തിൽ 13 പരാതികൾ തീർപ്പാക്കി

Kerala54 mins ago

മാവോവാദി നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

Kannur17 hours ago

ഷെയർ ട്രേഡിങ് വഴി ലാഭം വാഗ്ദാനം ചെയ്തു പണം തട്ടിയ കാസർകോട് സ്വദേശികൾ അറസ്റ്റിൽ

Kerala17 hours ago

ശബരിമല തീർഥാടനം: മൂന്ന് കേന്ദ്രങ്ങളിൽ തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം

Kerala19 hours ago

നിലവിലെ പാഠ്യപദ്ധതി പരിഷ്​കരിക്കാതെ പാഠപുസ്തക നവീകരണം

THALASSERRY20 hours ago

തലശ്ശേരിയിലെ റോഡുകളിൽ ഒടുവിൽ സീബ്ര ലൈനായി

India20 hours ago

ഒരു ദിവസം അഞ്ച് ലക്ഷം യാത്രക്കാർ; ചരിത്രം കുറിച്ച് ഇന്ത്യൻ വ്യോമയാനരംഗം

Kannur20 hours ago

ആസ്വദിക്കൂ ആവോളം

Kerala21 hours ago

തിരിച്ചുവരുന്നു വയനാട്ടില്‍ പ്ലാന്റേഷൻ ടൂറിസം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!