Connect with us

Breaking News

സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ഏപ്രിൽ മൂന്നിന് കണ്ണൂരിൽ

Published

on

Share our post

കണ്ണൂർ: നവകേരളത്തിനായി പുതിയ വികസന ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പോലീസ് മൈതാനിയിൽ ഏപ്രിൽ മൂന്ന് ഞായറാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പോലീസ് മൈതാനിയിൽ ഏപ്രിൽ മൂന്ന് മുതൽ 14 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്‌സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 

മെയ് 20നാണ് വാർഷിക ദിനം. അതുവരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ എന്ന പ്രദർശന മേള നടക്കും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാർഷികാഘോഷ പരിപാടികളുടെ സമാപനം.സർക്കാറിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും ഭാവി കാഴ്ച്ചപ്പാടും പ്രതിഫലിക്കുന്ന രീതിയിലാണ് പ്രദർശനം സജ്ജമാക്കിയിട്ടുള്ളത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ പങ്കാളിത്തത്തോടെ സർക്കാറിന്റെ വിവിധ വകുപ്പുകൾ ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്.ഉദ്ഘാടന ചടങ്ങിന് ശേഷം, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മിഥുൻ ജയരാജ് അവതരിപ്പിക്കുന്ന ‘ശ്രുതി മധുരം’ മിഥുൻ ജയരാജ് ഷോ അരങ്ങേറും.

‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ

സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും സ്പർശിച്ചു നടത്തിവരുന്ന വികസനപ്രവർത്തനങ്ങളുടെ നേർക്കാഴ്ചയ്‌ക്കൊപ്പം കേരളത്തെ അടുത്തറിയാൻ കൂടിയുള്ളതായിരിക്കും ‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ. കേരളത്തിന്റെ തനത് കാഴ്ചകൾ ആവിഷ്‌ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ ‘കേരളത്തെ അറിയാം’ തീം പവലിയൻ, കേരളത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയുടെ സ്വപ്നസാധ്യതകളും അണിനിരത്തുന്ന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘എന്റെ കേരളം’ തീം പവലിയൻ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെയും സ്റ്റാളുകൾ അടങ്ങിയ ടെക്‌നോളജി പവലിയൻ, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ തുറന്ന പവലിയൻ, കിഫ്ബി സ്റ്റാൾ എന്നിവ എക്‌സിബിഷന്റെ ആകർഷണമാവും. കൈത്തറി ഉൽപ്പന്നങ്ങളുമായി ഹാൻടെക്‌സും ഹാൻവീവും കൈത്തറി സൊസൈറ്റികളും മേളയിൽ അണിനിരക്കും. കുടുംബശ്രീ മിഷൻ, കെടിഡിസി, കണ്ണൂർ സെൻട്രൽ ജയിൽ, സാഫ്, മിൽമ, ദിനേശ് ഫുഡ്‌സ്, ഇന്ത്യൻ കോഫി ഹൗസ് എന്നിവയുടെ ഫുഡ് കോർട്ടുകളുണ്ടാവും.

സർക്കാറിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്കായി ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനൊപ്പം ഉത്പന്നങ്ങളെ പരിചയപ്പെടുത്തുകയും വിപണനം നടത്തുകയും ചെയ്യും. റവന്യു വകുപ്പ്, അക്ഷയ കേന്ദ്ര, ആരോഗ്യ വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, ഭൂഗർഭജല വകുപ്പ്, ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച്, തൊഴിൽ വകുപ്പ്, ജില്ലാ പഞ്ചായത്തിന്റെ ഇൻവെസ്‌റ്റേഴ്‌സ് ഡെസ്‌ക്, കണ്ണൂർ സെൻട്രൽ ജയിൽ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്, വിദ്യാഭ്യാസ വകുപ്പ്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, മലബാർ കാൻസർ സെൻറർൽ കെഎസ്ഇബി, പോലീസ്, തോട്ടട ഐഐഎച്ച്ടി, ഐഎസ്എം തുടങ്ങിയ സ്റ്റാളുകൾ ഉണ്ടാവും. മേളയിൽ പ്രവേശനം സൗജന്യമായിരിക്കും.

പൊലീസ് മൈതാനിയിലെ എന്റെ കേരളം അരങ്ങിൽ എല്ലാ ദിവസവും വൈകീട്ട് ആറ് മണിക്ക് കലാ സാംസ്‌കാരിക സന്ധ്യ അരങ്ങേറും. കലാപരിപാടികൾ:
ഏപ്രിൽ 4 തിങ്കൾ: ആരോസ് കൊച്ചി അവതരിപ്പിക്കുന്ന സൂപ്പർ ഡാൻസ് ഷോ
ഏപ്രിൽ 5 ചൊവ്വ: സ്മൃതി മധുരം. രതീഷ് പല്ലവി നയിക്കുന്ന ഗാനമേള
ഏപ്രിൽ 6 ബുധൻ: ഡിടിപിസി കണ്ണൂർ അവതരിപ്പിക്കുന്നു ബിഹു ഡാൻസ് അസമീസ് നാടോടി നൃത്തരൂപം
ഏപ്രിൽ 7 വ്യാഴം: സംസ്ഥാന ഗവ. ജീവനക്കാർ അവതരിപ്പിക്കുന്ന ഒപ്പന, തിരുവാതിര, ഗാനമേള. തുടർന്ന് ജനകീയ കലാസമിതി ചെറുകുന്ന് അവതരിപ്പിക്കുന്ന നാടകം ‘പൊക്കൻ’
ഏപ്രിൽ 8 വെള്ളി: കർണാടിക് ഫ്യൂഷൻ അവതരണം: ജയശ്രീ രാജീവ്
ഏപ്രിൽ 9 ശനി: ഡിടിപിസി കണ്ണൂർ അവതരിപ്പിക്കുന്നു സൂഫി കാവ്യാലാപനത്തിൽ പതിറ്റാണ്ട് പിന്നിട്ട ഗായകർ സമീർ ബിൻസി, ഇമാം മജ്ബൂർ പാടുന്നു. സൂഫീ ഗസലുകളും ഖവ്വാലികളും.
ഏപ്രിൽ 10 ഞായർ: കേരള ഫോക്ലോർ അക്കാദമി അവതരിപ്പിക്കുന്നു ‘ഗോത്രായനം’. നഞ്ചിയമ്മയുടെ നേതൃത്വത്തിൽ വിവിധ ഗോത്ര വിഭാഗങ്ങളുടെ വംശീയ ഗോത്ര ഗീതങ്ങൾ, ഗാനങ്ങൾ. അട്ടപ്പാടി ഇരുള ഗോത്ര വിഭാഗത്തിന്റെ ‘ഇരുള നൃത്തം’. മാവില ഗോത്ര വിഭാഗത്തിന്റെ മുടിയാട്ടം, മംഗലം കളി, എരുതു കളി, മുളം ചെണ്ട
ഏപ്രിൽ 11 തിങ്കൾ: കെപിഎസിയുടെ നാടകം മരത്തൻ-1892. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ കണ്ണൂർ സ്വദേശി പോത്തേരി കുഞ്ഞമ്പു രചിച്ച ‘സരസ്വതീവിജയം’ എന്ന നോവലിന് കെപിഎസിയുടെ നാടകഭാഷ്യം. നാടകരചന: സുരേഷ് ബാബു ശ്രീസ്ഥ. സംവിധാനം: മനോജ് നാരായണൻ
ഏപ്രിൽ 12 ചൊവ്വ: യുവനർത്തകിമാരിൽ ശ്രദ്ധേയയായ ഡോ. ദിവ്യ നെടുങ്ങാടി അവതരിപ്പിക്കുന്ന മോഹിനിയാട്ടം
ഏപ്രിൽ 13 ബുധൻ: ശ്രദ്ധേയയായ യുവനർത്തകി ജാനറ്റ് ജെയിംസ്, കലാക്ഷേത്ര ചെന്നൈ അവതരിപ്പിക്കുന്ന
ഭരതനാട്യം
ഏപ്രിൽ 14, വ്യാഴം: കണ്ണൂർ ഷെരീഫ് നൈറ്റ്. കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടുകൾ


Share our post

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur2 hours ago

സി.ടി.അനീഷ് സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി

Kannur6 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur6 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR6 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY6 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Kerala7 hours ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

IRITTY7 hours ago

അഭിഭാഷകന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Kerala7 hours ago

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഓപ്ഷൻ നൽകാം

Kerala7 hours ago

ബി.എസ്‌.സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം

Kerala7 hours ago

രാജി ഇനി സ്റ്റിയറിങ് പിടിക്കും;കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ​ഡ്രൈവർ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!