Connect with us

Breaking News

സ്ത്രീ സുരക്ഷയ്ക്കായി ‘ക്രൈം മാപ്പിങ്’

Published

on

Share our post

കണ്ണൂർ : ‘ഇന്നത്തെ ലിംഗസമത്വം, സുസ്ഥിരമായ നാളേക്കായി’ എന്നതാണ് ഈ വർഷത്തെ വനിതാദിന സന്ദേശം. സ്ത്രീകളുടെ സാമൂഹികതുല്യതയ്ക്കുവേണ്ടിയുളള പോരാട്ടമാണ് അന്താരാഷ്ട്ര വനിതാദിനംകൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്‌. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെയും കുടുംബശ്രീ, അയൽക്കൂട്ടം, തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂടെയും സ്ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് കൊണ്ടുവരാനുളള പല പരിശ്രമങ്ങളും നടക്കുന്നുണ്ട്.

ഒരു പ്രദേശത്തെ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ യഥാർഥമായ വിവരശേഖരണം അനിവാര്യമാണ്. ഇതിനുവേണ്ടി സാങ്കേതികവ്യക്തത നൽകാനുള്ള ഉപാധിയാണ് ‘ക്രൈം മാപ്പിങ്’. സാമൂഹികക്ഷേമവകുപ്പ് ആവിഷ്കരിച്ച ‘നിർഭയ’ പദ്ധതിയുടെ ഭാഗമാണിത്.

വാർഡുതലത്തിൽ പ്രത്യേക പരിശീലനം നൽകിയ 10 വൊളന്റിയർമാരെ ഉപയോഗിച്ചാണ് ക്രൈം മാപ്പിങ് പ്രവർത്തനങ്ങൾ നടത്തുന്നത്. അയൽക്കൂട്ട പരിധിയിൽ അതിക്രമസാധ്യതയുള്ള സ്ഥലങ്ങളെ അതത് അയൽക്കൂട്ടം സ്ഥിതിചെയ്യുന്ന വാർഡിന്റെ മാപ്പിൽ രേഖപ്പെടുത്തും. വിവിധ അതിക്രമങ്ങളെ വിവിധ നിറത്തിലാണ് സൂചിപ്പിക്കുക.

ശാരീരികമായി ആരെങ്കിലും പീഡിപ്പിക്കപ്പെട്ടതോ പീഡിപ്പിക്കാൻ സാധ്യതയുള്ളതോ ആയ പ്രദേശങ്ങൾ ചുവന്ന നിറത്തിൽ അടയാളപ്പെടുത്തും. നിരന്തരം പൂവാലശല്യമുള്ള പ്രദേശങ്ങളാണെങ്കിൽ ആ ഭാഗത്തെ നീലനിറത്തിലും ഭാവപ്രകടനങ്ങൾ നടത്തി പീഡിപ്പിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളാണെങ്കിൽ മഞ്ഞനിറത്തിലുമാണ് അടയാളപ്പെടുത്തുക. അയൽക്കൂട്ടതലങ്ങളിൽ മാപ്പ് തയ്യാറാക്കിക്കഴിഞ്ഞാൽ വാർഡിലെ മുഴുവൻ അയൽക്കൂട്ടങ്ങളെയും ഒറ്റ മാപ്പിലേക്ക് സ്വാംശീകരിക്കുകയും ചെയ്യും. ഈ മാപ്പുകൾ രഹസ്യസ്വഭാവത്തോടെ, കളക്ടറുടെയും പോലീസ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തിലാണ് വിശകലനം ചെയ്യുക.

സ്ത്രീശാക്തീകരണം എങ്ങനെ?

സ്ത്രീകൾക്ക് അവരുടെ കഴിവുകളെപ്പറ്റി അവബോധം വളർത്തുക, നിലവിലുളള അസമത്വത്തെപ്പറ്റിയും അടിമത്തത്തെപ്പറ്റിയും ബോധവത്കരിക്കുക, തുല്യതൊഴിലിന് തുല്യവേതനം ഉറപ്പാക്കുക, സ്ത്രീകൾക്ക് നേരേയുളള അതിക്രമങ്ങൾക്ക് വിരാമമിടുന്നതിന് ശക്തമായ നിയമഭേദഗതികൾക്ക് ശ്രമിക്കുക, സ്വന്തം ശരീരഘടനയെപ്പറ്റി ശാസ്ത്രീയമായ അറിവ് നൽകുക എന്നിവ വഴി സ്ത്രീശാക്തീകരണം ഉറപ്പാക്കാം.

ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും നിലവിലുളള സ്വയംപ്രതിരോധ പരിശീലന പദ്ധതി പരമാവധി സ്കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കുക, എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് സ്ത്രീകളിൽ സംരംഭകത്വ പരിശീലനം നൽകുക, വനിതാ ഹെൽപ്പ് പരാതിപ്പെട്ടികൾ സ്ഥാപിക്കുക എന്നിവയും ഇതിന്റെ ഭാഗമാണ്.  


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!