Connect with us

Breaking News

സർക്കാർ മെഡിക്കൽ കോളേജ് ആസ്പത്രികളിലെ അത്യാഹിത വിഭാഗത്തിൽ ഹൃദയാഘാതത്തിന് ചികിത്സ ലഭിക്കാൻ 4 മണിക്കൂർ

Published

on

Share our post

തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജ് ആസ്പത്രികളിലെ അത്യാഹിത വിഭാഗത്തിൽ സമൂലമായ മാറ്റം കൊണ്ടുവരുന്നു. മന്ത്രി വീണാ ജോർജ് നടത്തിയ മിന്നൽപരിശോധനകളിൽ ലഭിച്ച പരാതികളെത്തുടർന്ന് പഠനത്തിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ അനുസരിച്ചാണ് മാറ്റങ്ങൾ. ഹൃദയാഘാതവുമായി അത്യാഹിതവിഭാഗത്തിൽ രോഗിയെത്തിയാൽ ചികിത്സ ലഭിക്കാൻ 4 മണിക്കൂറിലേറെ വൈകുന്നതായി സമിതി കണ്ടെത്തി . അപകടത്തിൽ കാര്യമായ പരിക്ക് പറ്റിയെത്തുന്നവർക്ക് ചികിത്സ കിട്ടാൻ ഒന്നര മണിക്കൂർ വൈകുന്നു.

അത്യാഹിത വിഭാഗത്തിലെത്തുന്നവർ നേരിടുന്നത് വലിയ പരീക്ഷണമാണെന്നാണ് സമിതിയുടെ റിപ്പോർട്ട്. ഹൃദയാഘാതത്തിന് ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള ചികിത്സ ലഭിക്കേണ്ടത് 30– 45 മിനിറ്റിനകമാണ്. എന്നാൽ, ഇത് കേരളത്തിൽ ഒരു സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും നടക്കുന്നില്ലെന്ന് കണ്ടെത്തി. ആംബുലൻസിൽ അതിവേഗത്തിൽ എത്തിച്ചാലും അവശ്യ ചികിത്സ സമയത്ത് ലഭിക്കാതെ മരണവും സംഭവിക്കുന്നു. ഡോക്ടറെത്തിയാൽ തന്നെ സ്കാനിങ്, എക്സറേ, മറ്റു ലാബു പരിശോധനകൾ എന്നിവ അത്യാഹിത വിഭാഗത്തിൽ കിട്ടാത്തതിനാൽ അങ്ങനെയും താമസം. ഹൃദ്രോഗം കണ്ടെത്തി ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയുമൊക്കെ നിർദേശിച്ചാലും അത്യാവശ്യക്കാർക്ക് മാസങ്ങൾക്ക് ശേഷമുള്ള തീയതിയാണ് നൽകുന്നത്.

ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളജാസ്പത്രിയുടെ അത്യാഹിത വിഭാഗത്തിലാണ് മാറ്റം നടപ്പാക്കുക. അത്യാഹിതവിഭാഗത്തോടു ചേർന്ന് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ചികിത്സിക്കാൻ പ്രത്യേക ഡോക്ടർമാരെ നിയോഗിക്കും. ഇതിനായി ട്രാൻസിറ്റ് വാർഡ് ക്രമീകരിക്കും. എക്സ്റേ , സ്കാനിങ് സംവിധാനങ്ങളും പരിശോധനാ ലാബുകളും അത്യാഹിത വിഭാഗത്തിനോട് ചേർന്ന് 24 മണിക്കൂറും സജ്ജമാക്കും. പരിശോധനാ ഫലം ഡോക്ടർക്ക് കംപ്യൂട്ടറിൽ ലഭിക്കാനുള്ള ഇ–ഹെൽത്ത് സോഫ്റ്റ്‌വെയറും ഒരുക്കും. 4 പോർട്ടബ്ൾ എക്സ്റേ യൂണിറ്റ് അത്യാഹിത വിഭാഗത്തിൽ നൽകും. ഇവിടത്തെ ജീവനക്കാർക്ക് ട്രോമാകെയർ പരിശീലനം നൽകും. പക്ഷാഘാതത്തിന് പ്രത്യേക കാത്ത് ലാബിനും പണം അനുവദിക്കും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Breaking News

കേളകം മിനി ബസപകടം; പരിക്കേറ്റവരുടെ വിവരങ്ങൾ

Published

on

Share our post

കേളകം: മലയാംപടിയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മിനി ബസപകടത്തിൽ രണ്ടു പേർ മരിക്കുകയും 12 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. കായംകുളം ദേവ കമ്യൂണിക്കേഷൻസിൻ്റെ നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽ കായംകുളം മുതുകുളം സ്വദേശി അഞ്ജലി ഉല്ലാസ് (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ (59) എന്നിവരാണ് മരിച്ചത്.

കൊട്ടാരക്കര സ്വദേശി വിജയകുമാർ(52), മുഹമ്മ സ്വദേശി അജി എന്ന സജിമോൻ, കൊല്ലം പാരിപ്പള്ളി സ്വദേശി ശ്യാം (38), മുതുകുളം സ്വദേശികളായ ഉണ്ണി (51), ഷിബു (48), അതിരുങ്കൽ സ്വദേശി സുഭാഷ് (59), കല്ലുവാതുക്കൽ ചെല്ലപ്പൻ (43), എറണാകുളം സ്വദേശിനി ബിന്ദു സുരേഷ്(56), ചേർത്തല മറ്റവന സ്വദേശി സാബു ചേർത്തല, കൊല്ലം പന്മന സ്വദേശികളായ അജയകുമാർ, സുരേഷ് കുമാർ , മിനി ബസ് ഡ്രൈവർ കായംകുളം സ്വദേശി ഉമേഷ്(39) എന്നിവർക്കാണ് പരിക്കേറ്റത്.

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന ബസാണ് മലയാംപടി എസ് വളവിൽ മറിഞ്ഞത്. 14 പേരാണ് ബസിലുണ്ടായിരുന്നത്.


Share our post
Continue Reading

Breaking News

നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം ആറായി

Published

on

Share our post

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം ആറായി. നീലേശ്വരം തേർവയൽ സ്വദേശി മകം വീട്ടിൽ പത്മനാഭൻ (75) ആണ് മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പത്മനാഭൻ. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റുള്ളവർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പൊള്ളലേറ്റ നൂറോളം പേർ ഇപ്പോഴും ചികിത്സയിലാണ്. 30 ഓളം പേര്‍ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാ​ഗ​ത്തിൽ ചികിത്സയിൽ തുടരുകയാണ്.ആകെ 154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്.


Share our post
Continue Reading

Kerala10 hours ago

ഇ.എം.ഐ ഉയരും; വായ്പ എടുത്തവർക്ക് തിരിച്ചടി, പലിശ ഉയർത്തി എസ്.ബി.ഐ

Kerala10 hours ago

ലൈസൻസും ആർ.സി.യും ഡിജിറ്റലായി കാണിച്ചാൽ മതി

Kerala10 hours ago

സന്തോഷ് ട്രോഫി: കേരള ടീമായി, ജി.സഞ്‌ജു നായകൻ

Kerala12 hours ago

വാട്‌സ്ആപ്പ് നിരോധിക്കണമെന്ന് ഹര്‍ജി ; നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി

Kerala12 hours ago

എലിവിഷം വെച്ച മുറിയില്‍ എ.സി.ഓണാക്കി കിടന്നുറങ്ങി; രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Breaking News12 hours ago

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Kannur13 hours ago

മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം

Kerala13 hours ago

ഇനി ശരണംവിളിയുടെ നാളുകള്‍, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

KELAKAM14 hours ago

ആ​ഫ്രി​ക്ക​ൻ​ പ​ന്നി​പ്പ​നി; കൊ​ട്ടി​യൂ​രി​ൽ 193 പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കി

Kannur14 hours ago

ഹ​ജ്ജി​ന് കൊ​ണ്ടു​പോ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 24 ല​ക്ഷം ത​ട്ടി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!