Connect with us

Breaking News

അമിത വേഗത്തിന് ഇനി നോട്ടീസും മുന്നറിയിപ്പും ഇല്ല; ക്യാമറ പിടിച്ചാല്‍ എം.വി.ഡിയുടെ കരിമ്പട്ടികയില്‍

Published

on

Share our post

റോഡിലെ അമിതവേഗക്കാരെ ക്യാമറ പിടിച്ചാൽ ഇനി നേരേ കരിമ്പട്ടികയിലേക്ക്. മോട്ടോർ വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ് എൻഫോഴ്സ്മെന്റ് ക്യാമറാ സംവിധാനത്തിന്റെ സോഫ്റ്റ്വെയർ മാറി. ദേശീയപാതകളിലെ ക്യാമറ വാഹൻ സൈറ്റുമായി ലിങ്ക് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്. നിലവിൽ എറണാകുളം, കോഴിക്കോട് എൻഫോഴ്സ്മെന്റ് കൺട്രോൾ സ്റ്റേഷനിൽ ഉദ്യോഗസ്ഥരാണ് ഇത് ചെയ്യുന്നത്. പിഴയൊടുക്കാനുള്ള ചെലാൻ തയ്യാറാക്കുമ്പോൾ വാഹൻ സൈറ്റിലെ കരിമ്പട്ടിക കോളത്തിലേക്ക് അവർ വിവരം ചേർക്കും.

ലിങ്കിങ് പൂർത്തിയാകുന്നതോടെ ഇത് പൂർണമായും ഓട്ടോമാറ്റിക്കാവും. പിഴയടച്ചാൽ കരിമ്പട്ടികയിൽനിന്ന് വാഹന ഉടമ ഒഴിവാകും. നേരത്തേ ഇങ്ങനെ നേരിട്ട് കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നില്ല. ആർ.ടി.ഒ. ഓഫീസിലെ സേവനങ്ങൾ, ഇൻഷുറൻസ് പുതുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വരുമ്പോൾ ക്യാമറപ്പിഴയുണ്ടെങ്കിൽ അടപ്പിക്കുകയാണ് ചെയ്യുക. എന്നാൽ, കരിമ്പട്ടിക സംവിധാനം വന്നതോടെ പിഴയടയ്ക്കാനുണ്ടെന്ന് സൈറ്റിൽ നേരിട്ട് കാണിക്കും.

കർണാടക, തമിഴ്നാട് അതിർത്തി പങ്കിടുന്ന ജില്ലകളിലെ യാത്രക്കാർക്ക് അമിതവേഗം ഇരട്ടി ദുരിതമാണ് നൽകുന്നത്. അതിർത്തി കടക്കാൻ ടാക്സ്, പെർമിറ്റ് എടുക്കുമ്പോഴാകും ക്യാമറപ്പിഴ കാരണം കരിമ്പട്ടികയിൽപ്പെട്ട വിവരമറിയുക. ക്യാമറ സംവിധാനംവഴി അമിതവേഗത്തിന് ഈടാക്കുന്ന പിഴ അറിയിപ്പ് രീതിയും ഉടൻ മാറും. ഇപ്പോൾ തപാൽ വഴിയാണ് നോട്ടീസ് വരുന്നത്. വാഹൻ സോഫ്റ്റ്വേറും ക്യാമറയും തമ്മിൽ ലിങ്ക് ഇല്ലാത്തതിനാൽ ഓട്ടോമാറ്റിക് മെസേജിങ് സംവിധാനം നിലവിലില്ല.

റോഡിൽ അമിതവേഗത്തിന് പുറമേയുള്ള നിയമലംഘനം പിടിക്കാൻ നിർമിതബുദ്ധി ഉപയോഗിക്കുന്ന ക്യാമറ (എ.ഐ. ക്യാമറ) ഉടൻ വരും. ജില്ലകളിൽ ക്യാമറ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് ക്യാമറാ പരീക്ഷണം നടത്തി. കൂടുതൽ വ്യക്തവും കൃത്യവുമായ ദൃശ്യങ്ങളാകും എ.ഐ. ക്യാമറയിൽ പതിയുക.

ഹെൽമെറ്റില്ലാതെ വണ്ടി ഓടിച്ചാൽ ഓടിക്കുന്ന ആളെ മാത്രമല്ല, വാഹനത്തിന്റെ നമ്പർപ്ലേറ്റ് വരെ പതിയും. ഹെൽമെറ്റിന് പകരം മറ്റെന്തെങ്കിലും തലയിൽ വെച്ചാലും ക്യാമറയുടെ നിർമിതബുദ്ധി പിടിക്കും. സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ ക്യാമറ പിടിച്ച് പിഴത്തുകയുടെ നോട്ടീസ് വീട്ടിലെത്തിക്കും. മോട്ടോർ വാഹനവകുപ്പ് ഓരോ ജില്ലയിലും എ.ഐ. ക്യാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നേരത്തേ നിശ്ചയിച്ചിരുന്നു.

കെൽട്രോണാണ് സാങ്കേതിക കാര്യങ്ങൾ ചെയ്യുന്നത്. തിരുവനന്തപുരം സെൻട്രൽ സെർവറിൽനിന്നാണ് നിയന്ത്രണം. വിവരങ്ങൾ അതത് ജില്ലകളിലേക്ക് കൈമാറും. കണ്ണൂർ ജില്ലയിൽ 51 സ്ഥലങ്ങളാണ് നിർദേശിച്ചിട്ടുള്ളതെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം പറഞ്ഞു. കാസർകോട് ജില്ലയിൽ 44-ഉം. എന്നാൽ സ്ഥാപിച്ച ക്യാമറകൾ പലതും ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ഇപ്പോൾ മാറ്റേണ്ടിവന്നിട്ടുണ്ട്.


Share our post
114 Comments

You must be logged in to post a comment Login

Leave a Reply

Breaking News

കേളകം മിനി ബസപകടം; പരിക്കേറ്റവരുടെ വിവരങ്ങൾ

Published

on

Share our post

കേളകം: മലയാംപടിയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മിനി ബസപകടത്തിൽ രണ്ടു പേർ മരിക്കുകയും 12 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. കായംകുളം ദേവ കമ്യൂണിക്കേഷൻസിൻ്റെ നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽ കായംകുളം മുതുകുളം സ്വദേശി അഞ്ജലി ഉല്ലാസ് (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ (59) എന്നിവരാണ് മരിച്ചത്.

കൊട്ടാരക്കര സ്വദേശി വിജയകുമാർ(52), മുഹമ്മ സ്വദേശി അജി എന്ന സജിമോൻ, കൊല്ലം പാരിപ്പള്ളി സ്വദേശി ശ്യാം (38), മുതുകുളം സ്വദേശികളായ ഉണ്ണി (51), ഷിബു (48), അതിരുങ്കൽ സ്വദേശി സുഭാഷ് (59), കല്ലുവാതുക്കൽ ചെല്ലപ്പൻ (43), എറണാകുളം സ്വദേശിനി ബിന്ദു സുരേഷ്(56), ചേർത്തല മറ്റവന സ്വദേശി സാബു ചേർത്തല, കൊല്ലം പന്മന സ്വദേശികളായ അജയകുമാർ, സുരേഷ് കുമാർ , മിനി ബസ് ഡ്രൈവർ കായംകുളം സ്വദേശി ഉമേഷ്(39) എന്നിവർക്കാണ് പരിക്കേറ്റത്.

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന ബസാണ് മലയാംപടി എസ് വളവിൽ മറിഞ്ഞത്. 14 പേരാണ് ബസിലുണ്ടായിരുന്നത്.


Share our post
Continue Reading

Breaking News

നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം ആറായി

Published

on

Share our post

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം ആറായി. നീലേശ്വരം തേർവയൽ സ്വദേശി മകം വീട്ടിൽ പത്മനാഭൻ (75) ആണ് മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പത്മനാഭൻ. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റുള്ളവർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പൊള്ളലേറ്റ നൂറോളം പേർ ഇപ്പോഴും ചികിത്സയിലാണ്. 30 ഓളം പേര്‍ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാ​ഗ​ത്തിൽ ചികിത്സയിൽ തുടരുകയാണ്.ആകെ 154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്.


Share our post
Continue Reading

Breaking News

ബെംഗളൂരു വാഹനാപകടം; പരിക്കേറ്റ തോലമ്പ്ര സ്വദേശിയും മരിച്ചു

Published

on

Share our post

ബെംഗളൂരു: ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തോലമ്പ്ര സ്വദേശിയും മരിച്ചു.
തോലമ്പ്ര തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ റിഷ്ണു ശശീന്ദ്രനാണ് (23) മരിച്ചത്. റിഷ്ണുവിന്റെ സുഹൃത്ത് പെരുന്തോടിയിലെ കെ.എസ്.മുഹമ്മദ് സഹദും (20) അപകടത്തിൽ മരിച്ചിരുന്നു.തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ പരേതനായ ശശീന്ദ്രൻ്റെയും ഷാജി ശശീന്ദ്രന്റെയും മകനാണ് റിഷ്ണു.സഹോദരങ്ങൾ : അജന്യ, വിഷ്ണു.പെരുന്തോടി അത്തൂരിലെ കല്ലംപറമ്പിൽ ഷംസുദ്ധീൻ്റെയും ഹസീനയുടെയും മകനാണ് സഹദ്.സഹോദരൻ : പരേതനായ യസീദ്.


Share our post
Continue Reading

Breaking News52 mins ago

കേളകം മിനി ബസപകടം; പരിക്കേറ്റവരുടെ വിവരങ്ങൾ

Breaking News13 hours ago

നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം ആറായി

Kerala13 hours ago

മണ്ഡല മകരവിളക്ക് മഹോത്സവം, ശബരിമല നട നാളെ തുറക്കും

India13 hours ago

മരുന്നുൽപാദനം ലാഭകരമല്ല; മരുന്നുകളുടെ വില 50 ശതമാനം കൂട്ടി

Kerala13 hours ago

31 തദ്ദേശ വാർഡുകളിൽ ഡിസംബർ പത്തിന്‌ ഉപതെരഞ്ഞെടുപ്പ്‌

THALASSERRY14 hours ago

മാക്കുനി പൊന്ന്യംപാലം ബൈപാസ് റോഡിൽ ഗതാഗതം നിരോധിച്ചു

Kannur14 hours ago

കണ്ണൂർ ഗവ.ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

Kerala14 hours ago

കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള വാഹനങ്ങൾക്ക് നിരോധനം

Kerala15 hours ago

കെ.എസ്.ആർ.ടി.സി ടൂർ പാക്കേജ്

Kerala15 hours ago

ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കാന്‍ വാട്‌സാപ്പില്‍ മെസേജ് വരില്ല;മുന്നറിയിപ്പുമായി എം.വി.ഡി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!