Connect with us

Breaking News

ഭര്‍ത്താവിനെ തല്ലി, മൂത്രം കുടിപ്പിച്ചു; ഓമന തുനിഞ്ഞിറങ്ങി: എസ്.പി.യും കൂട്ടരും ജയിലില്‍

Published

on

Share our post

തിരുവനന്തപുരം : പൊലീസിന്റെ കാക്കികുപ്പായമണിഞ്ഞാൽ നിയമം ബാധകമല്ലെന്ന തോന്നലിൽ പ്രവർത്തിക്കുന്ന ചില പൊലീസുകാരെങ്കിലുമുണ്ട്. സുത്യർഹമായി പ്രവർത്തിക്കുന്ന പൊലീസ് സേനയ്ക്ക് മോശം പ്രതിച്ഛായയാണ് ഈ ഒറ്റതിരിഞ്ഞ ‘പൊലീസ് ഏമാൻ’മാർ നൽകുന്നതും. ഇത്തരത്തിൽ അകാരണമായി പൊലീസ് ക്രൂരമായി മർദ്ദിച്ച ഭർത്താവിനു വേണ്ടി ഹൈക്കോടതിവരെയെത്തി നീതി ഉറപ്പാക്കിയിരിക്കുകയാണ് കൊല്ലം എഴുകോൺ സ്വദേശി ഓമനയുടെ നിശ്ചയദാർഢ്യം.

കാൽ നൂറ്റാണ്ടു കടന്ന ആ നിയമപോരാട്ടത്തിനൊടുവിൽ കുറ്റക്കാരായ ക്രൈംബ്രാഞ്ച് എസ്പിയും മൂന്നു പൊലീസ് ഉദ്യോഗസ്ഥരുമാണ് ജയിലിലായത്. ഭർത്താവ് അയ്യപ്പന് നീതിലഭിക്കാൻ 26 വർഷം നീണ്ട പോരാട്ടത്തിനിടെ കേസിനായി ഓമനയ്ക്കും കുടുംബത്തിനും നഷ്ടപ്പെട്ടത് ആകെയുണ്ടായിരുന്ന 5 സെന്റും വീടും സ്വർണാഭരണങ്ങളും.  നിയമപോരാട്ടത്തിൽ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് അവഗണനയും ഭീഷണിയും നേരിടേണ്ടി വന്നെങ്കിലും അവസാനം നീതിയുടെ വെളിച്ചം കണ്ട സന്തോഷത്തിലാണ് ഓമനയും ഭർത്താവ് അയ്യപ്പനും. 

∙ 230 രൂപ തർക്കത്തിൽ തുടക്കം

സാധാരണക്കാരിയായ ഒരു വീട്ടമ്മ. ഇങ്ങനെ ജീവിച്ച ഓമനയെയും ഭർത്താവിനെയും നിയമപോരാട്ടത്തിലേക്ക് വലിച്ചിട്ടത് കേരള പൊലീസിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരാണ്. വർഷം 1996 ഫെബ്രുവരി 8. തെന്മലയിലെ ഡിപ്പോയിൽ ജോലിക്കാരനായിരുന്ന അയ്യപ്പനും ഭാര്യ ഓമനയും വിവാഹശേഷമാണ് എഴുകോണിൽ താമസമാക്കിയത്. കൂലിപ്പണിക്കാരനായിരുന്നു അയ്യപ്പൻ. കേസിൽ ശിക്ഷിക്കപ്പെട്ട പൊലീസുകാരനായ മണിരാജിന്റെ ബന്ധു വീരസേനന്റെ വീട്ടിൽ ജോലിക്കുപോയതാണ് സംഭവങ്ങളുടെ തുടക്കം. 530 രൂപയാണ് കൂലി പറഞ്ഞതെങ്കിലും വീട്ടുകാർ കൊടുത്തത് 300. ബാക്കി പിന്നീട് തരാമെന്ന് പറഞ്ഞെങ്കിലും വീട്ടുകാർ തുക നൽകിയില്ല. ഇതിന്റെ പേരിൽ ഇരുകൂട്ടരും തമ്മിൽ ചെറിയ വാക്കേറ്റം ഉണ്ടായി.

ഫെബ്രുവരി എട്ടിന് വൈകിട്ടോടെ അയ്യപ്പന്റെ വീട്ടിൽ പൊലീസുകാരെത്തി. അയ്യപ്പനെക്കുറിച്ച് ഒരു പരാതി കിട്ടിയിട്ടുണ്ടെന്നും വിവരം അറിയാൻ വന്നതാണെന്നുമാണ് ഭാര്യയോട് പറഞ്ഞത്. അയ്യപ്പൻ പണി കഴിഞ്ഞു വീട്ടിലേക്ക് വന്നതോടെ വലിച്ചിഴച്ച് ജീപ്പിനടുത്തേക്കു കൊണ്ടുപോയി. ജീപ്പിനുള്ളിൽ വച്ച് മർദ്ദിച്ചപ്പോൾ ഭർത്താവ് അലറിവിളിച്ചതായി നാട്ടുകാർ പറഞ്ഞ് ഓമന പിന്നീട് അറിഞ്ഞു. വീട്ടിലായിരുന്ന ഓമന  വസ്ത്രം മാറിയശേഷം ജീപ്പിനു പിന്നാലെ സ്റ്റേഷനിലേക്ക് പോയി. ഭർത്താവിനെ ഡെസ്കിൽ കെട്ടിയിട്ട് മർദ്ദിക്കുന്നതാണ് ജനലിലൂടെ കണ്ട കാഴ്ച. മർദ്ദിക്കരുതെന്ന് അപേക്ഷിച്ചിട്ടും പൊലീസുകാർ ക്രൂരമായ മർദനം തുടർന്നു. ഇതിനിടയിൽ അയ്യപ്പൻ വെള്ളം ചോദിച്ചപ്പോൾ കോൺസ്റ്റബിൾ മണിരാജ് മൂത്രമൊഴിച്ചു നൽകി. രാത്രിയായതോടെ മക്കൾ ഒറ്റയ്ക്കായതിനാൽ ഓമന വീട്ടിലേക്ക് മടങ്ങി.

∙ കേസ് തീർപ്പാക്കാൻ ചോദിച്ചത് 5000 രൂപ!

ബന്ധുക്കളില്ലാത്ത ഓമന പിറ്റേന്ന് കാലത്ത് ഒരു പ്രാദേശിക നേതാവിന്റെ സഹായം തേടി. 5000 രൂപയാണ് കേസ് തീർപ്പാക്കാൻ അയാൾ ചോദിച്ചത്. സ്വർണം പണയം വച്ച് ആ തുക നൽകി. വൈകിട്ട് 4 മണിക്കാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അയ്യപ്പനെ ഹാജരാക്കിയത്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനാൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പൊലീസ് നിലപാട്. എന്നാൽ, ക്രൂരമായ മർദ്ദനമേറ്റത് മജിസ്ട്രേറ്റിനു മനസിലായി. സിഗററ്റ് വച്ച് പൊള്ളിച്ചതിനാൽ നാക്കു പുറത്തേക്കു തള്ളിയ നിലയിലായിരുന്നു അയ്യപ്പൻ. ജാമ്യം അനുവദിച്ച മജിസ്ട്രേറ്റ് അയ്യപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചു. എന്നാൽ, പൊലീസുകാർ കോടതിക്ക് മുന്നിലെ റോഡിൽ അയ്യപ്പനെ ഉപേക്ഷിച്ചുപോയി.

സംഭവമറിഞ്ഞ് അടുത്തുള്ള വക്കീൽ ഓഫിസിൽനിന്ന് കൂട്ടമായി എത്തിയ വക്കീലൻമാരാണ് നിയമപോരാട്ടം നടത്തണമെന്ന് നിർദേശിച്ചത്. അപ്പോഴാണ് തന്റെ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചവർക്ക് ശിക്ഷവാങ്ങിക്കൊടുക്കണം എന്ന ചിന്ത ഓമനയിലും ഉണ്ടാകുന്നത്. മൂന്നാഴ്ചയോളം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് ഒരു മാസത്തോളം വീട്ടിലും ചികിത്സ തേടിയ ശേഷമാണ് പരസഹായമില്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാനാകുന്ന നിലയിലേക്ക് അയ്യപ്പനെ മടക്കിക്കൊണ്ടുവരാനായത്. കോടതി നടപടിക്രമങ്ങൾ എങ്ങനെയെല്ലാമാണെന്ന് അതുവരെ ജീവിതത്തിൽ അറിയാത്ത ഓമനയും ഭർത്താവും ഇതിനുപിന്നാലെ നിയമവഴിയിലേക്കിറങ്ങി.

∙ 1996 ൽ തുടങ്ങിയ നിയമപോരാട്ടം, അന്തിമവിധി 2021 ൽ

കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ 1996 മേയ് 25 നാണ് ഓമന സ്വകാര്യ അന്യായം ഫയൽ ചെയതത്. ഭീഷണികൾ ഏറെ നടത്തിയിട്ടും കേസ് പിൻവലിക്കുന്നില്ലെന്നു കണ്ടപ്പോൾ പണം കൊടുത്ത് വശത്താക്കാനും ശ്രമമുണ്ടായി. പട്ടിണിയുടെ സാഹചര്യമായിട്ടും തല്ലുകൊണ്ട ഭർത്താവിനെ മൂത്രം വരെ കുടിപ്പിച്ച് വീണ്ടും മർദ്ദിച്ച പൊലീസുകാർക്ക് ശിക്ഷ നൽകിയിട്ടല്ലാതെ പിൻവാങ്ങില്ലെന്നായിരുന്നു ഓമനയുടെ നിലപാട്. 2005 ൽ കേസ് മൂന്നു മാസത്തിനകം തീർപ്പാക്കണമെന്ന് ജസ്റ്റിസ് ഹേമ വിധിച്ചെങ്കിലും വിധി ആയിട്ടില്ലെന്നു പറഞ്ഞ് ഓമനയെ വക്കീൽ തെറ്റിധരിപ്പിച്ചതും നിയമനടപടികളുടെ ദൈർഘ്യം കൂട്ടി.

ക്രൈംബ്രാഞ്ച് എസ്.പി.യായി വിരമിച്ച അന്നത്തെ എസ്.ഐ ഡി.രാജഗോപാൽ, എസ്.ഐ.മാരായി വിരമിച്ച അന്നത്തെ കോൺസ്റ്റബിൾമാരായ മണിരാജ്, ഷറഫുദ്ദീൻ എന്നിവരെ ഒരു വർഷം വീതം തടവിനും 3,500രൂപ വീതം പിഴയും ശിക്ഷ വിധിച്ച് 2009 ഏപ്രിൽ മൂന്നിന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. സ്വകാര്യ അന്യായം നൽകി 13 വർഷത്തിനു ശേഷം നീതിയുടെ പ്രതീക്ഷ പകർന്ന ആദ്യ വിധിന്യായം. പ്രതികൾ ഇതിനെതിരെ അപ്പീൽ നൽകിയെങ്കിലും 2012ൽ കൊല്ലം സെഷൻസ് കോടതിയും 2021ൽ കേരള ഹൈക്കോടതിയും ശിക്ഷ ശരിവച്ചു. വിചാരണ കോടതിയിൽ അഡ്വ. സി.ആർ.ശ്യാം മോഹനും ഹൈക്കോടതിയിൽ അഡ്വ. കെ.എസ്. മധുസൂദനനും ആണ് അയ്യപ്പന് വേണ്ടി ഹാജരായത്. 

കൂലിപ്പണിക്കാരനായ അയ്യപ്പൻ പൊലീസ് മർദ്ദനത്തെത്തുടർന്ന് ആരോഗ്യം നഷ്ടപ്പെട്ട് രോഗിയായി മാറി. കുടുംബം കടക്കെണിയിലായി കിടപ്പാടം നഷ്ടപ്പെട്ടു. പഞ്ചായത്ത് നൽകിയ വീട്ടിലാണ് ഇപ്പോൾ താമസം. കേസ് പിൻവലിക്കാൻ പലതവണ ഭീഷണിയുണ്ടായി. കേസിൽനിന്ന് പിൻമാറാൻ പണം വാഗ്ദാനം ചെയ്യപ്പെട്ടു. ഇതെല്ലാം അതിജീവിച്ചാണ് അയ്യപ്പനും ഓമനയും കേസുമായി മുന്നോട്ടു പോയത്. പ്രതികളായ ഉദ്യോഗസ്ഥർ ദിവസങ്ങൾക്കു മുൻപാണ് കോടതിയിൽ കീഴടങ്ങിയത്. ഇവരെ പൂജപ്പുര ജയിലിലേക്ക് അയച്ചു. രണ്ടാം പ്രതി എ.എസ്.ഐ. ടി.കെ.പൊടിയൻ വിചാരണ കാലയളവിലും മറ്റൊരു കോൺസ്റ്റബിൾ ബേബി അതിനുശേഷവും മരണപ്പെട്ടു.

കാൽ നൂറ്റാണ്ടു പിന്നിട്ട നിയമപോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചെങ്കിലും ഓമനയ്ക്കും അയ്യപ്പനും ജീവിതത്തിൽ നഷ്ടങ്ങളുടെ കഥ മാത്രമാണ് പറയാനുള്ളത്. നീതിയിലേക്കുള്ള ദൂരമേറെയായതോടെ ഇവർക്ക് നഷ്ടമായത് ജീവിതത്തിലെ നല്ല വർഷങ്ങൾ കൂടിയാണ്. ഓമനയും കുടുംബവും നേരിട്ട നീതിനിഷേധവും പീഡനങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യവും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur7 hours ago

സി.ടി.അനീഷ് സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി

Kannur11 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur11 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR11 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY11 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Kerala11 hours ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

IRITTY11 hours ago

അഭിഭാഷകന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Kerala11 hours ago

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഓപ്ഷൻ നൽകാം

Kerala11 hours ago

ബി.എസ്‌.സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം

Kerala11 hours ago

രാജി ഇനി സ്റ്റിയറിങ് പിടിക്കും;കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ​ഡ്രൈവർ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!