Connect with us

Breaking News

കാക്കിക്കുള്ളിലെ ക്രൂരത; അഞ്ച്‌ മക്കള്‍ക്ക് പോലീസ് വില 5 ലക്ഷം

Published

on


കൊച്ചി: ഡല്‍ഹി സ്വദേശികളായ ദമ്പതിമാരും മക്കളും 11 വര്‍ഷം മുന്നേയാണ് കൊച്ചിയിലെത്തുന്നത്. പച്ചാളത്ത് ചെരിപ്പുകച്ചവടമായിരുന്നു. 21-ഉം 19-ഉം വയസ്സുള്ള മൂത്ത ആണ്‍മക്കള്‍ അച്ഛനെ കച്ചവടത്തില്‍ സഹായിച്ചു. മൂന്നുപേര്‍ വിദ്യാര്‍ഥികളും. പ്ലസ് ടു വിദ്യാര്‍ഥിനിയായ മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനായി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിനല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. സൈബര്‍ കഴുകന്മാര്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. സൗഹൃദം നീണ്ടതോടെ ക്ലാസില്‍ പങ്കെടുക്കാതെയായി. മാതാപിതാക്കളുടെ താക്കീതും വിലപ്പോയില്ല.

പുറത്തുള്ള ലോകത്ത് ജീവിതം ആസ്വദിക്കാമെന്നുപറഞ്ഞ് പെണ്‍കുട്ടിയോട് അനുജത്തിയെയും കൊണ്ട് വീടുവിട്ടുവരാന്‍ നിരന്തരം നിര്‍ബന്ധിച്ചു. ഓഗസ്റ്റ് 21-ന് രാത്രി 35,000 രൂപയുമെടുത്ത് സഹോദരിമാര്‍ വീടുവിട്ടിറങ്ങി. വിവരമറിഞ്ഞയുടനെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇരുവരും ഡല്‍ഹിക്ക് തീവണ്ടിയില്‍ പുറപ്പെട്ടിട്ടുണ്ടെന്നും വിമാനമാര്‍ഗം മാതാപിതാക്കള്‍ ഡല്‍ഹിയിലെത്തി അന്വേഷിക്കാനുമായിരുന്നു പോലീസിന്റെ നിര്‍ദേശം.

ഡല്‍ഹി, ഹരിയാണ പോലീസിന്റെ സഹായത്തോടെ ഒട്ടേറെ സ്ഥലങ്ങളില്‍ മാതാപിതാക്കള്‍ കയറിയിറങ്ങി. കൊച്ചി പോലീസ് സഹായിച്ചത് ഫോണ്‍ ലൊക്കേഷന്‍ നല്‍കിമാത്രം. ഇവരുടെ നിസ്സഹായവസ്ഥ തിരിച്ചറിഞ്ഞ ഡല്‍ഹി പോലീസ് കൊച്ചി പോലീസിനോട് അന്വേഷണത്തിന് എത്തണമെന്ന് അറിയിച്ചു. പോലീസിനുവേണ്ട വിമാനടിക്കറ്റും താമസവും അടക്കമുള്ള എല്ലാചെലവും ആ മാതാപിതാക്കള്‍ കടം വാങ്ങിയും മറ്റും നല്‍കി.

ഡല്‍ഹി പോലീസ് കുട്ടികളെ കണ്ടെത്തി. കൂടെ, ഡല്‍ഹി സ്വദേശികളായ ഫൈസാനെയും സുബൈറിനെയും പിടികൂടി. ഇവര്‍ മൂത്തപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായും തിരിച്ചറിഞ്ഞു. വീടുവിട്ടതെന്തിനെന്ന ചോദ്യത്തിന് വീട്ടില്‍ ജോലിചെയ്യിപ്പിക്കുന്നുവെന്നാണ് കുട്ടികള്‍ ഡല്‍ഹി പോലീസിന് മൊഴി നല്‍കിയത്. മാതാപിതാക്കളോടൊപ്പം പോകണമെന്ന് ഡല്‍ഹി പോലീസ് പെണ്‍കുട്ടികളോട് നിര്‍ദേശിച്ചു. രണ്ടുപ്രതികളില്‍ സുബൈറിനെമാത്രം കസ്റ്റഡിയിലെടുത്ത് പെണ്‍കുട്ടികളുമായി കൊച്ചി പോലീസ് എറണാകുളത്തെത്തി. എന്നാല്‍, മക്കളെ വിട്ടുനല്‍കാന്‍ പോലീസ് തയ്യാറായില്ല. പെണ്‍കുട്ടിയെ സുബൈറിന് വിവാഹം കഴിപ്പിച്ചുനല്‍കണമെന്ന് നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. നിര്‍ബന്ധിച്ചു. ഇത് എതിര്‍ത്തതോടെ പെണ്‍മക്കളെ വിട്ടുകിട്ടാന്‍ അഞ്ചുലക്ഷം രൂപ തരണമെന്നായി. നിരസിച്ചതോടെ ഇനി അഞ്ചുമക്കളെയും കാണില്ലെന്ന് എ.എസ്.ഐ. വെല്ലുവിളിച്ചു.

കുറ്റവാളികളില്‍ ഒരാളെ ഒഴിവാക്കിയ പോലീസ് പെണ്‍കുട്ടികളുടെ സഹോദരന്മാരെ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തു. ഹിന്ദിമാത്രം അറിയാവുന്ന ഇവര്‍ സഹോദരിമാരെ പീഡിപ്പിച്ചെന്ന കുറ്റം മലയാളത്തില്‍ എഴുതി ഒപ്പിടീപ്പിച്ചുവാങ്ങിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

രണ്ടുപെണ്‍കുട്ടികളെയും ചില്‍ഡ്രന്‍സ് ഹോമിലുമാക്കി. എട്ടാംക്ലാസില്‍ പഠിക്കുന്ന ഇളയസഹോദരനും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നുപറഞ്ഞ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ലൈംഗികസൂചനകളുള്ള ചോദ്യങ്ങള്‍ ചോദിച്ച് മാനസികമായി പീഡിപ്പിച്ചു. തന്റെ പെണ്‍മക്കളെ ഈ അമ്മയ്ക്ക് നേരില്‍ക്കാണാനായിട്ടില്ല. വീഡിയോ കോള്‍ വഴിമാത്രം കണ്ടു. തിരിച്ചുവരണമെന്നാണ് മക്കള്‍ അലറിക്കരഞ്ഞ് പറയുന്നത്. ഭാഷയറിയാത്ത, സ്വാധീനമില്ലാത്ത ഇവരെ സഹായിക്കാനാരുമില്ല. കൂടെ, സുബൈറിന്റെ ബന്ധുക്കളുടെയും പോലീസിന്റെയും ഭീഷണിയും.

കേസെടുത്തത് പെണ്‍കുട്ടിയുടെ മൊഴിയില്‍ -എ.എസ്.ഐ

സഹോദരന്മാര്‍ പീഡിപ്പിച്ചതുകൊണ്ടാണ് വീടുവിട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞതിനാലാണ് ഇവരെ അറസ്റ്റു ചെയ്തതെന്ന് ആരോപണ വിധേയനായ എ.എസ്.ഐ പറഞ്ഞു. ഇളയ സഹോദരനും പീഡിപ്പിച്ചു എന്നും പെണ്‍കുട്ടി പറഞ്ഞു. മറ്റുള്ളവരുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പോലീസിനെതിരേ മാതാപിതാക്കള്‍ ആരോപണം ഉന്നയിക്കുകയാണ്. സുബൈര്‍ മാത്രമേ പെണ്‍കുട്ടിയെ പീഡിപ്പിച്ചുള്ളൂ. അതാണ് ഫൈസാനെ വെറുതേ വിട്ടത്. സുബൈറിന്റെ അച്ഛന്‍ തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തിട്ടില്ലെന്നും എ.എസ്.ഐ പറഞ്ഞു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

KANICHAR8 hours ago

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Kannur10 hours ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Kerala10 hours ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala10 hours ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur10 hours ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala10 hours ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala12 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala12 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala12 hours ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Kerala12 hours ago

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!