ഇന്ത്യൻ നേവി ഷോർട്ട് സർവീസ് കമ്മിഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 181 ഒഴിവാണുള്ളത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിലേക്കാണ് പ്രവേശനം.
ജൂൺ 2022-ലെ കോഴ്സിലേക്കാണ് തിരഞ്ഞെടുപ്പ്. എക്സ്റ്റൻഡ് /റെഗുലർ നേവൽ ഓറിയന്റേഷൻ കോഴ്സിലേക്കാണ് അവസരം.
- എക്സിക്യൂട്ടീവ് ,
- എജുക്കേഷൻ ,
- ടെക്നിക്കൽ ബ്രാഞ്ച് എന്നിവയിലേക്കാണ് ഒഴിവ്.
എക്സിക്യൂട്ടീവ് ബ്രാഞ്ച് :
ബ്രാഞ്ച് /കേഡർ, ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരി ധി എന്ന ക്രമത്തിൽ.
ബ്രാഞ്ച് /കേഡർ : ജനറൽ സർവീസ് (ജി.എസ് (X) / ഹൈഡ്രോ കേഡർ
- ഒഴിവുകളുടെ എണ്ണം : 45
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ / ബി.ടെക്.
- പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജനുവരി 2003 – നും ഇടയിൽ ജനിച്ചവർ.
ബ്രാഞ്ച് /കേഡർ : എയർ ട്രാഫിക്ക് കൺട്രോളർ , ഒബ്സർവർ, പൈലറ്റ്
- ഒഴിവുകളുടെ എണ്ണം : 27
- യോഗ്യത : 60 ശതമാനം മാർക്കോടെ ബി.ഇ/ ബി.ടെക്.
- കൂടാതെ 10 , പ്ലസ് ടു എന്നീ ക്ലാസുകളിൽ 60 ശതമാനം മാർക്കും ഇംഗ്ലിഷ് വിഷയത്തിന് 60 ശതമാനം മാർക്കും ഉണ്ടായിരിക്കണം.
- പ്രായപരിധി : എയർ ട്രാഫിക്ക് കൺട്രോളർ തസ്തികയിൽ 02 ജൂലായ് 1997 – നും 01 ജൂലായ് 2001 – നും ഇടയിൽ ജനിച്ചവർ.
- ഒബ്സർവർ , പൈലറ്റ് തസ്തികയിൽ 2 ജൂലായ് 1998-നും 01 ജൂലായ് 2003-നും ഇടയിൽ ജനിച്ചവർ.
ബ്രാഞ്ച് /കേഡർ : ലോജിസ്റ്റിക്സ്
- ഒഴിവുകളുടെ എണ്ണം : 18
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബി.ഇ / ബി.ടെക്.
അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.ബി.എ. അല്ലെങ്കിൽ ബി.എസ്.സി / ബി.കോം / ഐ.ടി/ ബി.എസ്.സിയും ഫിനാൻസ് / ലോജിസ്റ്റിക്സ് / സപ്ലൈ ചെയിൻ മാനേജ്മെൻറ് /മെറ്റീരിയൽ മാനേജ്മെൻറ് പി.ജി ഡിപ്ലോമയും.
അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.സി.എ / എം.എസ്.സി (ഐ.ടി)
- പ്രായപരിധി : 2 ജൂലായ് 1997 – നും 1ജനുവരി 2003 – നും ഇടയിൽ ൽ ജനിച്ചവർ.
എജുക്കേഷൻ ബ്രാഞ്ച് :
യോഗ്യത : ഫിസിക്സിൽ ബി.എസ്.സിയും മാത്‍സ് ഓപ്പറേഷണൽ റിസർച്ച് എം.എസ്.സി.
ഒഴിവുകളുടെ എണ്ണം : 04
പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001 – നുമിടയിൽ ജനിച്ചവർ.
യോഗ്യത : മാത്‍സ് ബി.എസ്.സിയും ഫിസിക്സ് / അപ്ലൈഡ് ഫിസിക്സ് എം.എസ്.സിയും
ഒഴിവുകളുടെ എണ്ണം : 04
പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001 – നുമിടയിൽ ജനിച്ചവർ.
യോഗ്യത : 56 ശതമാനം മാർക്കാടെ എം.എ. ഹിസ്റ്ററി
ഒഴിവുകളുടെ എണ്ണം : 01
പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001 – നുമി ടയിൽ ജനിച്ചവർ.
യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കഷൻ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ /ഇലക്ടിക്കൽ ബി.ഇ / ബി.ടെക്.
ഒഴിവുകളുടെ എണ്ണം : 02
പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001 – നുമിടയിൽ ജനിച്ചവർ.
യോഗ്യത : മെക്കാനിക്കൽ എൻജിനിയറിങ് ബി.ഇ / ബി.ടെക്
ഒഴിവുകളുടെ എണ്ണം : 02
പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001 – നുമിടയിൽ ജനിച്ചവർ.
യോഗ്യത : കംപ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജി/ ഇൻഫർമേഷൻ സിസ്റ്റംസ്
ഒഴിവുകളുടെ എണ്ണം : 06
പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001-നുമിടയിൽ ജനിച്ചവർ.
ടെക്നിക്കൽ ബ്രാഞ്ച് :
എൻജിനീയറിങ് ബ്രാഞ്ച് (ജനറൽ സർവീസ്)
- ഒഴിവുകളുടെ എണ്ണം : 27
- യോഗ്യത : എയ്റോനോട്ടിക്കൽ / എയ്റോസ്പേസ് /ഓട്ടോമൊബൈൽസ്/ കൺട്രോൾ എൻജിനീയറിങ് , ഇൻഡസ്ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്മെൻറ് /ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ / മെക്കാനിക്കൽ / മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ / മറൈൻ / മെക്കട്രോണിക്സ് മെറ്റലർജി/ പ്രൊഡക്ഷൻ ബി.ഇ. / ബി.ടെക്.
- പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2003 – നുമിടയിൽ ജനിച്ചവർ.
ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവീസ്)
- ഒഴിവുകളുടെ എണ്ണം : 34
- യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ / പവർ എൻജിനീയറിങ് /പവർ ഇലക്ട്രോണിക്സ് ബി.ഇ. / ബി.ടെക്.
- പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2003-നുമിടയിൽ ജനിച്ചവർ.
നേവൽ ആർക്കിടെക്ട്
- ഒഴിവുകളുടെ എണ്ണം : 12
- യോഗ്യത : എയ്റോനോട്ടിക്കൽ / എയ്റോസ്പേസ് സിവിൽ / മെക്കാനിക്കൽ/ മെക്കാനിക്കൽ വിത്ത് ഓട്ടോമേഷൻ / മറൈൻ എൻജിനീയറിങ് /മെറ്റലർജി / നേവൽ ആർക്കിടെക്ടർ/ ഓഷൻ എൻജിനീയറിങ്/ ഷിപ്പ് ടെക്നോളജി / ഷിപ്പ് ബിൽഡിങ് ഷിപ്പ് ഡിസൈൻ ബി.ഇ / ബി.ടെക്.
- പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2003നും ഇടയിൽ ജനിച്ചവർ.
തിരഞ്ഞെടുപ്പ് : യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്താണ് തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം : വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05.
You must be logged in to post a comment Login