Connect with us

Breaking News

ഗ്രാമങ്ങളിൽ കാരവാൻ ടൂറിസം പദ്ധതി; മന്ത്രി മുഹമ്മദ്‌ റിയാസ്‌

Published

on


കൊച്ചി : വിനോദസഞ്ചാരവകുപ്പും മോട്ടോർ വാഹനവകുപ്പും ചേർന്ന് നടപ്പാക്കുന്ന കാരവാൻ ടൂറിസം പദ്ധതി വിനോദസഞ്ചാര മേഖലയുടെ സമഗ്ര വികസനത്തിന് വഴിതെളിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എറണാകുളം ബോൾഗാട്ടി പാലസിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ഇനിയും അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രയോജനപ്പെടുത്തും. ഓരോ പഞ്ചായത്തിലും ഇത്തരത്തിലുള്ള ഒന്നിലധികം കേന്ദ്രങ്ങൾ കണ്ടെത്തും. ഓരോ ഗ്രാമത്തിൽ ഒരു കാരവാൻ പാർക്കാണ് ലക്ഷ്യം.

50 സെന്റ് സ്ഥലത്ത് ഒരു കാരവാൻ പാർക്ക് സജ്ജീകരിച്ച് ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങി കാരവാനിലേക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. നിരവധിപേർക്ക് തൊഴിലവസരങ്ങളും ലഭിക്കും. രണ്ടുപേർക്കും നാലുപേർക്കും താമസിക്കാവുന്ന കാരവാനുകളാണ് പദ്ധതിയിലുണ്ടാകുക. കാരവാൻ രജിസ്‌ട്രേഷൻ അടക്കമുള്ളവ സമയബന്ധിതമായി പൂർത്തീകരിക്കാനാകണം.

ഗതാഗതവകുപ്പുമായി ചേർന്ന് നിരവധി പദ്ധതികളാണ് ടൂറിസംവകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മൂന്നുപതിറ്റാണ്ടുമുമ്പ്‌ ഹൗസ്ബോട്ട് എന്ന ആശയത്തിനുശേഷം നവീനമായ ആശയമാണ് കാരവാൻ ടൂറിസം. കോവിഡിനെ തുടർന്ന് തകർച്ചയിലായ വിനോദസഞ്ചാര മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. അഞ്ചു വർഷത്തിനകം സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുകയാണ് ലക്ഷ്യം. വിദേശസഞ്ചാരികളോടൊപ്പം ആഭ്യന്തര വിനോദസഞ്ചാര സാധ്യതകളും പ്രയോജനപ്പെടുത്തും. -മന്ത്രി പറഞ്ഞു.

പരവതാനി വിരിച്ച് ഗതാഗതവകുപ്പ്

ടൂറിസംവകുപ്പിന്റെ അംഗീകാരമുള്ള കാരവാന് ഗ്രീൻചാനൽ പാതയിലൂടെ രജിസ്‌ട്രേഷൻ നടപടികൾ 24 മണിക്കൂറിനകം പൂർത്തിയാക്കുമെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു. കാരവാൻ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഭ്യർഥനപ്രകാരം കാരവാന്റെ നികുതി സ്‌ക്വയർ മീറ്ററിന് 1000 രൂപയിൽനിന്ന് 250 രൂപയായി കുറയ്ക്കുന്നതിന് അംഗീകാരം നൽകുന്നതായും മന്ത്രി അറിയിച്ചു.

കാരവാൻ ടൂറിസം പദ്ധതിയുൾപ്പെടുന്ന കാരവാനുകൾക്ക് ടൂറിസംവകുപ്പിന്റെ അംഗീകാരമുള്ള ലോഗോ നൽകും. ഇത്തരം ലോഗോയുള്ള കാരവാനുകളെ അനാവശ്യ വാഹന പരിശോധനയിൽനിന്ന് ഒഴിവാക്കി ഗ്രീൻ ചാനൽ യാത്ര അനുവദിക്കും. ജോയിന്റ് ആർ.ടി.ഒ.യ്ക്ക് താഴെയുള്ള ഉദ്യോഗസ്ഥർ ഇത്തരം കാരവാനുകൾ പരിശോധിക്കേണ്ടതില്ല. കെ.എസ്.ആർ.ടി.സി.യുമായി ബന്ധപ്പെട്ട് ഫുഡി വീൽസ് പദ്ധതിയും നടപ്പാക്കും. പഴയ കെ.എസ്.ആർ.ടി.സി. വാഹനങ്ങളിൽ റെസ്‌റ്റോറന്റ് സൗകര്യവും റൂഫ് ഗാർഡനും ഏർപ്പെടുത്തുന്ന സംവിധാനമാണിത്. കെട്ടിടം നിർമിക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ കുറഞ്ഞ ചെലവിൽ ഇത്തരം റെസ്‌റ്റോറന്റുകൾ ആരംഭിക്കാൻ കഴിയും.

കാരവാൻ പദ്ധതിയെക്കുറിച്ച് ഉദ്യോഗസ്ഥർക്കിടയിൽ അവബോധം നൽകാനാണ് കേരളത്തിലെ 14 ജില്ലകളിൽനിന്നുമുള്ള മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കായി ശിൽപ്പശാല സംഘടിപ്പിച്ചത്. അഡീഷണൽ ട്രാൻസ്‌പോർട്ട് കമീഷണർ പി എസ് പ്രമോദ് ശങ്കറിനെ കാരവാൻ കേരള പദ്ധതിയുടെ നോഡൽ ഓഫീസറായി നിയമിച്ചു. ഹൈബി ഈഡൻ എം.പി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ, പഞ്ചായത്ത്‌ അംഗം നിക്കോളാസ് ഡികൂത്ത്, ട്രാൻസ്‌പോർട്ട് കമീഷണർ എം.ആർ. അജിത് കുമാർ, അഡീഷണൽ ട്രാൻസ്‌പോർട്ട് കമീഷണർ പി.എസ്. പ്രമോജ് ശങ്കർ, ടൂറിസംവകുപ്പ് ഡയറക്ടർ വി.ആർ. കൃഷ്ണതേജ, ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ തുടങ്ങിയവർ പങ്കെടുത്തു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

വാഹനമോടിച്ച ക്ലീനര്‍ക്ക് ലൈസന്‍സില്ല, ഡ്രൈവര്‍ വാഹനം ഓടിക്കാനാവാത്ത വിധത്തില്‍ മദ്യലഹരിയില്‍

Published

on

Share our post

നാട്ടിക: തൃശ്ശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാഹനം ഓടിച്ചത് ലോറിയിലെ ക്ലീനറാണെന്നും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നുമാണ് പുറത്തുവരുന്ന വിവരം. ക്ലീനര്‍ക്ക് ലോറി ഓടിക്കാനുള്ള ലൈസന്‍സുണ്ടായിരുന്നില്ല.രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ണൂർ ആലക്കോട് സ്വദേശികളായ ഏഴിയക്കുന്നിൽ അലക്സ് (33), ചാമക്കാലച്ചിറ ജോസ് (54) എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. അലക്‌സ് ലോറിയിലെ ക്ലീനറാണ്. ജോസ് എന്നയാള്‍ വാഹനം ഓടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അതിനാലാണ് ക്ലീനറായ അലക്‌സ് ലോറി ഓടിച്ചത്. അലക്‌സും മദ്യപിച്ചിരുന്നു. അതേസമയം അലക്‌സിന് ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല. രണ്ടുപേരെയും വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു.മരിച്ച നാടോടി സംഘത്തില്‍പ്പെട്ടവര്‍ സ്ഥിരമായി പ്രദേശത്ത് താമസിക്കുന്നവരാണ്. അപകടമുണ്ടാക്കിയത് മരം കയറ്റിയ വന്ന ലോറിയാണെന്നും ഏകദേശം മൂന്നര ടണ്ണോളം ലോഡ് വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു. റോഡില്‍ നാടോടിസംഘത്തിലുള്ളവരെല്ലാം നിരന്ന് കിടക്കുകയായിരുന്നു. അവര്‍ക്കിടയിലേക്കാണ് ഡിവൈഡര്‍ തകര്‍ത്ത ലോറി പാഞ്ഞുകയറിയത്. റോഡില്‍ ശരീരഭാഗങ്ങള്‍ ചതഞ്ഞരഞ്ഞ നിലയില്‍ കാണപ്പെട്ടിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ 3.50- നാണ് പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേരാണ് തത്ക്ഷണം മരിച്ചത്. കാളിയപ്പന്‍(50),ബംഗാഴി(20), നാഗമ്മ(39), ജീവന്‍(4), വിശ്വ(1) എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് മരം കയറ്റി പോയിരുന്ന ലോറിയാണ് ദേശീയ പാതയിൽ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്താണ് ലോറി ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് കയറിയത്.


Share our post
Continue Reading

Breaking News

ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് മരണം

Published

on

Share our post

തൃപ്രയാർ: നാട്ടികയിൽ പണി നടക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ചു പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ട് കുട്ടികളുണ്ട്. മൃതദേഹങ്ങൾ ചതഞ്ഞരന്ന നിലയിലാണ്. ആരേയും തിരിച്ചറിഞ്ഞിട്ടില്ല. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ 3.50- നാണ് അപകടം. കണ്ണൂരിൽ നിന്ന് മരം കയറ്റി പോയിരുന്ന ലോറിയാണ് ദേശീയ പാതയിൽ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്താണ് ലോറി ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് കയറിയത്. പരിക്കേറ്റവരിൽ ഒരാൾ കരഞ്ഞ് ഓടി വരുന്നത് കണ്ട് നാട്ടിക ബീച്ച് സ്വദേശി ആഘോഷാണ് പോലീസിൽ വിവരമറിയിച്ചത്.
കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. വി.കെ. രാജു, വലപ്പാട് എസ്.എച്ച്.ഒ. എം.കെ. രമേഷ് എന്നിവർ സ്ഥലത്തെത്തി.


Share our post
Continue Reading

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Kerala1 min ago

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; കാറ്ററിങ് സ്ഥാപനം പൂട്ടിച്ചു

Kerala4 mins ago

വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി

IRITTY6 mins ago

ഇരിട്ടി എം.ജി കോളേജില്‍ ശനിയാഴ്ച സയന്‍സ് ക്വിസ് മത്സരം സംഘടിപ്പിക്കും

KETTIYOOR31 mins ago

സ​ഹാ​യം കാത്ത് വൃ​ദ്ധ ദ​മ്പ​തി​ക​ൾ;​ സു​മ​ന​സ്സു​ക​ൾ ക​നി​യ​ണം

India1 hour ago

ഖത്തർ ബാങ്കിനെ വഞ്ചിച്ച് കള്ളപ്പണം വെളുപ്പിക്കൽ; പാനൂർ സ്വദേശിയെ ഇ. ഡി.അറസ്റ്റു ചെയ്തു

PERAVOOR2 hours ago

പേരാവൂരിൽ ഗ്ലോറിയ അഡ്വർടൈസിങ്ങ് ആൻഡ് ഫ്‌ളക്‌സ് പ്രിന്റിങ്ങ് പ്രവർത്തനം തുടങ്ങി

MATTANNOOR2 hours ago

അ​ഞ്ച​ര​ക്ക​ണ്ടി ജ​ങ്ഷ​നി​ൽ അ​പ​ക​ടം പതിവ്; പ​രി​ഹാ​രം എ​ന്ന്?

Kannur2 hours ago

ആന്റിബയോട്ടിക്കിലും രക്ഷയില്ലെന്ന് പഠനം

Kannur3 hours ago

തിരയും തീരവും മാറും മുഖം മിനുക്കാൻ മാട്ടൂൽ ബീ്ച്ച്‌

India3 hours ago

കേരളീയ വേഷത്തിൽ പ്രിയങ്ക പാർലമെന്റിൽ, ഭരണഘടന ഉയർത്തിപ്പിടിച്ച് വയനാട് എം.പിയായി സത്യപ്രതിജ്ഞ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!