Connect with us

Breaking News

സംസ്ഥാനത്തെ 33 വില്ലേജുകൾ കൂടി സ്മാർട് ആകും; റവന്യു വകുപ്പ് തീരുമാനം

Published

on


തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം 33 വില്ലേജ് ഓഫിസുകൾ കൂടി സ്മാർട്ടാക്കാൻ റവന്യു വകുപ്പിന്റെ തീരുമാനം. ഇതിന് പുറമേ 36 വില്ലേജ് ഓഫിസുകളുടെ അറ്റകുറ്റപ്പണിയും നിർവഹിക്കും. 36 എണ്ണത്തിന് ചുറ്റുമതിലും നിർമിക്കും. അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫിസുകളും സ്മാർട്ടാക്കുകയാണ് റവന്യു വകുപ്പിന്റെ ലക്ഷ്യം. വില്ലേജ് ഓഫിസുകൾക്ക് ഒരു ഏകീകൃത നിർമാണ രൂപരേഖയും തയാറായി വരികയാണ്. റവന്യു വകുപ്പിന്റെ സേവനങ്ങൾ ഡിജിറ്റലാക്കി മാറ്റുന്ന നടപടികൾ 9ന് ആരംഭിച്ചിരുന്നു. സേവനങ്ങൾക്കൊപ്പം കെട്ടിടവും സ്മാർട് ആക്കുക എന്നതാണു ലക്ഷ്യം.

സ്മാർട് വില്ലേജ് ഓഫിസുകൾ നിർമിക്കാൻ 17.60 കോടി രൂപ, വില്ലേജ് ഓഫിസുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നാലു കോടി രൂപ, റവന്യു ഓഫിസുകളുടെ നവീകരണത്തിനായി 14.40 കോടി രൂപ എന്നിങ്ങനെയുള്ള പദ്ധതികൾക്കു കഴിഞ്ഞ ജൂലൈയിൽ ഭരണാനുമതി നൽകിയിരുന്നു. സ്മാർട്ടാക്കാൻ 40 വില്ലേജുകളുടെയും ചുറ്റുമതിൽ നിർമാണത്തിനും അറ്റകുറ്റപ്പണിക്കുമായി 40 വീതം വില്ലേജ് ഓഫിസുകളുടെയും പട്ടികയാണ് ലാൻഡ് റവന്യു കമ്മിഷണർ കഴിഞ്ഞ ഏപ്രിലിൽ റവന്യു വകുപ്പിനു സമർപ്പിച്ചത്. ഇതിൽ നിന്ന് വകുപ്പ് തിരഞ്ഞെടുത്തതാണ് 105 ഓഫിസുകൾ.

സ്മാർട് ആവുന്ന വില്ലേജുകൾ ജില്ല തിരിച്ച് ഇനി പറയുന്നു.

തിരുവനന്തപുരം: വട്ടപ്പാറ, നെയ്യാറ്റിൻകര, മേൽതോന്നയക്കൽ. കൊല്ലം: പനയം, ശൂരനാട് സൗത്ത്, ഇടമുളയ്ക്കൽ, ഇളമ്പള്ളൂർ, ചടയമംഗലം. പത്തനംതിട്ട: കുന്നംന്താനം, കടമ്പനാട്. ആലപ്പുഴ: മുട്ടാർ, കായംകുളം, തെക്കുംകര നോർത്ത്. കോട്ടയം: കൂരോപ്പട. എറണാകുളം: അറക്കപ്പടി, കുന്നുകര, വടക്കേക്കര. തൃശൂർ: ഇരിങ്ങാലക്കുട, ഇഞ്ചമുടി, മാന്ദാമംഗലം, വടക്കുംകര. പാലക്കാട്: ചാലിശ്ശേരി, ഷൊർണൂർ–1. കോഴിക്കോട്: കസബ, ഉള്ള്യേരി, കടലുണ്ടി, ഇരിങ്ങൽ, മരുതോങ്കര. കണ്ണൂർ: ചിറയ്ക്കൽ, മൊറാഴ, പാതിരിയാട്. കാസർകോട്: പാടി, കയ്യൂർ. 

അറ്റകുറ്റപ്പണി നടത്തുന്ന വില്ലേജുകൾ: തിരുവനന്തപുരം: വെയിലൂർ, അയിരൂപ്പാറ, പെരുംകുളം, കടയ്ക്കാവൂർ (കിണർ നിർമാണം), ആലംകോട് (കിണർ നിർമാണം), വാഴിച്ചൽ (വാട്ടർ കണക്‌ഷനും വാഹന പാർക്കിങ്ങും). കൊല്ലം: തൃക്കോവിൽവട്ടം. പത്തനംതിട്ട: അരുവാപ്പുലം, മെഴുവേലി, ഏറത്ത്. ആലപ്പുഴ: വയലാർ കിഴക്ക്. കോട്ടയം: കൈപ്പുഴ, വൈക്കം. എറണാകുളം: വടക്കുംഭാഗം (ഗ്രൂപ്പ്), ആമ്പല്ലൂർ ഗ്രൂപ്പ്, കടവൂർ. തൃശൂർ: അരണാട്ടുകര/പുല്ലഴി, പുത്തൂർ, കൈനൂർ, പുള്ള്, അയ്യന്തോൾ/പൂങ്കുന്നം, തോളൂർ/ചാലയ്ക്കൽ. പാലക്കാട്: കണ്ണാടി–1. മലപ്പുറം: കുഴിമണ്ണ, വട്ടംകുളം, ഒതുക്കുങ്ങൽ, കാളിക്കാവ്. കോഴിക്കോട്: ചെറുവണ്ണൂർ, എലത്തൂർ, കക്കാട്, കട്ടിപ്പാറ. കണ്ണൂർ: പട്ടുവം, കൊളവല്ലൂർ. കാസർകോട്: ഭീമനടി, ബേദഡുക്ക, അമ്പലത്തറ.

ചുറ്റുമതിൽ നിർമാണം നടത്തുന്ന വില്ലേജുകൾ: പത്തനംതിട്ട: അത്തിക്കയം. കോട്ടയം: ഭരണങ്ങാനം, കൊണ്ടൂർ. ഇടുക്കി: ആനവിലാസം, ചക്കുപള്ള. എറണാകുളം: ഇളംകുന്നം, മുളവുകാട്, വാരപ്പെട്ടി, വാഴക്കുളം. തൃശൂർ: മറ്റത്തൂർ, കിഴക്കേമുറി/മുരിങ്ങൂർ തെക്കുംമുറി, പടിയൂർ, പുത്തൻചിറ, എറിയാട്, കാരമുക്ക്, ആറാട്ടുപുഴ, മരത്താക്കര. പാലക്കാട്: പൊറ്റിശ്ശേരി–1, എലപ്പുള്ളി–2, പട്ടിത്തറ, തത്തമംഗലം, വല്ലപ്പുഴ, തേങ്കുറിശ്ശി–1. മലപ്പുറം: കീഴുപറമ്പ്. കോഴിക്കോട്: ചേളന്നൂർ, കച്ചേരി, കുമാരനല്ലൂർ, മടവൂർ, തിനൂർ. കണ്ണൂർ: ചെറുതാഴം, പെരളം, പന്നിയൂർ, കേളകം, കടമ്പൂർ. കാസർകോട്: ചീമേനി, ഷേണി.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

KANICHAR21 mins ago

ഉപ തിരഞ്ഞെടുപ്പ് ; കണിച്ചാർ കോൺഗ്രസിൽ പ്രതിസന്ധി

Kannur6 hours ago

നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

Kerala6 hours ago

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും സൗജന്യ യൂണിഫോം വിതരണം

Kannur6 hours ago

വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ്

Kerala7 hours ago

കേരള നോളേജ് ഇക്കോണമി മിഷനില്‍ സൗജന്യ നൈപുണ്യ പരിശീലനം

Kannur7 hours ago

ആവേശമായി പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ

Kerala7 hours ago

ദേശീയ വിര വിമുക്ത ദിനം; 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നാളെ വിര നശീകരണ ഗുളിക നൽകണമെന്ന് ആരോഗ്യ മന്ത്രി

Kerala7 hours ago

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന

Kannur9 hours ago

വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയുമായി ബൈജു

Kerala10 hours ago

ട്രെക്കിങ് വൈബുമായി മറയൂര്‍; മനസ്സിളക്കി ജീപ്പ് സവാരി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!