Connect with us

Breaking News

സംവരണം അട്ടിമറി: ആദിവാസി വിദ്യാർഥികൾക്ക് കെണിയായി ഓട്ടോണമസ്

Published

on


കൊച്ചി: സംസ്ഥാനത്തെ ഓട്ടോണമസ് കോളേജുകളിൽ പട്ടികജാതി- വർഗ സംവരണം അട്ടമറിക്കുന്നുവെന്ന് ആക്ഷേപം. ആദിവാസി വിദ്യാർഥികൾക്ക് കെണിയൊരുക്കി അവരെ പുറന്തള്ളുന്നതിന് മിക്ക കോളേജുകളിലും സംവിധാനമുണ്ടെന്നാണ് ആദിവാസി സംഘടനകളുടെ ആരോപണം. ഒന്നാം വർഷ ഡിഗ്രി കോഴ്സിലെ വിദ്യാർഥി പ്രവേശനത്തിന്‍റെ അവസാന ഘട്ടത്തിൽ പല കോളേജുകളിലെയും ലിസ്റ്റിൽ നിന്ന് ആദിവാസി വിദ്യാർഥികളെ ബോധപൂർവം പുറന്തള്ളിയിട്ടുണ്ടെന്നാണ് ആദിശക്തി എന്ന വിദ്യാർഥി സംഘടന അഭിപ്രായപ്പെടുന്നത്. കോളേജുകൾ ഡിഗ്രി പ്രവേശനത്തിന്‍റെ അവസാനകാല കണക്ക് സൈറ്റിൽ പ്രസിദ്ധീകരിക്കാതെയാണ് തട്ടിപ്പ് നടത്തുന്നത്. സീറ്റ് ഒഴിവുണ്ടോയെന്ന ആദിവാസി വിദ്യാർഥികളുടെ അന്വേഷണത്തിന് കോളേജ് അധികൃതർ വ്യക്തമായ മറുപടി നൽകില്ല.    

ഓരോ കോഴ്സിലും എസ്.സി-എസ്.ടി വിഭാഗത്തിൽ നിന്ന് എത്ര വിദ്യാർഥികൾക്ക് പ്രവേശനം നൽകിയെന്നോ അവശേഷിക്കുന്ന ഒഴിവുകൾ എത്രയാണെന്നോ സൈറ്റിൽ പ്രസിദ്ധീകരിക്കുന്നില്ല. സംസ്ഥാനത്തെ ഓട്ടോണസ് കോളേജുകളിൽ പകുതിയിലധകം കോളേജിലും ഇത് പതിവ് പരിപാടിയാണ്. അപൂർവം കേളേജുകളിലാണ് വിദ്യാർഥി പ്രവേശനം സുതാര്യമായി നടത്തുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ആരുമില്ലെന്നതിനാൽ നിജസ്ഥിതി പുറത്ത് വരില്ല. കൊച്ചിയിലെ ഓട്ടോണമസ് കോളേജുകളിൽ നിന്നും ആദിവാസി വിദ്യാർഥികൾ ഇതേ ദുരന്തം നേരിടുകയാണ്. വയനാട്, ഇടുക്കി വനമേഖലയിലെ ഊരുകളിൽ നിന്ന് വിദ്യാർഥികൾ കൊച്ചിയിലെത്തി പഠനം നടത്താൻ ആഗ്രഹിക്കുന്നു. അവർ ഓൺലൈൻ വഴി അപേക്ഷ നൽകുന്നു. എന്നാൽ, നഗരത്തിലെ കോളേജുകളിൽ പ്രവേശനത്തിന്‍റെ അവസാനകാലത്ത് ഇവർക്ക് വിവരങ്ങൾ ലഭിക്കുന്നില്ല. 

നിയമപ്രകാരം സംവരണം അട്ടിമറിക്കാൻ പാടില്ല. കോളേജുകൾക്ക് സ്വയംഭരണം ലഭിച്ചത് പട്ടികജാതി- വർഗ വിഭാഗങ്ങളുടെ സംവരണം കൂടി പാലിക്കാനാണ്. എന്നാൽ, പലവിധ പഴുതുകളിലൂടെ കോളേജ് അധികൃതർ സംരവണ അട്ടിമറി നടത്തുന്നുണ്ട്. സർവകലാശാലകളുടെ മാർഗരേഖ ഇവർ പാലിക്കുന്നില്ല. ഒന്നും രണ്ടും അലോട്ട്മെന്‍റ് കഴിഞ്ഞാൽ ആദിവാസി വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം പ്രവേശനം അവസാനിപ്പിച്ച അവസ്ഥയാണ്. അവസാന പ്രവേശനം നടത്തുന്നതിന്‍റെ തലേ ദിവസം ഏതെങ്കിലും പത്രത്തിലെ പ്രാദേശിക പേജിൽ പട്ടികവർഗ വിഭാഗത്തിന് സീറ്റ് ഒഴിവുണ്ടെന്ന് അറിയിക്കും. 

ആദിവാസി വിദ്യാർഥികളേറെയുള്ള ജില്ലകളിലെ വിദ്യാർഥികൾക്ക് ഈ ഒഴിവ് അറിയാൻ കഴിയില്ല. അറിഞ്ഞാലും സമയത്തിനുള്ളിൽ അവർക്ക് യാത്ര ചെയ്ത് കോളജിൽ എത്തിച്ചേരാനാവില്ല. അവസാന നിമിഷം ഈ സീറ്റ് മാനേജ്മെന്‍റ് ക്വാട്ടയിലേക്ക് മാറ്റുന്നു. ആദിവാസി ഊരുകളിൽ നിന്ന് പഠനത്തിന് എത്തേണ്ട വിദ്യാർഥിയുടെ അവസരമാണ് മാനേജുമെൻറുകൾ തട്ടിയെടുക്കുന്നത്. പല ഓട്ടോണമസ് കോളേജുകളിലും ആദിവാസി വിദ്യാർഥികളുടെ കഴുത്തരിയുന്ന ഈ ക്രൂരവിനോദം അരങ്ങേറുന്നുണ്ട്. അവസാന ലിസ്റ്റ് സൈറ്റിൽ ഇടുമെന്ന് പറയുമെങ്കിലും അത് പാലിക്കുന്നില്ല. കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്ന് രണ്ട് വിദ്യാർഥികൾ കൊച്ചിയിലെത്തി. കോളേജ് അധികൃതരോട് വിവരം അന്വേഷിച്ചു. പട്ടികവർഗ വിഭാഗത്തിന് സീറ്റുണ്ടോ അതല്ല ഇല്ലയോ എന്നുപോലും അധികൃതർ വെളിപ്പെടുത്തുന്നില്ല. ഏത് വിഷയത്തിലാണ് സീറ്റ് അവശേഷിക്കുന്നതെന്ന് അറിയാൻ മാർഗമില്ല.

എസ്.സി-എസ്.ടി ഡയറക്ടറേറ്റ് വിദ്യാർഥി പ്രവേശനത്തിൽ പട്ടികവർഗ സംവരണം പാലിക്കുന്നോണ്ടോയെന്ന പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് ചുമത നൽകേണ്ടതാണ്. പട്ടികജാതി -വർഗ വകുപ്പിന്‍റെ ഉത്തരവാദിത്തമാണിത്. അതവർ നിവഹിക്കുന്നില്ല. ഓട്ടോണമസ് കോളേജുകളിലെ സംവരണസീറ്റ് അട്ടമിറിയെന്നത് കീഴ്വഴക്കമാക്കിയിട്ടുണ്ട്. സംവരണ അട്ടിമറി കോളേജ് മാനേജുമെൻറുകളുടെ അവകാശമായി മാറിയിട്ടുണ്ട്. അത് നിലനിർത്താൻ അവരെ ഒരർഥത്തിൽ സഹായിക്കുന്നത് പട്ടികജാതി-വർഗ വകുപ്പാണ്. ചോദിക്കാൻ അളില്ലാത്ത വിഭാഗത്തിന്‍റെ സീറ്റുകൾ അവർക്ക് സ്വന്തമാണ്.

ഏറെ കോളേജുകളിലും പട്ടികജാതി- ആദിവാസി വിദ്യാർഥികൾക്ക് സംവരണം ചെയ്ത സീറ്റ് ലഭിക്കുന്നില്ല. പട്ടിക ജാതി- വർഗ വകുപ്പ് ഇക്കാര്യത്തിൽ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. ഈ കോളേജുകളിലെ പ്രോസ്പെക്റ്റസിൽ പട്ടികജാതി-വർഗ വിദ്യാർഥികളില്ലെങ്കിൽ മാനേജ്മെന്‍റ് ക്വാട്ടയിലേക്ക് സീറ്റ് മാറ്റുമെന്ന് രേഖപ്പെടുത്തിയിരിക്കുന്നതും വിചിത്രമാണ്. 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur10 hours ago

സി.ടി.അനീഷ് സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി

Kannur14 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur14 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR14 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY14 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Kerala14 hours ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

IRITTY14 hours ago

അഭിഭാഷകന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Kerala14 hours ago

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഓപ്ഷൻ നൽകാം

Kerala14 hours ago

ബി.എസ്‌.സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം

Kerala15 hours ago

രാജി ഇനി സ്റ്റിയറിങ് പിടിക്കും;കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ​ഡ്രൈവർ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!