Connect with us

Breaking News

പ്ലാസ്റ്റിക് മാലിന്യമില്ലാത്ത ഭാവികാലം; സ്‌കൂൾ വിദ്യാർത്ഥികൾക്ക്‌ ഓൺലൈൻ ഉപന്യാസ രചനാ മത്സരം

Published

on


തിരുവനന്തപുരം: കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അഖിലേന്ത്യാ തലത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി  വിദ്യാർത്ഥികൾക്കായി ഓൺലൈൻ ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. സുസ്ഥിരതയിലൂടെയും പുന:ചംക്രമണത്തിലൂടെയും പ്ലാസ്റ്റിക് മാലിന്യമില്ലാത്ത ഭാവികാലം  (A Future without Plastic Waste – through Sustainability and Circularity) എന്നതാണു മുഖ്യ വിഷയം. ജില്ലയിലെ സ്റ്റേറ്റ്, സി.ബി. എസ്.ഇ., ഐ.എസ്.സി., ഐ.സി.എസ്.സി. വിദ്യാർഥികൾക്കു പങ്കെടുക്കാം. നവോദയ-കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള മത്സരം ദേശീയ തലത്തിൽ നടത്തും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ രചനകൾ സമർപ്പിക്കാം. ഹയർസെക്കണ്ടറി വിഭാഗത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് 2021 മാർച്ച് 31 ന് 18 വയസ്സ് കവിയരുത്.   

ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ഉപന്യാസ രചനാ വിഷയങ്ങൾ; പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിലെ  ലഘൂകരണ-പുനരുപയോഗ-പുന:ചംക്രമണ തത്വങ്ങൾ (Principles of Reduce, Reuse, Recycle in Plastic Waste Management), പ്ലാസ്റ്റിക് മാലിന്യരഹിത സ്‌കൂൾ പരിപാടികൾക്കുള്ള നൂതന ആശയങ്ങൾ (Innovative Ideas for Zero Plastic Waste School Events),ബദൽ ഉൽപന്നങ്ങളിലൂടെ  ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ആഘാതം കുറയ്ക്കൽ (Reducing the Impacts of Single Use Plastic Products through Alternative Products). 

ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായുള്ള ഉപന്യാസ രചനാ വിഷയങ്ങൾ; പ്ലാസ്റ്റിക്  മാലിന്യങ്ങൾക്ക് പുനഃചംക്രമണ മിതവ്യയം സൃഷ്ടിക്കുന്നതിൽ പൗരന്മാരുടെ പങ്ക് (Creating a Circular Economy for Plastic Waste – Role of Citizens),ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിൽ യുവതയുടെ പങ്ക് (Reducing Single Use Plastic Pollution: Role of Youth),നവീകരണത്തിലൂടെയും സർഗ്ഗാത്മകതയിലൂടെയും ഒറ്റത്തവണ  ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക്  മുഖ്യധാരാ ബദലുകൾ (Mainstreaming Alternatives to Single Use Plastic Products through Innovation and Creativity).

വിദ്യാർത്ഥികൾ അതത് സ്‌കൂൾ മുഖേന രചനകൾ സമർപ്പിക്കണം. ഒരു വിദ്യാർത്ഥി സ്വന്തമായി തയാറാക്കിയ ഒരു രചന മാത്രം അയക്കണം. മറ്റുള്ളവരുടെ കൃതികളിൽ നിന്നോ ഓൺലൈൻ രചനകളിൽ നിന്നോ ആശയങ്ങളും വാക്കുകളും പകർത്തരുത്. രചനകൾ 500-800 വാക്കുകളിൽ കവിയരുത്.അത് വായിക്കാവുന്ന ഫോണ്ടിൽ പിഡിഎഫ് ഫോർമാറ്റിലായിരിക്കണം.ഇംഗ്ലീഷ് ഫോണ്ട് സൈസ് 12, ഹിന്ദി-മലയാളത്തിന്റെ ഫോണ്ട് സൈസ് 14, വരികളുടെ അകലം 1.5.സ്‌കൂളുകൾ ഇരു വിഭാഗങ്ങളിലെ മൂന്നു ഭാഷകളിലെയും മികച്ച മൂന്ന് രചനകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസിന് സമർപ്പിക്കണം.

ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളിൽ മൂല്യനിർണ്ണയം നടത്തും. മുഖ്യ വിഷയം – വാക്യബന്ധം, ഘടനയിലും സർഗ്ഗാത്മകതയിലുമുള്ള പുതുമ, ഭാഷാ ആവിഷ്‌ക്കാരത്തിലും ശൈലിയിലുമുള്ള വ്യക്തത എന്നിവ അടിസ്ഥാനമാക്കിയാണ്  മൂല്യനിർണ്ണയം.രണ്ട് വിഭാഗങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മൂന്നു തലങ്ങളിലും സമ്മാനങ്ങൾ  നൽകും.രചനകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 5.

 


123 Comments

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur17 hours ago

സി.ടി.അനീഷ് സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി

Kannur21 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur21 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR21 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY21 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Kerala21 hours ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

IRITTY21 hours ago

അഭിഭാഷകന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Kerala21 hours ago

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഓപ്ഷൻ നൽകാം

Kerala22 hours ago

ബി.എസ്‌.സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം

Kerala22 hours ago

രാജി ഇനി സ്റ്റിയറിങ് പിടിക്കും;കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ​ഡ്രൈവർ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!