Connect with us

Breaking News

വന്യമൃഗശല്യം തടയാന്‍ സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കും: മന്ത്രി എ.കെ. ശശീന്ദ്രന്‍

Published

on


കണ്ണൂര്‍: ജില്ലയില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അതിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രശ്ന ബാധിത പ്രദേശങ്ങളിലെ എം.എല്‍.എ.മാരുമായും, വനം വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന വ്യാപകമായി വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരെയും കൃഷി ഉള്‍പ്പെടെയുള്ള ജീവനോപാധികളെയും സംരക്ഷിക്കുന്നതിനും വനാതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനും മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. 

ജില്ലയിലെ കാട്ടാന, കുരങ്ങ്, പന്നി എന്നിവയുടെ ആക്രമണങ്ങള്‍ ഫലപ്രദമായി തടയുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ ആനമതില്‍, സോളാര്‍ ഫെന്‍സിംഗ്, റെയില്‍ ഫെന്‍സിംഗ് തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കൂടുതല്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ തുടങ്ങും. കൂടുതല്‍ വനം വകുപ്പ് ജീവനക്കാരെ നിയമിക്കാനും അവര്‍ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങളും വാഹനങ്ങളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നടപടി സ്വീകരിക്കും.

പ്രളയത്തിലും ആനകളുടെ ആക്രമണത്തിലും തകര്‍ന്ന ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാനും, ജില്ലയില്‍ സാമൂഹിക വനവല്‍ക്കരണ പദ്ധതി ശക്തിപ്പെടുത്തുന്നതിന് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാവുന്നവര്‍ക്കും കൃഷിനാശം സംഭവിക്കുന്നവര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. 

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ.മാരായ കെ.പി. മോഹനന്‍, സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു. ജില്ലയില്‍ വന്യമൃഗ ശല്യം ആളുകളുടെ ജീവനെടുക്കുന്നതും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് എം.എല്‍.എ.മാര്‍ പറഞ്ഞു. ഇവയ്ക്ക് താല്‍ക്കാലിക പരിഹാരം കാണുന്നതോടൊപ്പം ശാശ്വതമായ പരിഹാര മാര്‍ഗങ്ങള്‍ ആരായണം. കര്‍ണാടകത്തില്‍ നിന്നുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയുന്നതിന് വനാതിര്‍ത്തി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ.മാര്‍ പറഞ്ഞു. 

വനത്തോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ പ്രദേശങ്ങളില്‍ ചെറുകാടുകള്‍ വളരുന്നതും ഭക്ഷ്യമാലിന്യങ്ങള്‍ പ്രദേശങ്ങളില്‍ വലിച്ചെറിയന്നതും വന്യമൃഗങ്ങളുടെ ആക്രമണം ക്ഷണിച്ചുവരുത്തുമെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ. വിനോദ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ പ്രദേശവാസികളും, സ്ഥലമുടമകളും, തദ്ദേശ സ്ഥാപനങ്ങളും ജാഗ്രത പാലിക്കണം. വന്യമൃങ്ങളെ ആകര്‍ഷിക്കുന്ന ചക്ക, കശുവി കൃഷികള്‍ ഒഴിവാക്കി മറ്റ് കൃഷികളിലേക്ക് മാറണം. മഴയ്ക്കു മുമ്പും മഴ മാറിയ ശേഷവും റോഡരികുകളിലെ പൊന്തക്കാടുകള്‍ വെട്ടിമാറ്റുന്നത് വന്യമൃഗ ആക്രമണം തടയാന്‍ ഏറെ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ്, ഡി.ഡി.സി. സ്നേഹില്‍ കുമാര്‍, സബ് കലക്ടര്‍ അനുകുമാരി, അസിസ്റ്റന്റ് കലക്ടര്‍ മുഹമ്മദ് ശഫീഖ്, ഡി.എഫ്. ഒ. പി കാര്‍ത്തിക്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


544 Comments

You must be logged in to post a comment Login

Leave a Reply

Breaking News

വാഹനമോടിച്ച ക്ലീനര്‍ക്ക് ലൈസന്‍സില്ല, ഡ്രൈവര്‍ വാഹനം ഓടിക്കാനാവാത്ത വിധത്തില്‍ മദ്യലഹരിയില്‍

Published

on

Share our post

നാട്ടിക: തൃശ്ശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാഹനം ഓടിച്ചത് ലോറിയിലെ ക്ലീനറാണെന്നും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നുമാണ് പുറത്തുവരുന്ന വിവരം. ക്ലീനര്‍ക്ക് ലോറി ഓടിക്കാനുള്ള ലൈസന്‍സുണ്ടായിരുന്നില്ല.രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ണൂർ ആലക്കോട് സ്വദേശികളായ ഏഴിയക്കുന്നിൽ അലക്സ് (33), ചാമക്കാലച്ചിറ ജോസ് (54) എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. അലക്‌സ് ലോറിയിലെ ക്ലീനറാണ്. ജോസ് എന്നയാള്‍ വാഹനം ഓടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അതിനാലാണ് ക്ലീനറായ അലക്‌സ് ലോറി ഓടിച്ചത്. അലക്‌സും മദ്യപിച്ചിരുന്നു. അതേസമയം അലക്‌സിന് ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല. രണ്ടുപേരെയും വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു.മരിച്ച നാടോടി സംഘത്തില്‍പ്പെട്ടവര്‍ സ്ഥിരമായി പ്രദേശത്ത് താമസിക്കുന്നവരാണ്. അപകടമുണ്ടാക്കിയത് മരം കയറ്റിയ വന്ന ലോറിയാണെന്നും ഏകദേശം മൂന്നര ടണ്ണോളം ലോഡ് വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു. റോഡില്‍ നാടോടിസംഘത്തിലുള്ളവരെല്ലാം നിരന്ന് കിടക്കുകയായിരുന്നു. അവര്‍ക്കിടയിലേക്കാണ് ഡിവൈഡര്‍ തകര്‍ത്ത ലോറി പാഞ്ഞുകയറിയത്. റോഡില്‍ ശരീരഭാഗങ്ങള്‍ ചതഞ്ഞരഞ്ഞ നിലയില്‍ കാണപ്പെട്ടിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ 3.50- നാണ് പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേരാണ് തത്ക്ഷണം മരിച്ചത്. കാളിയപ്പന്‍(50),ബംഗാഴി(20), നാഗമ്മ(39), ജീവന്‍(4), വിശ്വ(1) എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് മരം കയറ്റി പോയിരുന്ന ലോറിയാണ് ദേശീയ പാതയിൽ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്താണ് ലോറി ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് കയറിയത്.


Share our post
Continue Reading

Breaking News

ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് മരണം

Published

on

Share our post

തൃപ്രയാർ: നാട്ടികയിൽ പണി നടക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ചു പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ട് കുട്ടികളുണ്ട്. മൃതദേഹങ്ങൾ ചതഞ്ഞരന്ന നിലയിലാണ്. ആരേയും തിരിച്ചറിഞ്ഞിട്ടില്ല. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ 3.50- നാണ് അപകടം. കണ്ണൂരിൽ നിന്ന് മരം കയറ്റി പോയിരുന്ന ലോറിയാണ് ദേശീയ പാതയിൽ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്താണ് ലോറി ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് കയറിയത്. പരിക്കേറ്റവരിൽ ഒരാൾ കരഞ്ഞ് ഓടി വരുന്നത് കണ്ട് നാട്ടിക ബീച്ച് സ്വദേശി ആഘോഷാണ് പോലീസിൽ വിവരമറിയിച്ചത്.
കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. വി.കെ. രാജു, വലപ്പാട് എസ്.എച്ച്.ഒ. എം.കെ. രമേഷ് എന്നിവർ സ്ഥലത്തെത്തി.


Share our post
Continue Reading

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Kannur1 hour ago

കണ്ണൂർ ജില്ലയിൽ വളർത്തു മൃഗങ്ങളിൽ വൈറസ് രോഗം പടരുന്നു

Kerala1 hour ago

അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ്; എല്ലാ കൃഷിഭവന്‍ പരിധിയിലും’ആശ്രയ’ കേന്ദ്രങ്ങള്‍ വരുന്നു

Kerala3 hours ago

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; നാലുദിവസം മഴയ്ക്കു സാധ്യത

Kerala3 hours ago

വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുത്: ശബരിമല തീർഥാടകർക്ക് വനം വകുപ്പിന്റെ നിർദേശം

Kerala3 hours ago

ഗുണഭോക്താവ് മരിച്ച ശേഷം പെന്‍ഷന്‍ തുകയില്‍ അനന്തരാവകാശികള്‍ക്ക് അവകാശമില്ല

Kerala3 hours ago

കൊവിഡിന് ശേഷം രോഗികളാകുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നുവെന്ന് പഠനം

Kannur3 hours ago

പത്താംതരം തുല്യതാ കോഴ്സിന് നവംബർ 30 വരെ രജിസ്റ്റര്‍ ചെയ്യാം

Kerala5 hours ago

പാന്‍ 2.0: നിലവിലുള്ളത് പുതുക്കേണ്ടതുണ്ടോ? പുതുക്കിയത് സൗജന്യമായി ലഭിക്കുമോ? കൂടുതല്‍ അറിയാം

Kerala5 hours ago

പതിനെട്ടാം പടിയില്‍ നിന്നുള്ള വിവാദ ചിത്രം;23 പോലീസുകാര്‍ക്ക് കണ്ണൂരില്‍ കഠിന പരിശീലനം

Kannur5 hours ago

627 ടൗണുകളും പൊതുസ്ഥലങ്ങളും ഹരിത പദവിയിലേക്ക്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!