Connect with us

Breaking News

ജാഗ്രതൈ; പ്ലേ സ്​റ്റോറിൽ ഫേസ്​ബുക്ക്​ ​പാസ്​വേഡ്​ മോഷ്​ടിക്കുന്ന ഒമ്പത്​​ ആപ്പുകളുള്ളതായി ഡോക്​ടർ വെബ്

Published

on


മുംബൈ: ഏത്​ സിസ്റ്റങ്ങളെയും മാരകമായി ബാധിക്കുന്ന ക്ഷുദ്രകരമായ അപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിറഞ്ഞിരിക്കുകയാണ്​. ഹാക്കിങ്ങും മറ്റ്​ സൈബർ കുറ്റകൃത്യങ്ങളും ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കവേ പ്ലേസ്​റ്റോറിലെ അപകടകരമായ ആപ്പുകൾക്കായി ഗൂഗ്​​ളിന്റെ സുരക്ഷാ ഗേറ്റുകളെ മറികടക്കാൻ ഹാക്കർമാർ അപൂർവ്വമായ മാർഗങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഡോക്ടർ വെബ്ബിന്റെ പുതിയ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ്​ പുറത്തുവിട്ടത്​​. ഒമ്പത് ആൻഡ്രോയ്​ഡ്​ ആപ്പുകൾ ഫേസ്​ബുക്ക്​ യൂസർമാരുടെ ​ലോഗിൻ ഐഡികളും പാസ്​വേഡുകളും മോഷ്​ടിക്കുന്നതായാണ്​ അവർ കണ്ടെത്തിയിരിക്കുന്നത്​. ഈ ആപ്പുകൾ പ്ലേസ്​റ്റോറിൽ നിന്ന്​ 5,856,010 തവണ ഡൗൺലോഡ്​ ചെയ്യപ്പെട്ടിട്ടുമുണ്ട്​​. 

പത്തിൽ ഒമ്പത്​ ട്രോജൻ ആപ്പുകളും ഗൂഗി​ൾ പ്ലേസ്​റ്റോറിലുള്ളതായി ഡോക്ടർ വെബിന്റെ മാൽവെയർ അനലിസ്റ്റുകൾ വെളിപ്പെടുത്തി. നിരുപദ്രവകരമായ സോഫ്റ്റ്​വെയറുകളായി പ്രചരിപ്പിക്കപ്പെടുന്ന അത്തരം ആൻഡ്രോയ്​ഡ്​ ആപ്പുകൾ യഥാർഥ മോഷ്​ടാക്കളാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.

അപ്ലിക്കേഷനുകളുടെ എല്ലാ പ്രവർത്തനങ്ങളിലേക്കും ആക്‌സസ് നേടുന്നതിനും ആപ്പിലെ പരസ്യങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടി ഉപയോക്താക്കളോട് ആദ്യം അവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാൻ ആവശ്യപ്പെടും. പിന്നാലെ കാണിക്കുക ഫേസ്ബുക്ക് ലോഗിൻ പേജിന്റെ തനിപ്പകർപ്പായിരിക്കും, അത് ഒറിജിനൽ ആണെന്ന്​ കരുതി ഫേസ്​ബുക്ക്​ ലോഗിൻ വിവരങ്ങൾ നൽകുന്ന യൂസർമാർക്ക്​ കിട്ടുക മുട്ടൻ പണിയായിരിക്കും. ലക്ഷക്കണക്കിന്​ ആളുകളുടെ അത്തരം സ്വകാര്യ വിവരങ്ങൾ ശേഖരിച്ചുകൊണ്ട്​ ഇത്തരം ആപ്പുകൾ സൈബർ ക്രിമിനലുകൾക്കായിരിക്കും കൈമാറുക.

പ്ലേസ്​റ്റോറിലേക്ക്​ കടന്നുകൂടിയ അത്തരം ആപ്പുകളെ കുറിച്ച്​ ഡോക്​ടർ വെബ്​ ഗൂഗ്​ളിന്​ റിപ്പോർട്ട്​ നൽകിയിരുന്നു. പിന്നാലെ അവർ ചിലത്​ നീക്കം ചെയ്യുകയും ചെയ്​തു. എന്നാൽ, ചില ആപ്പുകൾ ഇപ്പോഴും അവിടെ സജീവമാണെന്നും അവർ പറയുന്നുണ്ട്​. അവ ഏതെന്ന്​ പരിചയപ്പെടാം.

പ്രൊസസിങ്​ ഫോട്ടോ , പി.ഐ.പി. ഫോട്ടോ (Processing Photo, PIP Photo)

500,000ത്തിലധികം ഇൻസ്റ്റാളുകളുള്ള പ്രൊസസിങ്​ ഫോട്ടോ എന്ന ഫോട്ടോ എഡിറ്റിങ്​ ആപ്പ്​ hikumburahamilton എന്ന ഡെവലപ്പർ നിർമിച്ചതാണ്​. മറ്റൊരു എഡിറ്റിങ്​ ആപ്പ്​ പി.ഐ.പി. ഫോ​ട്ടോ ആണ്​. ഇതിനും 500,000 ഡൗൺലോഡുകളുണ്ട്​.

ആപ്പ്​ കീപ്പ്​ ലോക്ക്​, ആപ്പ്​ ലോക്ക്​ മാനേജർ, ലോക്കിറ്റ്​ മാസ്റ്റർ (App Keep Lock, App Lock Manager, Lockit Master)

ഫോണിലെ ആപ്പുകൾ ലോക്ക്​ ചെയ്യാനായി ഉപയോഗിക്കുന്ന ആപ്പുകളാണിവ. പ്ലേസ്​റ്റോറിൽ 50,000, 10,000, 5,000 എന്നിങ്ങനെ ഡൗൺലോഡുകളുള്ള ഈ ആപ്പുകൾ ഫേസ്​ബുക്ക്​ ഡാറ്റ മോഷണത്തിന്​ പേര്​ കേട്ടവയാണ്​.

ഹോറോസ്​കോപ്പ്​ ഡൈലി, ഹോറോസ്​കോപ്പ്​ പി.ഐ. (Horoscope Daily, Horoscope Pi)

പ്ലേസ്​റ്റോറിൽ ഒരു ലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഹോറോസ്​കോപ്പ്​ ഡൈലി എന്ന ആസ്​ട്രോളജി ആപ്പും യൂസർമാർക്ക്​ ആപ്പായി മാറുമെന്നാണ്​ ഡോക്​ടർ വെബ്ബ്​ മുന്നറിയിപ്പ്​ നൽകുന്നത്​. ഹോറോസ്​കോപ്പ്​ പി.ഐ.ക്ക്​ ആയിരം ഇൻസ്റ്റാളുകളാണുള്ളത്​.

ഇൻവെൽ ഫിറ്റ്​നസ്​ (Inwell Fitness)

ഫിറ്റ്​നസ്​ പ്രോഗ്രാം ആപ്പാണിത്​. Reuben Germaine എന്ന ഡെവലപ്പർ നിർമിച്ച ഈ ആപ്പിനും ഒരു ലക്ഷത്തിന്​ മുകളിൽ ഇൻസ്റ്റാളുകളുണ്ട്​.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur26 mins ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Kerala30 mins ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala31 mins ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur59 mins ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala1 hour ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala2 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala3 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala3 hours ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Kerala3 hours ago

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

India3 hours ago

ദുബായിൽ വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!