Connect with us

Breaking News

കണ്ണൂരിൽ 15 പഞ്ചായത്തുകളിൽ ഗ്രാമീണവിജ്ഞാനകേന്ദ്രം ഒരുങ്ങുന്നു

Published

on


കണ്ണൂർ: കർഷകർക്കും സംരംഭകർക്കും ഏറ്റവും പുതിയ വിവരം ലഭ്യമാക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി തളിപ്പറമ്പ്, ധർമ്മടം മണ്ഡലങ്ങളിൽ പെടുന്ന 15 പഞ്ചായത്തുകളിൽ ആധുനികരീതിയിലുള്ള ഗ്രാമീണവിജ്ഞാന കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ധർമടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട് കെട്ടിടം പൂർത്തിയായി.

സംസ്ഥാന സർക്കാരിന്റെ നൂറുദിനപദ്ധതിയിൽപെടുത്തി ഉദ്ഘാടനം ചെയ്തേക്കും. ധർമ്മടത്ത് എട്ടും തളിപ്പറമ്പിൽ ഏഴും പഞ്ചായത്തുകളിലാണ് കേന്ദ്രങ്ങൾ. സംസ്ഥാന സർക്കാർ സംരംഭമായ വിവരസാങ്കേതികവിദ്യാ പശ്ചാത്തലവികസന വിഭാഗത്തിനാണ് (കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്-കെ.എസ്.ഐ.ടി.ഐ.എൽ.) കെട്ടിടനിർമ്മാണച്ചുമതല. ഉള്ളിലെ സംവിധാനങ്ങൾ സിഡ്‌കോ (കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ) സജ്ജമാക്കും. ഒന്നിന് 37.5 ലക്ഷം രൂപ ചെലവ് വരും. ആകെ 5.55 കോടിയുടെ പദ്ധതിയാണ്. ഗ്രാമീണ പശ്ചാത്തലവികസനഫണ്ടിൽപ്പെടുത്തി നബാർഡാണ് വായ്പ നൽകുന്നത്.

അഞ്ച് – ആറ്‌ സെന്റിൽ രണ്ടുനിലകളിലായി 1500 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം ഉദ്ദേശിച്ചത്. പക്ഷേ, ഇപ്പോൾ പണിത കെട്ടിടം 1100 ചതുരശ്രയടിയേ വരൂ. എല്ലാം ഒരേ ആകൃതിയിലാണ് വിഭാവനംചെയ്തത്. ജിപ്‌സം സാങ്കേതികവിദ്യയിൽ ഫാക്ടറിയിൽ നിർമിച്ച സാമഗ്രികൾ ഉപയോഗിച്ച് ചുരുങ്ങിയ ദിവസംകൊണ്ട് പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. കൊച്ചിയിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ ഫാക്ടും രാഷ്ട്രീയ കെമിക്കൽസും ചേർന്ന് തുടങ്ങിയ സംയുക്തസംരംഭമായ ഫാക്ട് – ആർ.സി.എഫ്. ബിൽഡിങ്‌ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (എഫ്.ആർ.ബി.എൽ.) ഉത്‌പന്നമാണ് ഇതിന് ഉദ്ദേശിച്ചത്.

ഫാക്ട് അവരുടെ ഉദ്യോഗമണ്ഡലിലെ കാമ്പസിൽ 21 ദിവസം കൊണ്ട് 1500 ചതുരശ്രഅടിയുടെ കെട്ടിടം പൂർത്തിയാക്കിയതായിരുന്നു മാതൃക. പ​ക്ഷ, ഈ ഉത്‌പന്നനിർമാണം നിലച്ചതിനാൽ മുഴപ്പിലങ്ങാട്ടെ ഒന്നുമാത്രമേ ഈ രീതിയിൽ പണിയാനായുള്ളൂ. ബാക്കി പതിവുപോലെ സിമന്റ് കട്ടയും സിമന്റും ഉപയോഗിച്ചാണ് പണിയുന്നത്. തളിപ്പറമ്പ് മണ്ഡലത്തിൽ പരിയാരം, കുറുമാത്തൂർ, കുറ്റ്യാട്ടൂർ, മയ്യിൽ, ചപ്പാരപ്പടവ് പഞ്ചായത്തുകളിൽ കെട്ടിടം പണി തുടങ്ങി. പക്ഷേ, കൊളച്ചേരിയിൽ ഇനിയും സ്ഥലം കണ്ടെത്താനായില്ല. മലപ്പട്ടത്താകട്ടെ, സ്ഥലം കിട്ടിയെങ്കിലും പരിസരവാസികൾ തടസ്സം ഉന്നയിച്ചതിനാൽ നിർമ്മാണം തുടങ്ങാനായില്ല. ധർമ്മടം മണ്ഡലത്തിൽ മുഴപ്പിലങ്ങാടിനുപുറമെ ധർമ്മടം, പിണറായി, കടമ്പൂർ, വേങ്ങാട് പഞ്ചായത്തുകളിൽ പണി തുടങ്ങി. ചെമ്പിലോട്, പെരളശ്ശേരി പഞ്ചായത്തുകളിൽ സ്ഥലം കിട്ടിയില്ല. അഞ്ചരക്കണ്ടിയിൽ സ്ഥലം കിട്ടി, പക്ഷേ, പണി തുടങ്ങിയില്ല.

കേന്ദ്രങ്ങളുടെ പ്രവർത്തനം ഇങ്ങനെ

കഴിഞ്ഞ തവണ തളിപ്പറമ്പ് എം.എൽ.എ. ആയിരുന്ന ജെയിംസ് മാത്യുവാണ് ഈ ആശയം കൊണ്ടുവന്നത്. കർഷകർക്കും ചെറുകിടസംരംഭകർക്കും നീർമ്മാണസംരക്ഷണപ്രവർത്തനങ്ങൾക്കും വേണ്ടുന്ന കാലാനുസൃതവിവരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. പഞ്ചായത്തുകളിൽ ഈ വിവരങ്ങൾ ലഭ്യമാണെങ്കിലും മറ്റുജോലികൾ കൂടി നിർ വഹിക്കേണ്ടതുകൊണ്ട് യഥാസമയം സമയം നൽകാൻ കഴിയാറില്ല. കംപ്യൂട്ടറും എൽ.സി.ഡി. പ്രോജക്ടറും അടക്കമുള്ള സൗകര്യമുള്ള വിജ്ഞാനകേന്ദ്രത്തിൽ കർഷകർക്കും സംരംഭകർക്കും കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കാൻ കഴിയും. തങ്ങളുടെ ഉത്‌പന്നങ്ങൾ വിൽക്കാനാകുന്ന വിപണികൾ, സർക്കാരിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ, സംരംഭങ്ങൾ തുടങ്ങാനുള്ള മാർഗങ്ങൾ, സാമ്പത്തികസഹായ സ്രോതസ്സുകൾ തുടങ്ങിയവ പരിചയപ്പെടുത്താം.

അല്പം കൂടി വിപുലീകരിച്ചാൽ ഇൻകുബേഷൻ സെന്റർപോലെ (പുതിയ സംരംഭങ്ങൾക്ക് തുടക്കമിടൽ) പ്രവർത്തിക്കാം. തദ്ദേശ സ്ഥാപനങ്ങൾ സംരംഭകത്വകേന്ദ്രം കൂടി ആകണമെന്ന പുതിയ സർക്കാർ നയത്തിന്റെ പശ്ചാത്തലത്തിൽ ഇത് കൂടുതൽ പ്രസക്തമാകുന്നു. 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur14 hours ago

സി.ടി.അനീഷ് സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി

Kannur18 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur18 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR18 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY18 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Kerala18 hours ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

IRITTY18 hours ago

അഭിഭാഷകന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Kerala18 hours ago

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഓപ്ഷൻ നൽകാം

Kerala18 hours ago

ബി.എസ്‌.സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം

Kerala18 hours ago

രാജി ഇനി സ്റ്റിയറിങ് പിടിക്കും;കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ​ഡ്രൈവർ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!