Connect with us

Breaking News

‘സാന്ത്വനരാഷ്ട്രീയ’ത്തിന്റെ ഭാവി സാധ്യതകൾ

Published

on


 

കടപ്പാട്: ദിനകരൻ കൊമ്പിലാത്ത്, മാതൃഭൂമി

കണ്ണൂർ: വോട്ടർമാരുടെ മനസ്സറിഞ്ഞുകൊണ്ട് ഭാവി രാഷ്ട്രീയ പ്രവർത്തനങ്ങളും സർക്കാർ സമീപനങ്ങളും എങ്ങനെയായിരിക്കണം എന്ന രീതിയിലേക്ക്‌ കാര്യങ്ങൾ മാറുകയാണ്‌. കേരളത്തിൽ സി.പി.എം. അത്‌ കൃത്യമായി തിരിച്ചറിഞ്ഞുകഴിഞ്ഞു. അത് തിരിച്ചറിയാത്ത കോൺഗ്രസ് പോലുള്ള സംഘടനകൾക്ക് വലിയ പരാജയവും ഉണ്ടായി. ‘കിറ്റ് രാഷ്ട്രീയം’ തമാശയോടെ തള്ളിക്കളയേണ്ട ഒന്നല്ല. സാധാരണക്കാരുടെ അടിത്തട്ടിലുള്ള പ്രശ്നങ്ങളും ആവശ്യങ്ങളും ക്ഷേമപെൻഷനുകളും സൗജന്യകിറ്റുകളും വീട്‌ വിതരണവും ഒക്കെ വോട്ടർമാരുടെ ഉള്ളിൽത്തട്ടിയതായി തിരഞ്ഞെടുപ്പു തെളിയിക്കുന്നു. സ്‌പ്രിംക്ളർ വിവാദവും വിദേശക്കമ്പനികൾക്ക് മീൻപിടിക്കാൻ അവസരമുണ്ടാക്കുന്നതും ഡേറ്റാ ചോർച്ചയും സ്വർണക്കടത്തും ഒന്നും കിറ്റിനോളം ഫലത്തിലെത്തിയില്ല എന്ന് പുതിയരാഷ്ട്രീയം പഠിപ്പിക്കുന്നു.

ഏറ്റവുമൊടുവിൽ കിടപ്പുരോഗികളുടെ ഉൾപ്പെടെയുള്ള സാന്ത്വനപ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വഴി നടപ്പാക്കാൻ പിണറായി സർക്കാർ തീരുമാനിച്ചിരിക്കുകയാണ്‌. 64,000 കോടി ചെലവുവരുന്ന നിർദിഷ്ട അർധ അതിവേഗ റെയിൽ പദ്ധതിക്ക് കിഫ്ബിയിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നതിലേക്കായി 2100 കോടി രൂപ അനുവദിക്കാനുള്ള കെ-റെയിലിന്റെ ആവശ്യം മന്ത്രിസഭ പരിഗണിച്ചതിന്റെ അതേസമയം തന്നെയാണ് കിടപ്പ് രോഗികൾക്ക് പരിചരണത്തിനായുള്ള പദ്ധതിക്കും രൂപംകൊടുത്തത്. ക്ഷേമരാഷ്ട്രീയത്തിന്റെ ഗുണാത്മകമായ രണ്ടു ഭിന്നതലങ്ങൾ തന്നെയാണത്. അതിവേഗത്തിൽ സഞ്ചരിക്കേണ്ടവർക്കും സഞ്ചരിക്കാനാവാതെ കിടപ്പിലായവർക്കും ഒരേക്ഷേമം വാഗ്ദാനംചെയ്യുന്ന രാഷ്ട്രീയം എന്നു കാണാം.

മുഖംമാറുന്ന രാഷ്ട്രീയം

സേവനപ്രവർത്തനവും സഹായവും പ്രത്യുപകാരവും നന്ദിപ്രകടനവും തുടങ്ങിയ സർവീസ് മേഖലകൾ പുതിയ രാഷ്ട്രീയപ്രവർത്തനത്തിന്റെ ശൈലിയായി മാറിക്കൊണ്ടിരിക്കുന്നു. വർഗസമരം, തൊഴിൽ സമരം, മുതലാളിത്ത സാമ്രാജ്യത്വ വിരുദ്ധ സമരങ്ങൾ, പണിമുടക്ക് സമരങ്ങൾ എന്നിവയായിരുന്നു ഒരുകാലത്ത് ഇടത്‌-വലത്‌പക്ഷത്തിന്റെയൊക്കെ വിപ്ലവ രാഷ്ട്രീയ പ്രവർത്തന രൂപങ്ങൾ. ഇന്ന്‌ വർഗസമരവും തൊഴിൽസമരവും പണിമുടക്ക് സമരങ്ങളും പേരിന് മാത്രമായി.

ആരോഗ്യരംഗത്ത് ഇന്ത്യയിൽ ഒന്നാംസ്ഥാനത്താണ് കേരളം. വർധിച്ച ആയുർനിരക്കിലും വയോധികരുടെ വർധിച്ച എണ്ണത്തിലും കേരളമാണ് ഒന്നാംസ്ഥാനത്ത്. ജനസംഖ്യയുടെ 14 ശതമാനം വയോധികരാണ്. വിവിധ രോഗങ്ങളാൽ അവശരായവർ, കിടപ്പുരോഗികൾ, തളർച്ചയും മാരകരോഗവും ബാധിച്ചവർ, ഭിന്നശേഷിക്കാർ-ഇവരിൽ പലരും പരാശ്രയക്കാരുമാണ്‌. ഇവർക്കൊക്കെ വാതിൽപ്പടിയിൽ സേവനം എത്തിക്കാനാണ് തദ്ദേശസ്ഥാപനങ്ങളോട് സർക്കാർ പറഞ്ഞിട്ടുള്ളത്. മുഴുവൻ സർക്കാർ സംവിധാനത്തോടൊപ്പം സാമൂഹിക സന്നദ്ധ സേവകരേയും സേവനതത്പരരായ വളന്റിയർമാരെയും ഉൾപ്പെടുത്തും. വളന്റിയർമാരായി സ്വന്തം പാർട്ടിക്കാരെ മാത്രമേ തിരഞ്ഞെടുക്കുന്നുള്ളൂ എന്ന് പരാതി ഇതിലെ രാഷ്ട്രീയസാധ്യതയാണ് കാണിക്കുന്നത്.

ഐ.ആർ.സി.പി. മാതൃക

കണ്ണൂർ ജില്ലയിൽ സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം പി. ജയരാജൻ കൺവീനർ ആയ ഐ.ആർ.പി.സി. (ഇനിഷിയേറ്റീവ്‌ ഫോർ റിഹാബിലിറ്റേഷൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ) എന്ന ഏജൻസി കിടപ്പ് രോഗികൾക്കുൾപ്പെടെ അവശരായവർക്കും അശരണർക്കും എല്ലാ തരത്തിലുള്ള സൗജന്യസേവനം നൽകുന്നുണ്ട്. വീട്ടുകാരും ബന്ധുക്കളും കൈയൊഴിഞ്ഞ രോഗികളായ വയോധികർ, നട്ടെല്ലു തകർന്ന് പാരാപ്ലീജിയ രോഗികളായവർ, മദ്യാസക്തിമൂലം നിലതെറ്റിയ ആൾക്കാർ ഇവരുടെ ബന്ധുക്കൾക്കൊക്കെ ആശ്വാസമാണ് ഐ.ആർ.പി.സി. കോവിഡ് ബാധിച്ചു മരിച്ചവരെ കണ്ണൂർ കോർപ്പറേഷൻ അധീനതയിലുള്ള പയ്യാമ്പലത്ത് സംസ്കരിക്കാൻ അവർ മുൻകൈ എടുത്തിരുന്നു. അതേസമയം, ഇതിലെ ‘സേവനരാഷ്ട്രീയം’ തിരിച്ചറിഞ്ഞ യു.ഡി.എഫ്. ഭരിക്കുന്ന കോർപ്പറേഷൻ ശവസംസ്കാര പ്രവർത്തനങ്ങൾ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെപേരിൽ വലിയ തർക്കവും വിവാദവും ഉണ്ടായി.

കിടപ്പ് രോഗികൾക്കുൾപ്പെടെയുള്ള ഐ.ആർ.പി.സി.യുടെ സേവന, സാന്ത്വന പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇതിനായി പാർട്ടിവളന്റിയർമാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഫലത്തിൽ രോഗികളുടെയും ബന്ധുക്കളുടെയും ഹൃദയത്തിലേക്കും അതുവഴി വോട്ടിലേക്കും കടക്കാൻ പാർട്ടിക്കാവുന്നു. ഏതായാലും സാന്ത്വനരാഷ്ട്രീയം കോൺഗ്രസും മുസ്‌ലിംലീഗും ഒക്കെ ചെറിയതോതിൽ നടത്തുന്നുണ്ട്.  സേവാഭാരതിയും സജീവമാണ്. കേന്ദ്രസർക്കാരിന്റെ ആയുഷ്‌ പദ്ധതിയിലെ മരുന്നുകൾ വീടുകളിൽ എത്തിച്ചുനൽകുന്നത് അവരാണ്.

ക്ഷേമരാഷ്ട്രീയവും അധികാരവും

ക്ഷേമരാഷ്ട്രീയത്തെ ഭംഗിയായി ഉപയോഗപ്പെടുത്തി രാഷ്ട്രീയ വിജയം നേടിയത് ബി.ജെ.പി.യുടെ കേന്ദ്രസർക്കാരാണ്. തൊഴിലുറപ്പ് പദ്ധതിയിലൂടെ വൻവിപ്ലവം മൻമോഹൻ സിങ്ങിന്റെ യു.പി. എ. സർക്കാർ കൊണ്ടുവന്നെങ്കിലും അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ അവർക്കായില്ല. അതേസമയം, ബി.ജെ.പി.യുടെ ക്ഷേമരാഷ്ട്രീയ തന്ത്രങ്ങൾ വൻ വിജയമായി. ഒരു സർവേപ്രകാരം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോൾചെയ്ത 67 ശതമാനം വോട്ടർമാരിൽ വലിയവിഭാഗം പറഞ്ഞത്, ക്ഷേമകാര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് തങ്ങൾ വോട്ടുചെയ്തത് എന്നാണ്. പല പാർട്ടികളും ഈ തിരഞ്ഞെടുപ്പിൽ വമ്പൻ ക്ഷേമപദ്ധതി കൊണ്ടുവന്നെങ്കിലും അത് വിജയിച്ചില്ല. പ്രതിവർഷം ഒരു കുടുംബത്തിന് 72,000 രൂപവീതം 50 ദശലക്ഷം. പാവപ്പെട്ടവർക്ക് ഗുണം നൽകുന്ന ന്യായ്‌ പദ്ധതിയുമായാണ്‌ കോൺഗ്രസ് വന്നത്. സ്വന്തം ബാങ്ക് അക്കൗണ്ടിൽ ഈ തുക വന്നുകൊണ്ടിരിക്കും എന്നായിരുന്നു വാഗ്ദാനം. രാജ്യത്തെ ദരിദ്രരെ ലക്ഷ്യംവെച്ചായിരുന്നു പാർട്ടികൾ തങ്ങളുടെ പ്രകടനപത്രിക തയ്യാറാക്കിയത്.

തിരഞ്ഞെടുപ്പ് സമയത്ത് രാഹുൽഗാന്ധി സഹസ്രകോടികളുടെ റഫാൽ അഴിമതിയെക്കുറിച്ച് സംസാരിച്ചപ്പോൾ അത് പത്രങ്ങളിലെ തലക്കെട്ടുമാത്രമായി. ബി.ജെ.പി. ഗ്രാമങ്ങളിലെ ദരിദ്രർക്ക് പാചകവാതക സിലിൻഡർ നൽകി. റഫാൽ അഴിമതിയെക്കാൾ ചാണകവറളി കത്തിച്ച് ശ്വാസംമുട്ടുന്ന പാവങ്ങൾക്ക് സ്വർഗംപോലെ കിട്ടുന്ന പാചകവാതക സിലിൻഡർ തന്നെയായിരുന്നു പ്രധാനം. ഈ ദരിദ്രരുടെ അടിസ്ഥാനപരമായ ആവശ്യം എന്താണെന്ന് മുന്നിൽക്കണ്ടുകൊണ്ടാണ് ബി.ജെ.പി. തങ്ങളുടെ സ്വച്ഛ്ഭാരതി അഭിയാൻ, സൗജന്യ പാചകവാതക സിലിൻഡർ, കക്കൂസില്ലാത്തവർക്ക് കക്കൂസ്, വീടില്ലാത്തവർക്ക് വീട്, പെൻഷൻ പദ്ധതികൾ കൊണ്ടുവന്നത്. ഇത് പാർട്ടിക്ക് അടിത്തട്ടിൽ വൻവോട്ടുണ്ടാക്കിക്കൊടുത്തു.

കേരള പശ്ചാത്തലം

സംസ്ഥാനത്ത് തൊഴിലില്ലായ്മ 5.8 ശതമാനമാണെങ്കിലും തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളുടെ അംഗസംഖ്യ 16.54 ലക്ഷമാണ്. ഇതിൽ 4 ലക്ഷത്തോളം 60 വയസ്സിന് മുകളിലുള്ളവരാണ്‌. വയോജനങ്ങളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 14 ശതമാനത്തോളം വരും. 1961-ൽ ഇത് 5 ശതമാനമായിരുന്നു എന്നോർക്കണം. ഈ നാട് ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള ശക്തി വയോജനങ്ങൾക്കുണ്ട്.

രാജ്യത്തെ ആയുർദൈർഘ്യം ശരാശരി 63.5 ആണെങ്കിൽ കേരളത്തിലേത് 74 ആണ്. സ്ത്രീകളുടേത് 77.8-ഉം പുരുഷന്മാരുടേത് 72.5-ഉം ആണ്. വയോജനങ്ങളുടെ എണ്ണം കൂടിക്കാണ്ടിരിക്കുന്നു എന്നർഥം. ഇവിടെയാണ് കിടപ്പുരോഗികളുടെയും മറ്റു രോഗികളുടെയും ദുരിതം വരുന്നത്. വാർധക്യത്തിൽ അവശരായവരുടെ മേൽ സർക്കാരിന്റെ കണ്ണുകൾ കൃത്യമായി പതിയുന്നില്ല എന്ന പരാതിയുണ്ട്. സംസ്ഥാന സാമൂഹികക്ഷേമ വകുപ്പിന്റെ പുതിയ കണക്കുപ്രകാരം സ്വത്തെഴുതി വാങ്ങിയിട്ടും മാതാപിതാക്കളെ മക്കൾ സംരക്ഷിക്കാത്തതിന്റെ പേരിൽ 1623 കേസുകൾ നിലവിലുണ്ട് എന്നോർക്കുക. പെൻഷൻകാരുടെ കണക്കെടുത്തു നോക്കിയാൽ വാർധക്യകാലത്തിന്റെ അവശത കാണാൻപറ്റും. 40 ശതമാനം പേർ വാർധക്യ പെൻഷൻ വാങ്ങുമ്പോൾ 33 ശതമാനം പേർ വിധവാപെൻഷൻ വാങ്ങുന്നവരാണ്. 15 ശതമാനം പേർ വികലാംഗപെൻഷനും 10 ശതമാനം പേർ അവിവാഹിതർക്കുള്ള പെൻഷനും കൈപ്പറ്റുന്നുണ്ട്. 55.41 ലക്ഷം തൊഴിലാളികൾ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുണ്ട്. ഇതിൽ 24.17 ലക്ഷം പേർ സ്ത്രീകളാണ്.

60 വയസ്സിന് മുകളിലുള്ളവർ ഏകദേശം 42 ലക്ഷം പേർവരും. 2025-ൽ അത് 60 ലക്ഷത്തോളമാവും. 13 ശതമാനം പേർ 80 വയസ്സിനും അതിനു മുകളിലുള്ളവരുമാണ്. 65 ശതമാനം വരുന്ന മുതിർന്നവർ രോഗാതുരരാണ്. 62.2 ശതമാനം വിധവകളുമാണ്. ഏതായാലും ഈ മേഖലയിലേക്കുള്ള സേവനവും സഹായവും സർക്കാരിന് വലിയ ഗുണംചെയ്യും

മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളും സമരങ്ങളും സംഘർഷങ്ങളും പണിമുടക്കുകളും കൂടപ്പിറപ്പായ പരമ്പരാഗത രാഷ്ട്രീയപ്രവർത്തനങ്ങൾ ഇനി ക്ഷേമ, സാന്ത്വന രാഷ്ട്രീയപ്രവർത്തനത്തിന്റെ വലിയ സാധ്യതകളിലേക്ക് വഴിമാറുകയാണ്. കോവിഡ് കാലം അതിന് അനുകൂലമായ സാഹചര്യവും സൃഷ്ടിച്ചു. ഭരണം പിടിക്കാനും വീഴ്ത്താനും അതിനു കഴിയുമെന്നാണ് വർത്തമാനകാല രാഷ്ട്രീയസാഹചര്യങ്ങൾ കാണിക്കുന്നത്


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur1 hour ago

സി.ടി.അനീഷ് സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി

Kannur5 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur5 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR5 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY5 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Kerala6 hours ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

IRITTY6 hours ago

അഭിഭാഷകന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Kerala6 hours ago

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഓപ്ഷൻ നൽകാം

Kerala6 hours ago

ബി.എസ്‌.സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം

Kerala6 hours ago

രാജി ഇനി സ്റ്റിയറിങ് പിടിക്കും;കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ​ഡ്രൈവർ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!