Connect with us

Breaking News

ആശ്വാസം അരികിലേക്ക്: വ്യാപനം കുറയുന്നു, ലോക്ക് കടുപ്പിച്ചേക്കില്ല

Published

on

Share our post

തിരുവനന്തപുരം: കൊവിഡിനെ വരുതിയിലാക്കാൻ കേരളം അടച്ചിട്ടിട്ട് നാളെ ഒരു മാസം തികയാനിരിക്കെ, കഴിഞ്ഞ മൂന്നു ദിവസം തുടർച്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) 15 ശതമാനത്തിൽ താഴെ നിയന്ത്രിക്കാനായതിന്റെ ആശ്വാസത്തിൽ സംസ്ഥാന സർക്കാർ. ഈ തോതിൽ വ്യാപന നിരക്ക് ക്രമമായി കുറയ്ക്കാനായാൽ മൂന്നോ നാലോ ദിവസത്തിനിടെ ഇത് 10 ശതമാനത്തിൽ താഴെ എത്തിക്കാമെന്നും, ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ.

ലോക്ക് ഡൗൺ ആരംഭിച്ച കഴിഞ്ഞ മാസം എട്ടിന് 28.25 ആയിരുന്നു ടി.പി.ആർ. 12 ന് അത് വീണ്ടുമുയർന്ന് 29.72 ആയി.  അതീവഗുരുതരമായ ആ സാഹചര്യത്തിൽ നിന്ന് ടി.പി.ആർ 15 ശതമാനത്തിന് താഴേയ്ക്ക് എത്തിക്കാനായത് ആളുകൾ വീട്ടിലിക്കാൻ തുടങ്ങിയതിന്റെ അനുകൂല ഫലമായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 14.82 ആയിരുന്നു ടി.പി.ആർ. ഞായർ 14.89. ഇന്നലെ അത് 14.27 ആയി.  

സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയർന്നു നിൽക്കുന്ന പ്രതിദിന കണക്കുകൾ ആശങ്ക തോന്നിക്കുന്നതാണെങ്കിലും, അടുത്ത ദിവസങ്ങളിൽ രോഗബാധിതരായവരോ മരണമടഞ്ഞവരോ അല്ല ഇതെന്നതാണ് ആശ്വാസം. മരണം സംഭവിച്ച് ദിവസങ്ങൾക്കു ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന കേസുകൾ കൂടി ഈ കണക്കിൽ ഉൾപ്പെടുന്നതിനാൽ നിലവിലെ കൊവിഡ് സ്ഥിതിയും മരണസംഖ്യയും തമ്മിൽ ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ അതിവേഗം കുറവു വരുത്താൻ ലക്ഷ്യമിട്ടാണ് നേരത്തേ അനുവദിച്ച ചില ഇളവുകൾ പിൻവലിച്ച് കഴിഞ്ഞ ശനി മുതൽ 5 ദിവസത്തേക്ക് നിയന്ത്രണം കടുപ്പിച്ചത്. പോസിറ്റിവിറ്റി 10 ശതമാനത്തിൽ താഴെയെത്തിയാൽ ലോക്ക് ഡൗണിൽ കാര്യമായ ഇളവുകൾ നൽകാമെന്നാണ് സർക്കാർ നിലപാടെങ്കിലും, പരിധി വിട്ടുള്ള ഇളവുകൾ ഉടൻ അനുവദിക്കരുതെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം കൂടി കണക്കിലെടുക്കും. വ്യാപനം അതിവേഗം നിയന്ത്രിക്കേണ്ടതുണ്ടെങ്കിലും, സാധാരണ ജനങ്ങളുടെ ജീവിതത്തിനും വരുമാനത്തിനും പൂട്ടിടുന്ന ലോക്ക് ഡൗൺ അനന്തമായി നീട്ടാനാവില്ല.

അടുത്ത 4 ദിവസത്തിനിടെ ടി.പി.ആർ 10ന് താഴെ എത്തിക്കാനായില്ലെങ്കിലേ അടച്ചിടൽ വീണ്ടും നീട്ടേണ്ടുന്ന സാഹചര്യം ആലോചിക്കൂ. മൂന്നാം തരംഗത്തിന്റെ സാദ്ധ്യത നിലനിൽക്കുന്നതിനാൽ അതു കൂടി കണക്കിലെടുത്ത് നിയന്ത്രിത സ്വഭാവത്തിലുള്ള ഇളവുകളായിരിക്കും അനുവദിക്കുക.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur2 hours ago

സി.ടി.അനീഷ് സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി

Kannur6 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur6 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR6 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY6 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Kerala6 hours ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

IRITTY6 hours ago

അഭിഭാഷകന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Kerala6 hours ago

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഓപ്ഷൻ നൽകാം

Kerala7 hours ago

ബി.എസ്‌.സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം

Kerala7 hours ago

രാജി ഇനി സ്റ്റിയറിങ് പിടിക്കും;കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ​ഡ്രൈവർ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!