Connect with us

Breaking News

മഴക്കാല രോഗങ്ങൾക്ക് ആയുർവേദ പ്രതിരോധം

Published

on


വെയിലും മഴയും മഞ്ഞും എപ്പോൾ മാറിവരുമെന്ന് പറയാൻ കഴിയാത്ത വിധം കാലാവസ്ഥ വ്യതിയാനം സംഭവിച്ചിരിക്കുകയാണല്ലോ. കോവിഡ് രണ്ടാം തരംഗവും രൂക്ഷമായ അവസരത്തിലാണ് നമ്മൾ ചൂട് കാലം വിട്ട് മഴക്കാലത്തേക്ക് കടക്കുന്നത്. മഴക്കാലത്താണ് പ്രതിരോധ ശേഷി ഏറ്റവും കുറയുന്നത്. രോഗാണുക്കൾ പെറ്റുപെരുകുന്നതും ഈ കാലത്താണ്.

മഴക്കാലം ആഗതമാകുന്നതോടെ പല അസുഖങ്ങളും കൂടുതലായി കാണാറുണ്ട്. ജലദോഷം മുതൽ ഡെങ്കിപ്പനി, എലിപ്പനി മുതലായ ഗുരുതര രോഗങ്ങൾ കൂടുതലായി കാണപ്പെടുന്ന ഒരു സമയം കൂടിയാണിത്. അതിനാൽ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. സാധാരണ മഴക്കാലം എന്നതിലുപരി കോവിഡിനെ കൂടി കണക്കിലെടുത്ത് വളരെയധികം ജാഗ്രത പാലിക്കേണ്ട ഉത്തരവാദിത്തം കൂടി നാം ഓരോരുത്തർക്കുമുണ്ട്. ചെറിയ അശ്രദ്ധകൾ കാരണം വലിയ അസുഖങ്ങൾ വരുത്താതിരിക്കാനും എന്നാൽ കൃത്യമായ ഇടപെടലുകളിലൂടെ സമൂഹത്തെ രോഗങ്ങളിൽ നിന്ന് രക്ഷിക്കാനും കഴിയണം.

കൂടുതലായും ജലത്തിലൂടെയും കൊതുക് വഴിയും പകരുന്ന രോഗങ്ങളാണ് മഴക്കാലത്ത് കണ്ടുവരുന്നത്. ജലദോഷം, വിവിധ തരം പനികൾ (എലിപ്പനി, ഡെങ്കിപ്പനി, ടൈഫോയ്ഡ്, ചിക്കുൻ ഗുനിയ), വളംകടി, മലേറിയ, ചർദ്ദി, വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയവയൊക്കെയാണ് സാധാരണ കണ്ടുവരുന്ന രോഗങ്ങൾ. മഴക്കാലത്ത് വാത സംബന്ധമായ രോഗങ്ങളും ദഹനേന്ദ്രിയ ദുർബലതയാൽ ഉണ്ടാകുന്ന രോഗങ്ങളുമാണ് പരക്കെ കാണുന്നത്. ഇത്തരം രോഗാവസ്ഥകൾ ആയുർവേദത്തിലൂടെ പ്രതിരോധിക്കാം.

ശീലിക്കേണ്ടവ : 

1. കുടിക്കുന്നതിനുള്ള വെള്ളം:-

• കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

• ചുക്കുo, മല്ലിയും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ ഉപയോഗിക്കാം.

2. ആഹാരം:-

• ലഘുവായ ആഹാരങ്ങൾ കഴിക്കുക.

• അരി, ഗോതമ്പ് , ബാർളി, മുതിര, ചെറുപയർ, വഴുതന, വെള്ളരി, കാബേജ്, വാഴപ്പഴം എന്നിവ ആഹാരത്തിൽ ഉൾപെടുത്തുക.

• ആഹാരം ചൂടോടെ കഴിക്കുക.

• ചെറുപയർ സൂപ്പ് ശീലിക്കുക.

• ആഹാരത്തിൽ ചുക്ക്, കുരുമുളക് ചേർത്ത് പാകം ചെയ്യുന്നതും നല്ലതാണ്.

3. എണ്ണ തേപ്പ്, വ്യായാമം:-

• എള്ളെണ്ണയോ വെളിചെണ്ണയോ ദേഹത്ത് പുരട്ടി ലഘുവായി വ്യായാമം ചെയ്യുക.

• കുളിക്കുന്നതിന് ചെറു ചൂടുവെള്ളം ഉപയോഗിക്കുക.

• കുളി കഴിഞ്ഞ് രാസ്നാദി ചൂർണ്ണം നെറുകയിൽ തിരുമ്മുക.

4. വസ്ത്രങ്ങൾ:-

• നന്നായി ഉണങ്ങിയ കട്ടി കുറഞ്ഞ വസ്ത്രം ഉപയോഗിക്കുക.

5. കൈകാൽ കഴുകുന്നതിന്:-

• വേപ്പിലയും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളം കൈകാലുകൾ കഴുകാൻ ഉപയോഗിക്കുക.

6. രോഗാണു നാശനത്തിനും രോഗവാഹകരെ അകറ്റുന്നതിനും:-

• വെള്ളം കെട്ടിക്കിടക്കാനുളള എല്ലാ സാഹചര്യങ്ങളെയും നശിപ്പിക്കുക. (പൊട്ടിയ ചിരട്ട, പ്ലാസ്റ്റിക് കുപ്പികൾ മുതലായവ)

• വീട് ഇഴ ജന്തുക്കളും , കൊതുക്, ഈച്ച, എലി ഇത്യാദികളും കയറാത്തവിധം സൂക്ഷിക്കുക.

7. വീടും പരിസരവും പുകക്കാൻ:-

• അപരാജിത ധൂമ ചൂർണ്ണം അല്ലെങ്കിൽ

• തുമ്പ, ഉണങ്ങിയ വേപ്പില , കടുക് ഇവ ഉപയോഗിച്ച് വീടും പരിസരവും രാവിലെയും വൈകുനേരവുo പുകക്കുക. 

• കൊതുക് നിവാരണത്തിന് പുകയില കഷായം, വേപ്പെണ്ണ, സോപ്പ് ലായനി എന്നിവ ഉപയോഗിക്കാം.

• വെളുത്തുള്ളി ചതച്ചത്, പുൽ തൈലം, ശീമക്കൊന്ന ഇലയുടെ കഷായം എന്നിവ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ തളിക്കുക.

• പാദരക്ഷകൾ ധരിക്കുക.

ഒഴിവാക്കേണ്ടവ:

1. ആഹാരം:-

• എരിവ്, കയ്പ്, ചവർപ്പ് രസമുള്ളവ അമിതമായി ഉപയോഗിക്കരുത്. 

• ആട്ടിൻ മാംസം

• തൈര്

• കടുക്

• വെള്ളുള്ളി

• അമരക്ക

• പടവലങ്ങ

2. വിഹാരം:-

• നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുത്.

• നനഞ്ഞ മാസ്ക് ഉപയോഗിക്കരുത്.

• കഠിനാധ്വാനം ചെയ്യരുത്.

• പുഴ വെള്ളത്തിൽ കുളിക്കരുത്.

കോവിഡിനോടൊപ്പം ഈ മഴക്കാലവും നമുക്ക് ആരോഗ്യത്തോടെ മറികടക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ചെറിയ അസുഖമാണെങ്കിൽ പോലും സ്വയം ചികിത്സിക്കാതെ അടുത്തുള്ള ഡോക്ടറെ കണ്ട് കൃത്യമായ നിർദേശങ്ങൾ പാലിക്കേണ്ടതാണ്. ഒപ്പം മാസ്ക് ധരിക്കുക , സാമൂഹ്യ അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, വാക്സിൻ എടുക്കാത്തവരാണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ വാക്സിൻ സ്വീകരിക്കുക.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur28 mins ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Kerala32 mins ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala33 mins ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur1 hour ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala1 hour ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala2 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala3 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala3 hours ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Kerala3 hours ago

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

India3 hours ago

ദുബായിൽ വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!