Connect with us

Breaking News

ഇന്ത്യയിലെ കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നതായി ഗവേഷകർ

Published

on


ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ന്യൂ കേംബ്രിഡ്ജ് സ്കൂൾ ട്രാക്കർ. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലേയും ഗവേഷകർ ചേർന്നാണ് പുതിയ ട്രാക്കർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്തെ ആരോഗ്യമേഖലയെ പിടിച്ചുലയ്ക്കുകയും ഓക്സിജൻ ലഭിക്കാതെ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിന് പിറകേയാണ് വലിയ ആശ്വാസമേകുന്ന പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. 

ഒരാഴ്ചയായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 4 ലക്ഷത്തിൽ താഴെയാണ്. രാജ്യത്ത് കോവിഡ് കേസുകളുടെ വർധനവ് അതിന്റെ പാരമ്യത്തിലെത്തിയെന്നും ഇപ്പോൾ അത് വേഗത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയുമാണെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാൽ ചില സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കാര്യത്തിൽ നേരിയ വ്യത്യാസമുണ്ട്. അസം, ഹിമാചൽ പ്രദേശ്, തമിഴ്നാട്, ത്രിപുര എന്നിവിടങ്ങളിൽ അടുത്ത രണ്ടാഴ്ച കൂടി കോവിഡ് കേസുകളിൽ വർധനവുണ്ടാകുമെന്നും ഗവേഷകർ പറയുന്നു.

രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കൾ ഉൾപ്പടെയുളള വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലുമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം കുറഞ്ഞ് ഏകനിരക്കിലേക്കെത്തിയെങ്കിലും അതിൽ നിന്ന് കുറവുണ്ടാകുന്നത് ആദ്യതരംഗത്തെ അപേക്ഷിച്ച് ദൈർഘ്യമേറിയതായിരിക്കുമെന്നാണ് പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ പറയുന്നത്. പ്രതിദിനകോവിഡ് കേസുകളുടെ എണ്ണം ഏകനിരക്കിലേക്ക് എത്തിയിട്ടുണ്ടാകാം. എന്നാൽ അത് പെട്ടെന്ന് കുറയുമെന്ന് കരുതാനാവില്ല. വൈറസ് വകഭേദം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടാകാമെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച ഈ വൈറസുകൾ കൂടുതൽ മാരകമാണെന്നത് സംബന്ധിച്ച വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കുന്നതിനും ത്വരിതപ്പെടുന്നതിനും നിരവധി ഘടകങ്ങളുളളതായി സമീപകാലത്ത് നടത്തിയ പഠനത്തിൽ ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ജനിതകവ്യതിയാനം സംഭവിച്ച വൈറസുകൾ വ്യാപനം വർധിപ്പിച്ചപ്പോൾ മതപരവും രാഷ്ടീയവുമായ ഒത്തുചേരൽ പരസ്പരം ഇടപഴകുന്നതിനും പൊതുജനാരോഗ്യപരിപാലനത്തിൽ വീഴ്ചവരുത്തുന്നതിനും വൈറസ് വ്യാപനം ത്വരിതപ്പെടുത്തുന്നിനും കാരണമായതായി ലോകാരോഗ്യ സംഘടന വിലയിരുത്തിയിരുന്നു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Breaking News13 hours ago

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Kerala14 hours ago

ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചു ; അക്യൂപങ്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍

PERAVOOR15 hours ago

പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

Kerala15 hours ago

മനുഷ്യ-വന്യജീവി സംഘർഷം: സ്ഥിര പരിഹാരത്തിനായി സമഗ്ര കർമപദ്ധതി

Kannur15 hours ago

പോലീസ് കോൺസ്റ്റബിൾ വൈദ്യപരിശോധന നവംബർ 27ന്

KANICHAR15 hours ago

മാടായി, കണിച്ചാർ ഉപതിരഞ്ഞെടുപ്പ് ഡിസംബർ പത്തിന്

Kerala15 hours ago

ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; ഇനി മുതല്‍ പുതിയ നിരക്ക്

Kerala15 hours ago

ച​ക്ര​വാ​ത​ച്ചു​ഴി തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​കും; അ​ഞ്ചു​ദി​വ​സം ഇ​ടി​വെ​ട്ടി മ​ഴ​പെ​യ്യും

Kerala16 hours ago

വിളിക്കാത്ത കല്യാണത്തിന്‌ പോകല്ലേ പണി പാളും; സൈബർ പൊലീസ്‌ മുന്നറിയിപ്പ്‌

Kerala16 hours ago

കേരളത്തിൽ കോളേജ് വിദ്യാർഥികൾക്കായി സ്‌പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!