Connect with us

Kerala

സിപിഎം: നോട്ടിസ് മാത്രം മതിയാവില്ല; ഓരോ വോട്ടറെയും നേരിട്ടുകാണും

Published

on

Share our post

തിരുവനന്തപുരം: ഓരോ വോട്ടറെയും നേരിട്ടുകണ്ട് വോട്ടു തേടണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി നിർദേശിച്ചു. സംസ്ഥാന സെക്രട്ടറി അടക്കമുള്ള എല്ലാ നേതാക്കളും പ്രവർത്തകരും ഈ സമ്പർക്ക പരിപാടിയുടെ ഭാഗമായിരിക്കും. സ്ഥാനാർഥിയും നേതാക്കളും സ്ക്വാഡുകളും വീടുകളിൽ എത്താറുണ്ടെങ്കിലും എല്ലാ വോട്ടർമാരെയും നേരിട്ടുകാണാൻ ശ്രമിക്കുന്നില്ലെന്നാണ് മുൻ തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തിലുള്ള വിശകലനം.

നോട്ടിസോ ലഘുലേഖയോ വീടുകളിൽ നൽകിപ്പോകുന്ന രീതി പറ്റില്ല. വീട്ടിലെ ഓരോ വോട്ടറെയും കണ്ടു സംസാരിക്കണം. അപ്പോൾ പറ്റിയില്ലെങ്കിൽ പിന്നീട് നേരിട്ടു ബന്ധപ്പെടണം. സർക്കാരിന്റെ നേട്ടങ്ങളും സ്ഥാനാർഥിയുടെ സവിശേഷതകളും ബോധ്യപ്പെടുത്തണം. 20 സീറ്റിലും ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി. ജനങ്ങളും പാർട്ടിയും തമ്മിലെ ബന്ധത്തിൽ അകൽച്ച വന്നെന്ന് കഴിഞ്ഞ ലോക്സഭാ തിര‍ഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ബൂത്ത് തലത്തിലെ പോരായ്മകൾ കണ്ടെത്തി തിരുത്തി മുന്നോട്ടുപോകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമ പോസ്റ്റുകൾ പരമാവധി ആളുകളിലേക്ക് പങ്കുവയ്ക്കാൻ നിർദേശങ്ങൾ കൈമാറി. ഇടത്തരക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും വോട്ട് ഉറപ്പിക്കാൻ പ്രത്യേകം ശ്രമിക്കണമെന്നും നിർദേശമുണ്ട്.


Share our post

Kerala

സീസൺ തുടങ്ങി: വാഹനങ്ങളുടെ നീണ്ട നിര; ഊട്ടിയിൽ വൻ തിരക്ക്

Published

on

Share our post

ഗൂഡല്ലൂർ : ഊട്ടി സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി. വാരാന്ത്യത്തോടു ചേർന്നു വന്ന വിഷു അവധിയുംകൂടി ആയതോടെ കേരളത്തിൽ നിന്നെത്തിയവരുടെ തിരക്കോറാൻ കാരണമായി. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കർണാടക ഗാർഡൻ, ഊട്ടി – ഗൂഡല്ലൂർ റോഡിലെ പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര ബോട്ടിങ് തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട് ഊട്ടി ചാരിങ് ക്രോസ് കടക്കാൻ കൂനൂർ, ഗൂഡല്ലൂർ, കൂനൂർ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയും കാണപ്പെട്ടു. ഇനിയും രണ്ട് മൂന്നു ദിവസം ഇതേ തിരക്ക് അനുഭവപ്പെടാനാണു സാധ്യത.


Share our post
Continue Reading

Kerala

വിഷു കൈനീട്ടമായി വ്യാപാരിക്ക് ഷോപ്പ് പുനർനിർമ്മിച്ച് നൽകി വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി

Published

on

Share our post

സുൽത്താൻബത്തേരി: മൂലങ്കാവ്, ഫെബ്രുവരി 15 ന് റെജിമോൻ എന്നിവരുടെ വ്യാപാരസ്ഥാപനം ഷോട്ട് സർക്യൂട്ട് മൂലം പൂർണ്ണമായും കത്തി നശിച്ചു,മൂന്നുലക്ഷം രൂപയോളം വിലവരുന്ന ഫാൻസി, ഫുഡ് വെയർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ഫ്രിഡ്ജ്, തുടങ്ങി സ്ഥാപനത്തിലെ മുഴുവൻ സാധനങ്ങളും പൂർണമായും അഗ്നിക്കിരയായി, ഒന്നര മാസങ്ങൾക്കിപ്പുറം വിഷുക്കൈനീട്ടമായി ഷോപ്പ് പൂർണ്ണ രീതിയിൽ വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പുനസ്ഥാപിച്ച് നൽകി.മൂലങ്കാവ് യൂണിറ്റ് പ്രസിഡണ്ട് സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ഷോപ്പ് ഉദ്ഘാടനം ചെയ്തു. സങ്കടപ്പെടുന്ന ഓരോ വ്യാപാരികളുടെ കൂടെയും സംഘടന ഉണ്ടാവുമെന്നതിൻ്റെ തെളിവാണ് ഇത്തരം പ്രവർത്തനങ്ങൾ എന്ന് പ്രസിഡണ്ട് പറഞ്ഞു.ജില്ലാ ട്രഷറർ നൗഷാദ് കരിമ്പാനക്കൽ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് പി. സംഷാദ്, സാബു എബ്രഹാം,.എം ആർ സുരേഷ് ബാബു, സണ്ണി മണ്ഡപത്തിൽ, അനിൽ കൊട്ടാരം, പി.വൈ മത്തായി, ശ്രീജിത്ത് ബത്തേരി, നൗഷാദ് മിന്നാരം, സിജിത്ത് ജയപ്രകാശ്, അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kerala

എൻജിനിയറിങ് മാതൃകാ പ്രവേശനപ്പരീക്ഷ 16 മുതൽ

Published

on

Share our post

തിരുവനന്തപുരം: കേരള എൻജിനിയറിങ് പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ കീ ടു എൻട്രൻസ് എന്ന പേരിൽ മാതൃകാപരീക്ഷ നടത്തുന്നു. ഏപ്രിൽ 16 മുതൽ 19 വരെ പരീക്ഷയിൽ പങ്കെടുക്കാം. ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് മൂന്നുമണിക്കൂറാണ് ടെസ്റ്റ്.entrance.kite.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്താൽ ‘എക്സാം’ എന്ന വിഭാഗത്തിൽ ‘മോക്/മോഡൽ പരീക്ഷ’ ക്ലിക്ക് ചെയ്ത് പങ്കെടുക്കാം. നിലവിൽ 52020 കുട്ടികൾ പരിശീലനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുതായി രജിസ്റ്റർചെയ്യുന്ന സർക്കാർ – എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കും അവസരം നൽകുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. പ്രവേശന പരീക്ഷയുടെ അതേമാതൃകയിൽ 150 ചോദ്യങ്ങളുണ്ടാകും. ഫിസിക്സ് 45, കെമിസ്ട്രി 30, മാത്‌സ്‌ 75 എന്നിങ്ങനെയാണ്‌ ചോദ്യഘടന. പരീക്ഷ അഭിമുഖീകരിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും സ്വയം വിലയിരുത്തുന്നതിനുമാണ് നടത്തുന്നത്. മെഡിക്കൽ പ്രവേശനപരീക്ഷയുടെ മാതൃകാ പരീക്ഷ പിന്നീട് നടത്തും. എല്ലാ യൂണിറ്റുകളെയും ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തുന്നത്.


Share our post
Continue Reading

Trending

error: Content is protected !!