Connect with us

Kannur

പേര്‍സണല്‍ ഫിറ്റ്‌നസ് ട്രെയ്‌നര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

Published

on

Share our post

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷന്‍ ഭാഗമായി ആരംഭിക്കുന്ന പേര്‍സണല്‍ ഫിറ്റ്‌നസ് ട്രെയ്‌നര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. കണ്ണൂര്‍, വയനാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം . ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18- 26. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോണ്‍: 9072668543.


Share our post

Kannur

നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

Published

on

Share our post

നഗരവത്കരണത്തിൻ്റെ സാധ്യതകളും പ്രശ്നങ്ങളും ഉൾക്കൊണ്ട് നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. 2011 ലെ കണക്കുകൾ പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 47 ശതമാനമാണ് നഗരജനസംഖ്യ. 2035 ഓടെ അത് 93 ശതമാനത്തിലേക്ക് എത്തിച്ചേരുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആ നിലയ്ക്കു നോക്കിയാൽ അതിവേഗത്തിൽ നഗരവത്കരിക്കപ്പെടുന്ന ഒരു സംസ്ഥാനമാണ് കേരളം. വ്യാവസായിക മുന്നേറ്റത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകും. ഇതിന്റെ ഭാഗമായി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ വൻതോതിൽ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കണം.

സംരംഭങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.നഗരവത്കരണം അതിവേഗത്തിൽ നടപ്പാക്കുമ്പോൾ ഏറ്റെടുക്കേണ്ട പ്രധാന വെല്ലുവിളികളാണ് മാലിന്യസംസ്‌കരണവും പരിസ്ഥിതി സംരക്ഷണവും. നഗരഭരണ സ്ഥാപനങ്ങളിലെ ഖര-ദ്രവ മാലിന്യനിർമ്മാർജനത്തിനു പൂർണവും ഫലപ്രദവുമായ കേന്ദ്രീകൃത – വികേന്ദ്രീകൃത മാർഗ്ഗങ്ങൾ ആവിഷ്‌കരിച്ചു നടപ്പാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ചവറുവലിച്ചെറിയൽ വിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിരം ഗ്രീൻ ഓഡിറ്റിങ് സമിതികൾ രൂപീകരിച്ചും ഗ്രീൻ സർട്ടിഫിക്കേഷൻ നടപ്പാക്കിയും പച്ചത്തുരുത്തുകൾ രണ്ടായിരം ഏക്കറിലേക്കു വ്യാപിപ്പിച്ചും നാടിനെ ഹരിതാഭമാക്കിത്തീർക്കുകയാണ്.സുസ്ഥിരമായ പരിസ്ഥിതി വികസന ലക്ഷ്യങ്ങൾ നഗരസഭയുടെ പ്രവർത്തനത്തിന്റെ ഭാഗമായി മാറണം.

ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാനാകണം. കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുതകുന്ന പ്രവർത്തനങ്ങളിലും പങ്കാളികളാകണം. ജൈവവൈവിധ്യ സംരക്ഷണം ഒരു അജണ്ടയായിത്തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ഇതിന്റെ ഭാഗമായി നീർത്തട വികസന പദ്ധതികൾ രൂപപ്പെടുത്തണം. അങ്ങനെ ബഹുമുഖമായ ഇടപെടലുകളിലൂടെ നാടിന്റെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാവസായിക മുന്നേറ്റത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വലിയ പങ്കുവഹിക്കാനാകും. ഇതിന്റെ ഭാഗമായി സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങളെ വൻതോതിൽ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികൾ ആവിഷ്‌കരിക്കണം. സംരംഭങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും നൈപുണ്യമുള്ള തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തണം. അതിനുതകും വിധമുള്ള പ്രത്യേക പരിശീലന പരിപാടികളും ക്യാമ്പയിനുകളും സംഘടിപ്പിക്കണം.

തദ്ദേശീയ സംരംഭകരെ പ്രോത്സാഹിപ്പിക്കണം. പുതിയ ആശയങ്ങളെ ഉത്പാദനോന്മുഖമായി പരിവർത്തിപ്പിക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കുകയും വേണം. നൈപുണ്യ പരിശീലന പരിപാടികളിൽ വനിതകൾക്കും ദുർബല വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുകയും വേണം. നൂതന ലോകത്ത് ഉയർന്നുവരുന്ന വർക് ഫ്രം ഹോം പോലെയുള്ള തൊഴിൽ സംസ്‌കാരങ്ങൾക്കനുസരിച്ച് തൊഴിലാളികൾക്ക് പിന്തുണ നൽകുന്ന ഇടപെടലുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണം. ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വാണിജ്യപരമായി വലിയ ചരിത്രമുള്ള നാടാണ് തലശ്ശേരി. ഇത് ഉപയോഗപ്പെടുത്തി വിവിധ മേഖലകളിൽ മൂലധന നിക്ഷേപം വർദ്ധിപ്പിക്കാനും സംരംഭകത്വ വികസനം ഉറപ്പാക്കാനും കഴിയണം. സംസ്ഥാന സർക്കാർ ഇതിനുതകും വിധം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്.തലശ്ശേരിയുടെ മുഖച്ഛായയിൽ മാറ്റങ്ങൾ വരുത്താൻ പറ്റുന്ന വിധത്തിൽ വിദഗ്ധസംഘത്തെ ഉപയോഗിച്ച് കൃത്യമായ മാസ്റ്റർ പ്ലാനോടെ നീങ്ങണം. നൈപുണ്യം തൊഴിലാളികൾക്ക് പ്രത്യേക പരിശീല പരിപാടികളും ക്യാമ്പയിനുകളും സംഘടിപ്പിക്കണം.

പൊതുജനങ്ങൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കാനുള്ള പരിശ്രമങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇ-ഗവേണൻസ് സംവിധാനങ്ങളെ ശക്തമാക്കുന്നതും ഓൺലൈൻ സേവനങ്ങളും വാതിൽപ്പടി സേവനങ്ങളും ലഭ്യമാക്കുന്നതും ഇതിന്റെ ഭാഗമാണ്. നിലവിൽ 900 ത്തോളം സേവനങ്ങളാണ് ഓൺലൈനായി ലഭ്യമാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് കെ-സ്മാർട്ട് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പൊതുസേവനങ്ങളുടെ കാര്യത്തിൽ സർക്കാരിന്റെ സമീപനത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാൻ ജീവനക്കാർ തയ്യാറാകണം. സേവനങ്ങൾ ജനങ്ങളുടെ അവകാശമാണ്. ജീവനക്കാരും ഉദ്യോഗസ്ഥരുമെല്ലാം ജനങ്ങളുടെ സേവകരാണെന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകണം. സത്യസന്ധതയോടെ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാരെ സർക്കാർ സംരക്ഷിക്കും. അഴിമതിക്കാരോട് വിട്ടുവീഴ്ച ഉണ്ടാവുകയുമില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അധ്യക്ഷനായി. തലശ്ശേരിയിൽ പൈതൃക ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകുകയാണെന്ന് ലക്ഷ്യമെന്ന് സ്പീക്കർ പറഞ്ഞു.എക്സിക്യൂട്ടീവ് എഞ്ചിനീയർ പി രാഗേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കെട്ടിടം പണി പൂർത്തീകരിച്ചവർക്കുള്ള ഉപഹാര സമർപ്പണം മുഖ്യമന്തി നിർവഹിച്ചു.എഴുത്തുകാരിയും നഗരസഭാ കൗൺസിലറുമായ പി. പ്രമീളടിച്ചറുടെ പുതിയ നോവൽ കാലാന്തരങ്ങൾ പരിപാടിയിൽ പ്രകാശനം ചെയ്തു.തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ, വൈസ് ചെയർമാൻ എം.വി.ജയരാജൻ, പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ സി.സോമൻ, നഗരസഭാംഗം ഫൈസൽ പുനത്തിൽ, തലശ്ശേരി നഗരസഭ സെക്രട്ടറി എൻ.സുരേഷ്കുമാർ, മുൻ ചെയർമാൻമാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നഗരസഭാ കൗൺസിലർമാർ ഒരുക്കിയ


Share our post
Continue Reading

Kannur

വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ്

Published

on

Share our post

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ബ്ലോക്ക് ഓഫീസിലെ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് അസിസ്റ്റൻസ് ബ്യൂറോയിൽ നവംബർ 27ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകൾ ലഭിക്കുന്നതിനായി വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് നടത്തും. 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. 50 വയസ്സ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾക്ക് ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടായിരിക്കണം. ആധാർ/ വോട്ടേഴ്സ് ഐ.ഡി/ പാസ്പോര്ട്ട് / പാൻ കാർഡും പാസ്പോർട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷൻ നടത്തി തുടർന്നു നടക്കുന്ന എല്ലാ ഇന്റർവ്യൂവിലും പങ്കെടുക്കാം.ഫോൺ- 0497 2707610, 6282942066


Share our post
Continue Reading

Kannur

വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയുമായി ബൈജു

Published

on

Share our post

ച​ക്ക​ര​ക്ക​ല്ല്: പ​ല​രും പ​രീ​ക്ഷി​ച്ചു വ​രു​ന്ന വി​യ​റ്റ്നാം മോ​ഡ​ൽ കു​രു​മു​ള​ക് കൃ​ഷി രീ​തി പ​രീ​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് മു​ണ്ടേ​രി പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡ് കാ​ഞ്ഞി​രോ​ട് ത​ല​മു​ണ്ട​യി​ലെ ബൈ​ജു. 12 സെ​ന്റ് സ്ഥ​ല​ത്ത് വി​യ​റ്റ്നാം മോ​ഡ​ൽ കു​രു​മു​ള​ക് കൃ​ഷി രീ​തി ബൈ​ജു ചെ​യ്ത​ത്. 38 വ​ർ​ഷ​ത്തോ​ളം പ​ല രാ​ജ്യ​ങ്ങ​ളി​ലാ​യി പ്ര​വാ​സ​ജീ​വി​തം ന​യി​ച്ച ബൈ​ജു അ​ൽ​ജീ​രി​യ​യി​ൽ​നി​ന്ന് ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് ക​ൺ​സ്ട്ര​ക്ഷ​ൻ മാ​നേ​ജ​രാ​യി വി​ര​മി​ച്ച് നാ​ട്ടി​ൽ വ​രു​മ്പോ​ൾ കൃ​ഷി എ​ന്ന മോ​ഹം മ​ന​സ്സി​ലു​ണ്ടാ​യി​രു​ന്നു. അ​ധ്യാ​പ​ക​നാ​യ അ​ച്ഛ​ൻ ന​ല്ലൊ​രു ക​ർ​ഷ​ക​നും​കൂ​ടി ആ​യി​രു​ന്നു. അ​ത് ക​ണ്ടാ​ണ് കൃ​ഷി​യോ​ടു​ള്ള താ​ൽ​പ​ര്യം ബൈ​ജു​വി​നും തോ​ന്നി​യ​ത്.

വീ​ടി​നോ​ടുചേ​ർ​ന്ന് കാ​ടു​മൂ​ടി​യ സ്ഥ​ലം വെ​ട്ടി​ത്തെ​ളി​ച്ചാ​ണ് കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ​ത്. വി​യ​റ്റ്നാം മോ​ഡ​ൽ കൃ​ഷി​യെ​പ്പ​റ്റി യൂ​ട്യൂ​ബി​ൽ​നി​ന്ന് കൂ​ടു​ത​ൽ മ​ന​സ്സി​ലാ​ക്കി​യാ​ണ് കൃ​ഷി തു​ട​ങ്ങി​യ​ത്. നാ​ലി​ഞ്ച് വ്യാ​സ​മു​ള്ള ര​ണ്ട​ര മീ​റ്റ​ർ പി.​വി.​സി. പൈ​പ്പി​ന്റെ അ​ടി​ഭാ​ഗ​ത്ത് ക​മ്പി ക​യ​റ്റി മ​ണ്ണി​ൽ കു​ഴി​യെ​ടു​ത്ത് കോ​ൺ​ക്രീ​റ്റി​ൽ ഉ​റ​പ്പി​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്ത​ത്.

തു​ട​ർ​ന്ന് കു​രു​മു​ള​ക് തൈ​ക​ൾ പൈ​പ്പി​ന്റെ ചു​വ​ട്ടി​ൽ വ​ള​പ്ര​യോ​ഗം ചെ​യ്ത് ന​ട്ടു. തൈ​ക​ൾ വ​ള​രു​ന്ന​തി​ന​നു​സ​രി​ച്ച് പൈ​പ്പ് നീ​ട്ടി​ക്കൊ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ട്. കു​രു​മു​ള​ക് കൃ​ഷി​യു​ടെ കൂ​ടെ വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള പ​ച്ച​ക്ക​റി​ക​ളാ​യ പ​ച്ച​മു​ള​ക്, ത​ക്കാ​ളി, വെ​ണ്ട, വ​ഴു​ത​ന, പ​യ​ർ, കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ർ, താ​ലോ​രി, കൈ​പ്പ, അ​ൽ​ജീ​രി​യ​ൻ സ്വീ​റ്റ് വാ​ട്ട​ർ മെ​ല​ൻ കൂ​ടാ​തെ ക​വു​ങ്ങ് വാ​ഴ തു​ട​ങ്ങി​യ​വ​യും ഇ​ട​വി​ള​യാ​യി കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ടു​ മ​ണി​യോ​ടെ കൃ​ഷി​ത്തോ​ട്ട​ത്തി​ലി​റ​ങ്ങി​യാ​ൽ വൈ​കീട്ടേ വി​ശ്ര​മ​മു​ള്ളു.

സ്വ​ന്ത​മാ​യി കൃ​ഷി ചെ​യ്ത് അ​തി​ൽ നി​ന്നു​ള്ള ഒ​രു ഫ​ലം കി​ട്ടു​മ്പോ​ഴു​ള്ള മാ​ന​സി​ക​മാ​യ സ​ന്തോ​ഷം പ​റ​ഞ്ഞ​റിയി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്ന് ബൈ​ജു പ​റ​യു​ന്നു. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഭാ​ര്യ ഷൈ​ന​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യും ബൈ​ജു​വി​നു​ണ്ട്. ര​ണ്ടുപെ​ൺ​മ​ക്ക​ളി​ൽ മൂ​ത്ത മ​ക​ൾ ഐ​ശ്വ​ര്യ ഭ​ർ​ത്താ​വ് വി​ഷ്ണു​വും യു.​കെ​യി​ലും ര​ണ്ടാ​മ​ത്തെ മ​ക​ൾ അ​പ്സ​ര നെ​ത​ർ​ല​ൻ​ഡ്സിൽ സി​വി​ൽ എ​ൻ​ജി​നി​യ​ർ മാ​സ്റ്റേ​ഴ്സ് വി​ദ്യാ​ർ​ഥി​യു​മാ​ണ്.


Share our post
Continue Reading

Breaking News3 hours ago

ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് മരണം

KANICHAR10 hours ago

ഉപ തിരഞ്ഞെടുപ്പ് ; കണിച്ചാർ കോൺഗ്രസിൽ പ്രതിസന്ധി

Kannur16 hours ago

നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

Kerala16 hours ago

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും സൗജന്യ യൂണിഫോം വിതരണം

Kannur16 hours ago

വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ്

Kerala17 hours ago

കേരള നോളേജ് ഇക്കോണമി മിഷനില്‍ സൗജന്യ നൈപുണ്യ പരിശീലനം

Kerala17 hours ago

ദേശീയ വിര വിമുക്ത ദിനം; 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നാളെ വിര നശീകരണ ഗുളിക നൽകണമെന്ന് ആരോഗ്യ മന്ത്രി

Kerala17 hours ago

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന

Kannur19 hours ago

വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയുമായി ബൈജു

Kerala20 hours ago

ട്രെക്കിങ് വൈബുമായി മറയൂര്‍; മനസ്സിളക്കി ജീപ്പ് സവാരി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!