KANICHAR
ഉപ തിരഞ്ഞെടുപ്പ് ; കണിച്ചാർ കോൺഗ്രസിൽ പ്രതിസന്ധി

കണിച്ചാർ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കണിച്ചാർ ആറാം വാർഡ് ചെങ്ങോത്ത് യു. ഡി. എഫ് സ്ഥാനാർഥി ആരെന്ന കാര്യത്തിൽ തർക്കമെന്ന് സൂചന. പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ തിങ്കളാഴ്ച സമയപരിധി കഴിഞ്ഞിട്ടും യു.ഡി.എഫ് ഡമ്മി
സ്ഥാനാർഥി പത്രിക പിൻവലിക്കാത്തതോടെയാണ് കോൺഗ്രസിലെ തമ്മിലടി പുറത്തായത്. യു. ഡി. എഫ്. സ്ഥാനാർഥിയായി സി . കെ.സിന്ധുവും ഡമ്മി സ്ഥാനാർഥിയായി പി.സി. റിനീഷുമാണ് കോൺഗ്രസ് നേതാക്കൾക്കൊപ്പമെത്തി കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം നേതാവും പട്ടികവർഗ കോൺഗ്രസിന്റെ ബ്ലോക്ക് കമ്മറ്റി അംഗവും കോൺഗ്രസ് ഭരിക്കുന്ന കൊളക്കാട് പട്ടിക വർഗ സഹകരണ സംഘം സെക്രട്ടറിയുമാണ് പി. സി. റിനീഷ്. യഥാർത്ഥത്തിൽ യു. ഡി. എഫ് സ്ഥാനാർഥിയായി പരിഗണിക്കേണ്ടിയിരുന്നത് റിനീഷിനെയാണെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആഗ്രഹിച്ചിരുന്നു. വാർഡിൽ സുപരിചിതയല്ലാത്തയാളാണ് സിന്ധുവെന്നും ഗ്രൂപ്പ് പോരാണ് സ്ഥാനാർഥി വിഷയത്തിൽ അനിശ്ചിതത്വത്തിന് കാരണമെന്നും ആരോപണമുണ്ട്. അതേ സമയം, എൽ. ഡി. എഫ് സ്ഥാനാർഥി പി. സി.രതീഷിന്റെ സഹോദരനാണ് യു. ഡി. എഫ് ഡമ്മി സ്ഥാനാർഥിയായി പത്രിക നൽകിയ പി. സി.റിനീഷ്. പേരിലും രൂപത്തിലുമുള്ള സാമ്യം മുതലാക്കി എൽ. ഡി. എഫ് വോട്ടുകൾ ഭിന്നിപ്പിച്ച് വിജയം നേടാനുള്ള കോൺഗ്രസ് തന്ത്രമായും സ്ഥാനാർഥി വിവാദത്തെ വിലയിരുത്താം. വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച വാർഡ് നിലനിർത്താൻ കഴിയുമെന്നാണ് എൽ. ഡി. എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ അടിസ്ഥാന സൗകര്യ വികസനം ഭരണം നിലനിർത്താൻ സഹായിക്കുമെന്നും എൽ.ഡി.എഫ് കണക്ക് കൂട്ടുന്നു.
KANICHAR
കണിച്ചാർ ടൗൺ കപ്പേളയിൽ തിരുനാളിന് കൊടിയേറി


കണിച്ചാർ : കണിച്ചാർ സെന്റ് ജോർജ് പള്ളിക്ക് കീഴിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ കണിച്ചാർ ടൗണിൽ സ്ഥിതി ചെയ്യുന്ന കപ്പേളയിൽ തിരുനാളിന് കൊടിയേറി.ഇടവക വികാരി ഫാ. മാത്യു പാലമറ്റം പതാക ഉയർത്തി. മാർച്ച് 19 വരെ നടക്കുന്ന തിരുനാൾ ദിനങ്ങളിൽ കൊളക്കാട് ഇടവകാ അസിസ്റ്റന്റ് വികാരി ഫാ. നിധിൻ തകിടിയിൽ, പേരാവൂർ അസിസ്റ്റന്റ് വികാരി ഫാ. പോൾ മുണ്ടക്കൽ എന്നിവർ വിശുദ്ധ ബലിക്കും നൊവേനയ്ക്കും നേതൃത്വം നൽകും.
KANICHAR
വനിതാദിനാഘോഷത്തിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ വനിതകൾക്കായി സിനിമ പ്രദർശനം


കണിച്ചാർ: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ വനിതകൾക്കായി സിനിമ പ്രദർശനം നടക്കും. ഇന്ന് രാത്രി 09:30ന് കണിച്ചാർ ദേവ് സിനിമാസിൽ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമയുടെ പ്രത്യേക പ്രദർശനമാണ് ഉണ്ടായിരിക്കുക. കണിച്ചാർ പഞ്ചായത്ത്, വനിതാശിശു വികസന വകുപ്പ്, സി.ഡി.എസ്. എന്നിവയുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പ്രദർശനം ഉദ്ഘാടനം ചെയ്യും.
KANICHAR
കണിച്ചാർ പഞ്ചായത്തിൽ ഭവന പദ്ധതികൾക്കും ഗതാഗത മേഖലക്കും മുൻഗണന


കണിച്ചാർ: ഗതാഗത മേഖയ്ക്കും ഭവന പദ്ധതികൾക്കും പ്രധാന്യം നൽകി കണിച്ചാർ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 22,42,09,811 രൂപ വരവും 22,41,54,100 രൂപ ചിലവും 10,86,298 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാൻ്റി തോമസ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.ഭവന പദ്ധതി കൾക്കായി 3,91,00,000 രൂപയും ഗതാഗത മേഖയ്ക്കായി 2,02,67,000 രൂപയും വകയിരുത്തി. മൃഗ സംരക്ഷണ മേഖലയ്ക്ക് ആകെ 46,05,000 രൂപ അനുവദിച്ചു.
കാർഷിക മേഖലയ്ക്ക് 15,19,100 രൂപയും ഉത്പാദന മേഖലയ്ക്ക് 77,84,100 രൂപയും വകയിരുത്തി. സാമൂഹികനീതി ഉറപ്പാക്കുന്നതിനായി പാർശ്വവത്കരി ക്കപ്പെട്ടവർ, പ്രത്യേക പരിഗണ അർഹിക്കുന്നവർ, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷി ഉള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകിയുള്ള പദ്ധതികൾ നടപ്പാക്കും. 56,93,210 രൂപ ബജറ്റിൽ അനുവദിച്ചു. സ്വയം തൊഴിൽ മേഖലയ്ക്ക് 20,00,000 രൂപയും വനിതാ വികസനത്തിന് 27,41,750 രൂപയും വകയിരുത്തി. ആരോഗ്യ മേഖല യ്ക്ക് 38,88,000 രൂപ അനുവദിച്ചു. പട്ടിക ജാതി വികസനത്തിനുളള പദ്ധതികൾക്കായി 75,5,000 രൂപയും പട്ടികവർഗ ക്ഷേമത്തിനായി 1,72,40,000 രൂപയും വകയിരുത്തി. ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾക്കായി 22,08,000 രൂപ അനുവദിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്