Kannur
സി.ടി.അനീഷ് സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി
കോളയാട് : സി. പി. എം. പേരാവൂർ ഏരിയാ സെക്രട്ടറിയായി കേളകം പഞ്ചായത്ത് പ്രസിഡന്റ് സി. ടി. അനീഷിനെ ഏരിയാ സമ്മേളനം തിരഞ്ഞെടുത്തു. കെ. ടി. ജോസഫ്, കെ. സുധാകരൻ, പി. വി. പ്രഭാകരൻ, അഡ്വ. കെ. ജെ. ജോസഫ്, തങ്കമ്മ സ്കറിയ, ടി. വിജയൻ, കെ. എ. രജീഷ്, ജിജി ജോയ്, എ. ഷിബു, പി. കെ. സുരേഷ്ബാബു, അഡ്വ. ജാഫർ നല്ലൂർ, പി. പ്രഹ്ലാദൻ, എ. ഷാജു, കെ. സി. ജോർജ്, കെ. പി. സുരേഷ്കുമാർ, ടി. രഗിലാഷ്, ടി.പ്രസന്ന, എം. ബിജു എന്നിവരാണ് ഏരിയ കമ്മറ്റിയിലെ മറ്റംഗങ്ങൾ. നിലവിലെ അംഗങ്ങളായ കെ. ശശീന്ദ്രൻ, കെ. വത്സൻ, എം. എസ്. വാസുദേവൻ, അഡ്വ. എം. രാജൻ, എം. എസ്. അമൽ എന്നിവർക്ക് പകരം കെ. പി. സുരേഷ്കുമാർ, കെ. സി.ജോർജ്, ടി. രഗിലാഷ്, ടി. പ്രസന്ന, എം. ബിജു എന്നിവർ പുതുതായി കമ്മറ്റിയിലെത്തി. കെ. പി. സുരേഷ്കുമാറും കെ. സി.ജോർജും എം. ബിജുവും മുൻപ് ഏരിയാ കമ്മിറ്റിയംഗങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്.
Kannur
കണ്ണൂരില് രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവം: കാർ ഡ്രൈവറായ ഡോക്ടര്ക്കെതിരെ കേസെടുത്തു
കണ്ണൂർ: രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവത്തിൽ കാർ യാത്രികനെതിരെ കേസെടുത്തു. പിണറായി സ്വദേശി ഡോ. രാഹുൽ രാജിനെതിരെയാണു നടപടി. ഹൃദയാഘാതത്തെ തുടർന്ന് ആസ്പത്രിയിലെത്തിച്ച വയോധിക മരിച്ചിരുന്നു.സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ നൽകിയ പരാതിയിലാണ് കതിരൂർ പൊലീസ് കേസെടുത്തത്. പ്രതിയിൽ നിന്ന് എം.വി.ഡി പിഴ ഈടാക്കി. ആസ്പത്രിയിൽ എത്താൻ വൈകിയതിനെ തുടർന്ന് മട്ടന്നൂർ സ്വദേശി റുക്കിയ(61) മരിച്ചിരുന്നു.കഴിഞ്ഞ ദിവസം എരഞ്ഞോളി നായനാർ റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹൃദയാഘാതത്തെ തുടർന്ന് രോഗിയുമായി തലശ്ശേരിയിലെ ആസ്പത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസിനാണ് കാർ വഴി നൽകാതിരുന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. ആസ്പത്രിയിൽ എത്തിച്ച റുക്കിയ അൽപസമയത്തിനകം തന്നെ മരിച്ചു.
Kannur
പാഴ്വസ്തുക്കൾ രൂപം മാറും, അഗിനയുടെ ശിൽപ്പങ്ങളായി
എടക്കാട്:കുപ്പി, കടലാസ്, ചിരട്ട, നിലക്കടലത്തോട്, കുമ്പളങ്ങക്കുരു, തെർമോക്കോൾ, നൂൽ, പഴന്തുണി… ജീവൻതുടിക്കുന്ന തെയ്യക്കോലങ്ങളൊരുക്കാനുള്ള അഗിനയുടെ അസംസ്കൃത വസ്തുക്കളാണിത്. മിനിട്ടുകൾകൊണ്ട് ഇവ തീച്ചാമുണ്ഡിയും ഘണ്ഠാകർണനും കതിവന്നൂർ വീരനും കാരിഗുരിക്കളും ഗുളികനും ബലിക്കാടനും മുച്ചിലോട്ട് ഭഗവതിയുമൊക്കെയായി രൂപാന്തരംപ്രാപിക്കും. കുപ്പികളിൽ വർണചിത്രങ്ങൾ, ചിരട്ടയിൽ താമര, പായ്വഞ്ചി, നിലവിളക്ക്, മത്തങ്ങാക്കുരു പുഷ്പങ്ങൾ, ചണനൂലിലെ തൂക്കണാം കുരുവിക്കൂട് ഇങ്ങനെ നീളും ആ പട്ടിക. മുഴപ്പിലങ്ങാട് കൂർമ്പ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഗുരുകൃപയിൽ അഗിനയാണ് പാഴ്വസ്തുക്കളിൽ കമനീയ രൂപങ്ങളൊരുക്കുന്നത്. കടമ്പൂർ ഹൈസ്കൂളിൽ ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ കോവിഡ് അടച്ചിടലിൽ ബോട്ടിൽ ആർട്ടിലൂടെ തുടങ്ങിയതാണ് ഈ വിനോദം. ചെറുതും വലുതുമായ അമ്പതോളം തെയ്യക്കോലങ്ങൾ ഇതിനകം നിർമിച്ചു. കെട്ടിയാടുന്ന തെയ്യങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചാണ് മുഖത്തെഴുത്തും ചമയങ്ങളും കടകവും വളകളും ചൂടകങ്ങളും പൂത്തണ്ടയുമൊക്കെ പകർത്തുന്നത്. തെയ്യം ശിൽപ്പങ്ങൾ കൂർമ്പ ഭഗവതിക്ഷേത്രം ഓഫീസിന് മുകളിൽ ഒരുക്കിയ മ്യൂസിയത്തിലും പ്രദർശിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ലഹരി വിമുക്തി മിഷൻ ലോക ഭൗമദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന മത്സരത്തിൽ ഒന്നാംസ്ഥാനവും സ്കൂൾ പ്രവൃത്തി പരിചയമേളകളിൽ തുടർച്ചയായി രണ്ടുവർഷം എ ഗ്രേഡും നേടി. മുഴപ്പിലങ്ങാട് സഹകരണ ബാങ്ക് കലണ്ടറിൽ അഗിനയുടെ ശിൽപ്പങ്ങളുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. കൂർമ്പ ഭഗവതി ക്ഷേത്രം പൂജാരി ത്രിജഗനാഥിന്റെയും പ്രീതയുടെയും മകളായ പതിനെട്ടുകാരി കണ്ണൂർ എസ്എൻ കൊളേജിലെ ഒന്നാം വർഷ മൈക്രോ ബയോളജി വിദ്യാർഥിയാണ്. സഹോദരൻ അഷിൻ മുഴപ്പിലങ്ങാട് ഗവ. എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിയും.
Kannur
കെൽട്രോൺ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മോണ്ടിസറി ടീച്ചേർസ് ട്രെയിനിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹെൽത്ത് സേഫ്റ്റി & എൻവെയോൺമെന്റ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോൺ: 04602205474, 0460 2954252.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു