Connect with us

Kannur

സി.പി.എം പേരാവൂർ ഏരിയയിലെ അഞ്ച് ലോക്കൽ സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെ മത്സരം

Published

on

Share our post

പേരാവൂർ: സി.പി.എം പേരാവൂർ ഏരിയക്ക് കീഴിലെ ലോക്കൽ കമ്മിറ്റികളുടെ സമ്മേളനം പൂർത്തിയായി. ഇതിൽ അഞ്ച് ലോക്കൽ കമ്മിറ്റികളിൽ ഔദ്യോഗിക പാനലിനെതിരെ മത്സരം നടന്നു.ചിലയിടങ്ങളിൽ ഔദ്യോഗിക പാനലിലുള്ളവർ തോറ്റപ്പോൾ ചിലയിടങ്ങളിൽ പാനലിനെതിരെ മത്സരിച്ചവരും തോറ്റു.

പേരാവൂർ ഏരിയാ കമ്മിറ്റിക്ക് കീഴിൽ കൊട്ടിയൂർ, കേളകം, അടക്കാത്തോട്, കണിച്ചാർ, കൊളക്കാട്, മണത്തണ, പേരാവൂർ, കാക്കയങ്ങാട്, മുഴക്കുന്ന്, നിടുംപൊയിൽ, കോളയാട് എന്നിങ്ങനെ11 ലോക്കൽ കമ്മിറ്റികളാണുള്ളത്. ഇതിൽ കൊട്ടിയൂർ, കേളകം, അടക്കാത്തോട്, കാക്കയങ്ങാട് ലോക്കൽ കമ്മിറ്റികളിലാണ് ഔദ്യോഗിക പാനലിനെതിരെ മത്സരമുണ്ടായത്. മുഴക്കുന്ന് ലോക്കലിൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരം നടന്നു.

കൊട്ടിയൂരിൽ ഔദ്യോഗിക പാനലിൽ മത്സരിച്ച പി.വി.ഹരിലാൽ തോറ്റപ്പോൾ എതിരെ മത്സരിച്ച എമിൽ മാത്യു വിജയിച്ചു. കേളകത്ത് ഔദ്യോഗിക പാനലിലെ ബീന ഉണ്ണിയാണ് പരാജയമറിഞ്ഞത്. ഇവിടെ ജോർജ് കറുകപ്പള്ളി, രാജേഷ്, സുമേഷ് തത്തുപാറ, എൻ.ബി.ബെസ്റ്റിൻ എന്നിവർ എതിരായി മത്സരിക്കുകയും സുമേഷ് തത്തുപാറ വിജയിക്കുകയും ചെയ്തു.അടക്കാത്തോടിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച തമ്പി എന്ന തോമസിന് വിജയിക്കാനായില്ല.

കാക്കയങ്ങാട് ലോക്കലിലാണ് ശക്തമായ മത്സരം നടന്നത്. നിലവിലെ ലോക്കൽ കമ്മിറ്റിയംഗങ്ങളായ ബാബു ജോസഫിനെയും എൻ.ഗംഗാധരനെയും ഔദ്യോഗിക പാനലിൽ നിന്നൊഴിവാക്കിയെങ്കിലും ഇരുവരും മത്സരിക്കുകയും ബാബു ജോസഫ് ഏറ്റവുമധികം വോട്ടുകൾ നേടി വിജയിക്കുകയും ചെയ്തു. എന്നാൽ ഗംഗാധരൻ പരാജയപ്പെട്ടു. കൂടാതെ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച കെ.രഞ്ജിത്ത്, കെ.പി.ബീന, എ.രഞ്ജിത്ത് എന്നിവരും വിജയിച്ചു. ഔദ്യോഗിക പാനലിലെ കെ.ഉണ്ണിക്കൃഷ്ണൻ, വി.വി.റാഫി, ജഗതി ബിജു എന്നിവരാണ് പരാജയമറിഞ്ഞത്.

സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ മുഴക്കുന്ന് ലോക്കലിലെ ഔദ്യോഗിക പാനലിൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ച എൻ.സനോജിനെതിരെ മത്സരിച്ച സി.ഗോപാലനാണ് പരാജയപ്പെട്ടത്. മുൻ ലോക്കൽ സെക്രട്ടറി കൂടിയാണ് സി.ഗോപാലൻ. നവംബർ 22 മുതൽ 25 വരെ കോളയാടിലാണ് പേരാവൂർ ഏരിയാ സമ്മേളനം നടക്കുക.


Share our post

Kannur

നവീൻ ബാബുവിന് പകരക്കാരനെത്തി; പുതിയ കണ്ണൂർ എ.ഡി.എം സ്ഥാനമേറ്റു

Published

on

Share our post

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് പുതിയ എ.ഡി.എമായി കൊല്ലം സ്വദേശിയായ പത്മചന്ദ്ര കുറുപ്പ് സ്ഥാനമേറ്റു. ‘നവീൻ ബാബുവിനെ അറിയാം, അദ്ദേഹം നിയമപരമായാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്, അത് തുടരുമെന്നും പത്മചന്ദ്ര കുറുപ്പ് സ്ഥാനമേറ്റ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്ന്, കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നായിരുന്നു പി.പി ദിവ്യയുടെ ആരോപണം.


Share our post
Continue Reading

Kannur

വായുവിലും മണ്ണിലും ജലത്തിലും മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ വര്‍ധിക്കുന്നതായി പഠനം

Published

on

Share our post

കണ്ണൂർ:ക്യാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക്‌ ഇടയാക്കുന്ന മൈക്രോപ്ലാസ്റ്റിക് കണങ്ങൾ വായുവിലും മണ്ണിലും ജലത്തിലും വർധിക്കുന്നതായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പഠനറിപ്പാേർട്ടിൽ കണ്ടെത്തൽ. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എം.കെ സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘമാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിനായി പഠനം നടത്തിയത്. അഴീക്കോട് ചാൽ ബീച്ച്മുതൽ അഴീക്കൽവരെയുള്ള പ്രദേശത്തെ കുടിവെള്ളവും കടൽവെള്ളവുമാണ്‌ പ്രധാനമായും പഠനവിധേയമാക്കിയത്. ഒരു ലിറ്റർ കടൽവെള്ളത്തിൽ 2640 മൈക്രോപ്ലാസ്റ്റിക്‌ കണങ്ങൾവരെ കണ്ടെത്തി. ഇത് ശരാശരി ഇതരപ്രദേശങ്ങളേക്കാൾ കൂടുതലാണ്. നൈലോൺ പോളിസ്റ്റൈറിങ് എന്നിവയുടെ നാരുകളാണ് കൂടുതലായും കണ്ടെത്തിയത്. കൂടാതെ ജലത്തിൽ പ്ലാസ്റ്റിക് പെയിന്റുകളുടെ അംശം കൂടുതലുണ്ടെന്ന് റിപ്പോർട്ട്‌ പറയുന്നു. പ്ലാസ്റ്റിക് കണങ്ങളുടെ ഓക്സീകരണം കൂടുതലായതിനാൽ ശ്വാസകോശങ്ങളുടെ വായുഅറകളെ നശിപ്പിക്കുകയും കരളിലെത്തുന്ന മൈക്രോപ്ലാസ്റ്റിക് കണങ്ങൾ എൻസൈമുകളുടെ ഉൽപാദന പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

ഭ്രൂണവളർച്ചയിലെ വ്യത്യാസം, ​ഗർഭാശയം, ഉ​ദരസംബന്ധം, ശ്വാസകോശ അസുഖങ്ങൾ, അർബുദം എന്നിവയ്ക്ക് മൈക്രോപ്ലാസ്റ്റിക് കാരണമാകുന്നുവെന്നും റിപ്പോർട്ടിലുണ്ട്. മൈക്രോപ്ലാസ്റ്റിക്കുകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതിന് നിരവധി കാരണങ്ങൾ പുതിയ ജീവിതക്രമത്തിലുണ്ടെന്നും പറയുന്നു. കിണറ്റിന്റെ കപ്പിയിൽ ഉപയോ​ഗിക്കുന്ന നൈലോൺ കയറുകൾ, കിണറ്റിന് ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്‌ വലകൾ, അടുക്കളയിൽ ഉപയോ​ഗിക്കുന്ന കട്ടിങ് ബോർഡുകൾ, പാത്രം കഴുകാൻ ഉപയോ​ഗിക്കുന്ന സ്ക്രബർ, സ്ത്രീകൾ ഉപയോ​ഗിക്കുന്ന ലിപ്സ്റ്റിക്‌ തുടങ്ങിയവയിലൂടെ മൈക്രോപ്ലാസ്റ്റിക്‌ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ ആദ്യമായാണ് മൈക്രോപ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട് ഇത്തരമൊരുപഠനം നടത്താൻ തദ്ദേശസ്ഥാപനം മുൻകൈയെടുത്തത്. പഠനറിപ്പോർട്ടിലെ കാര്യങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും മൈക്രോപ്ലാസ്റ്റിക് കണങ്ങൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ പദ്ധതികൾ അനിവാര്യമാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.സി ജിഷ പറഞ്ഞു.


Share our post
Continue Reading

Kannur

മഞ്ഞപ്പിത്തം ബാധിച്ച് തളിപ്പറമ്പിലെ യുവ സഹോദരന്മാൻ മരണപ്പെട്ടു

Published

on

Share our post

തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന തളിപ്പറമ്പിലെ സഹോദരങ്ങൾ മരണപ്പെട്ടു. ഹിദായത്ത് നഗർ റഷീദാസിലെ എം.അൻവർ(44),സഹോദരൻ സാഹിർ (40) എന്നിവരാണ് മരണപ്പെട്ടത്.ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും ഇവർ കുടുംബസമേതം ഭക്ഷണം കഴിച്ചിരുന്നു.അതിന് ശേഷമാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്ന് സംശയിക്കുന്നത്.ഇവർ കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സാഹിർ ഇന്നലെയും അൻവർ ഇന്ന് രാവിലെയുമാണ് മരണപ്പെട്ടത്.തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പരേതനായ പി.സി.പി.മഹമ്മൂദ് ഹാജിയുടെയും ആമിനയുടെയും മക്കളാണ്.മുബീന സ്റ്റോൺ ക്രഷർ ഉടമയാണ് അൻവർ. സാഹിർ കോഴിക്കോട് റെഡിമെയ്ഡ് മൊത്ത വ്യാപാരിയാണ്.മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടിന് സയ്യിദ് നഗർ ജുമാഅത്ത് പള്ളിയിൽ പൊതുദർശനത്തിന് ശേഷം വൈകുന്നേരം നാലിന് വലിയ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കം നടകക്കും.


Share our post
Continue Reading

Kerala23 mins ago

ന്യൂനപക്ഷ കമീഷൻ വാട്‌സാപ്പിലൂടെ പരാതി സ്വീകരിക്കും

Kerala26 mins ago

അബ്ദുറഹീമിനെ കാണാന്‍ മാതാവും സഹോദരനും റിയാദിലേക്ക് പുറപ്പെട്ടു

Kerala31 mins ago

ഡിജിറ്റല്‍ അറസ്റ്റ്: തട്ടിപ്പ് തടയാന്‍ കേന്ദ്രം; ഉന്നത തല സമിതി രൂപീകരിച്ച് ആഭ്യന്തര മന്ത്രാലയം

Kerala42 mins ago

ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി; ആഘോഷ നിറവിൽ രാജ്യം

PERAVOOR47 mins ago

ക്രഷർ ഉത്പന്നങ്ങൾക്ക് വില സ്ഥിരതയുണ്ടാക്കണമെന്ന് സി.ഡബ്ല്യു.എസ്.എ പേരാവൂർ മേഖലാ സമ്മേളനം

Kannur4 hours ago

സി.പി.എം പേരാവൂർ ഏരിയയിലെ അഞ്ച് ലോക്കൽ സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെ മത്സരം

Kerala16 hours ago

പടക്കവുമായി തീവണ്ടിയിൽ കയറരുത്: പണികിട്ടും

Kerala16 hours ago

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മേയ് 16-ന്

Kerala16 hours ago

നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാൾ കൂടി അറസ്റ്റിൽ

Kerala17 hours ago

കന്നുകാലികൾക്ക് പരിരക്ഷ ഉറപ്പാക്കി സർക്കാർ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!