Kannur
പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്ത്

കണ്ണൂർ : പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്ത്. ദിവ്യയെ മാറ്റാൻ സി.പി.എം. തീരുമാനിച്ചതിനു പിന്നാലെ രാജിക്കത്ത് സാമൂഹിക മാധ്യമത്തിൽ ദിവ്യ പോസ്റ്റ് ചെയ്തു. പകരം കെ.കെ. രത്നകുമാരിയെ നിയോഗിക്കുമെന്ന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു. ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയെ തരംതാഴ്ത്തിയേക്കും.എ.ഡി.എം. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടപടി.
വൈകീട്ട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ദിവ്യയെ നീക്കാൻ തീരുമാനമായത്. അഴിമതിക്കെതിരായ സദുദ്ദേശ്യ വിമർശനമാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിലെ ചില പരാമർശങ്ങൾ ഒഴി വാക്കേണ്ടതായിരുന്നു എന്ന നിലപാട് പാർട്ടി പത്രക്കുറിപ്പിൽ ആവർത്തിച്ചിട്ടുണ്ട്. കേസെടുത്ത് അന്വേഷണം നടക്കുന്നതിനാൽ ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തിയെന്നും അത് ദിവ്യ അംഗീകരിച്ചുവെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായ ധാരണ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അറിയിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗംവരെ കാത്തിരുന്ന് നടപടി വൈകിപ്പിക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന നേതാക്കളിലുമുണ്ടായ
ആലോചന.
Kannur
കൊടും ചൂട് തുടരും


കണ്ണൂർ: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്.കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈർപ്പമുള്ള വായുവും ഉയർന്ന താപനിലയും കാരണം ഈ ജില്ലകളിലെ മലയോര മേഖലകളിൽ ഒഴികെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്.
Kannur
കാട്ടുപന്നി ആക്രമണം: മൊകേരി പഞ്ചായത്തിൽ ടാസ്‌ക് ഫോഴ്‌സ് പ്രവർത്തനം തുടങ്ങി


പാനൂർ: മൊകേരി പഞ്ചായത്തിലെ വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ എ.കെ. ശ്രീധരൻ മരിച്ചതിന്റെ പശ്ചാത്തല ത്തിൽ മന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശ പ്രകാരം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ശ്രീധരൻ മരിച്ച പ്രദേശത്ത് ഇന്ന് രാവിലെ മുതൽ കെ പി മോഹനൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് കാട്ടുപന്നികൾക്കായി തിരച്ചിൽ നടത്തി. അംഗീകൃത ഷൂട്ടർമാരുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം മൊകേരിയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് മന്ത്രി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ നിർദേശം നൽകിയത്.
ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള രണ്ട് എംപാനൽ ഷൂട്ടർമാരായ ജോബി സെബാസ്റ്റ്യൻ, സി.കെ വിനോദ്, എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് തിരച്ചിൽ നടത്തിയത്. കെ.പി മോഹനൻ എം.എൽ.എ മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ, വൈസ് പ്രസിഡന്റ് എം രാജശ്രീ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി. റഫീഖ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നെരോത്ത്, ഡെപ്യൂട്ടി റെയ്ഞ്ചർ കെ ജിജിൽ, കർഷകർ എന്നിവരും തിരച്ചിലിന് നേതൃത്വം നൽകി.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ടാസ്‌ക് ഫോഴ്‌സിന്റെ നിർദേശങ്ങളോട് കർഷകർ സഹകരിക്കണമെന്നും എംഎൽഎ പറഞ്ഞു.
Kannur
ഉറുദു സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു


ഉറുദു ഭാഷയുടെ പ്രോത്സാഹന ഭാഗമായി സംസ്ഥാനത്ത് 2023-24 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്കും ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്കോളർഷിപ്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.കേരളത്തിൽ പഠനം നടത്തുന്ന സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം. 1000 രൂപയാണ് സ്‌കോളർഷിപ്.
minoritywelfare.kerala.gov.in വെബ്സൈറ്റിൽ സ്കോളർഷിപ് മെനു ലിങ്ക് വഴി ഓൺലൈനായി 14ന് മുമ്പ് അപേക്ഷ നൽകണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്