Connect with us

Kannur

കേളകം ചെട്ട്യാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട്

Published

on

Share our post

എം.വിശ്വനാഥൻ

കേളകം: പേരാവൂർ ക്ഷീര വികസന യൂണിറ്റിന് കീഴിലെ ചെട്ട്യാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ജില്ലാ തല ഇൻസ്പെക്ഷൻ ടീമിൻ്റെ റിപ്പോർട്ട്.

തലശ്ശേരി ഡയറി ഫാം ഇൻസ്ട്രക്ടർ നടത്തിയ പ്രാഥമിക പരിശോധനയിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ക്ഷീര സഹകരണ സംഘങ്ങളുടെ പരിശോധനക്കായി രൂപീകരിച്ച ജില്ലാതല ഇൻസ്പെക്ഷൻ ടീം സംഘത്തിൽ വിശദ പരിശോധന നടത്തിയത്.

നിലവിൽ 27 ലക്ഷത്തോളം രൂപ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സംഘത്തിന് സെക്രട്ടറിയടക്കമുള്ളവരിൽ നിന്നും കിട്ടാനുള്ള 25,70,089 രൂപ ഭരണ സമിതിയും ജീവനക്കാരും തിരിച്ചു പിടിക്കണമെന്ന് ക്ഷീര വികസന വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ നിർദേശിക്കുന്നു.
ഓരോ വർഷവും കിട്ടാനുള്ള തുക അധികരിച്ചു വരുന്നതായി കാണുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

സെക്രട്ടറി അഡ്വാൻസ് ഇനത്തിൽ സംഘത്തിന് തിരികെ നല്കാനുള്ള 2,94,925 രൂപ ഉടനെ ഈടാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. സെക്രട്ടറി അഡ്വാൻസ് ഇനത്തിൽ ഓരോ വർഷവും ഭീമമായ തുകയുടെ ഇടപാടുകൾ നടന്നതായും ഇത്തരത്തിൽ കിട്ടാനുള്ള തുക ഈടാക്കി ഇത്തരം ഇടപാടുകൾ ഭരണ സമിതി നിർത്തലാക്കണമെന്നും റിപ്പോർട്ടിലുണ്ട്.

വിവിധ ഇനത്തിൽ ലഭിച്ച തുകകൾ ക്യാഷ് ബുക്കിൽ കൃത്യമായി രേഖപ്പെടുത്താതെയും വൗച്ചറുകളിൽ യഥാസമയം ഒപ്പിടാതെയുമാണ് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയത്. വൗച്ചറുകളിലെയും ക്യാഷ് ബുക്കിലെയും തീയതികൾ മിക്കവയും തെറ്റാണെന്നും പരിശോധനയിൽ വ്യക്തമായി. സെക്രട്ടറിയും പണം കൈപ്പറ്റിയവരും ഒപ്പിടാത്ത വൗച്ചറുകൾ പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.

കാലിത്തീറ്റയുടെ സ്റ്റോക്കിലെ വ്യത്യാസം 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം നാലര ലക്ഷം രൂപയാണ്. മുഴുവൻ തുകയും ഉത്തരവാദപ്പെട്ടവരിൽ നിന്നും ഈടാക്കാൻ ഭരണ സമിതി നടപടി സ്വീകരിക്കണമെന്നും പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.

അസി.ഡയറക്ടർ ട്വിങ്കിൾ മാത്യുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഡി.ഇ.ഒ വി.കെ. നിഷാദ്, ഡി.ഇ.ഒ മുഹമ്മദ് അർഷത്, ഡി.എഫ്.ഐമാരായ എ. പ്രവീണ, ദീപ ജോസ്, സുജിൻ രാജ്, എം.സി. പൊന്നി, അനുശ്രീ എന്നിവരാണ് പരിശോധന നടത്തിയത്. സംഘം പ്രസിഡൻറ് സന്ദീപ് ജോസിൻ്റെയും സെക്രട്ടറി ടി.ജെ. ബീനയുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.

1981-ൽ പ്രവർത്തനമാരംഭിച്ച സംഘത്തിൻ്റെ 81 മുതൽ 20 വർഷത്തെ ഓഡിറ്റ് നടന്നത് 2017-ലാണ്.


Share our post

Kannur

കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു

Published

on

Share our post

കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു. കണ്ണൂർ ശ്രീകണ്ഠാപുരത്താണ് സംഭവം. കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്‌ഷൻ ഏജന്റായ ചേപ്പറമ്പിലെ ചേരൻവീട്ടിൽ മധുസൂദനനാണ് പൊള്ളലേറ്റത്. ബാങ്ക് റോഡിലെ ചായക്കടയിൽ വച്ചാണു സംഭവം. കീ പാഡ് ഫോണാണ് പൊട്ടിത്തെറിച്ചത്. ചെറിയ തോതിൽ തീ പടർന്ന ശേഷം ഷർട്ട് കത്തുകയായിരുന്നു. ചായക്കടയിലുണ്ടായിരുന്നവർ ഉടനേ വെള്ളമൊഴിച്ചു തീ അണക്കുകയായിരുന്നു. പിന്നാലെ 68കാരൻ കൂട്ടുമുഖം സിഎച്ച്സിയിൽ ചികിത്സ തേടുകയായിരുന്നു. പൊള്ളൽ ഗുരുതരമല്ലെന്നാണ് വിവരം. എന്നാൽ ഷർട്ട് കത്തി നശിച്ചു.


Share our post
Continue Reading

Kannur

നിറയെ നിറക്കാഴ്ചകൾ താരമായി ഇരപിടിയൻ സസ്യങ്ങൾ

Published

on

Share our post

കണ്ണൂർ:പുഷ്‌പോത്സവത്തിലെ പ്രധാന ആകർഷണമായി ഇരപിടിയൻ സസ്യങ്ങൾ. ഇരകളെ ആകർഷിച്ച് കെണിയിൽ വീഴ്‌ത്തി ആഹാരമാക്കുന്ന സഞ്ചിയോടുകൂടിയ ഇനങ്ങളാണ്‌ ഉള്ളത്‌ (കാർണിവോറസ്‌). അകത്തളങ്ങൾക്ക്‌ ഭംഗികൂട്ടാനുള്ള ഇൻഡോർ ഹാങ്ങിങ് പ്ലാന്റ്‌ അലങ്കാരച്ചെടികളിൽ താരം ഇരപിടിയനാണ്‌. ചൈനയിൽനിന്ന്‌ ഇറക്കുമതിചെയ്‌ത ഇനമാണ്‌ പുഷ്‌പോത്സവത്തിലെത്തിച്ചത്‌. പ്രാണികൾ, പല്ലി, ചെറിയ എലികൾ എന്നിവയെ കെണിയിൽ വീഴ്‌ത്തി ആഹാരമാക്കും. വളരാൻ വളം ഒട്ടും വേണ്ടെന്നതും വെള്ളം മതിയെന്നതും ഇവ അകത്തളങ്ങളെ പ്രിയങ്കരമാക്കുന്നു. സ്‌നേഹസംഗമം ഇന്ന്‌ വ്യത്യസ്‌തമേഖലകളിൽ കഴിവു തെളിയിച്ച ഭിന്നശേഷിക്കാരെ ശനി രാവിലെ 10ന്‌ പുഷ്‌പോത്സവ നഗരിയിൽ ആദരിക്കും. എം. വിജിൻ എം.എൽ.എ ഉദ്‌ഘാടനംചെയ്യും. പകൽ 2.30ന്‌ മുതിർന്നവർക്കുള്ള വെജിറ്റബിൾ കാർവിങ് മത്സരം. വൈകിട്ട്‌ നാലിന് പുഷ്‌പാലങ്കാര ക്ലാസ്‌. ആറിന്‌ നൃത്തസംഗീത സന്ധ്യ.


Share our post
Continue Reading

Kannur

വരച്ചുനിറഞ്ഞ് ചിത്രകാരക്കൂട്ടം

Published

on

Share our post

പഴയങ്ങാടി:കണ്ണൂർ കോട്ടയും തെയ്യവും കൈത്തറിയും പൂരക്കളിയും തുടങ്ങി കണ്ണൂരിന്റെ മുഖങ്ങളെല്ലാം ക്യാൻവാസിൽ പകർത്തി. പുഴയോരത്ത് കണ്ടൽക്കാടുകളെ നോക്കി ചിത്രകാരന്മാർ നിറം പകർന്നു. ഏഴിലം ടൂറിസവും വൺ ആർട് നേഷനുംചേർന്ന് നടത്തിയ ‘ഉപ്പട്ടി; കണ്ടൽക്കടവിലൊരു കൂട്’ ചിത്രകലാ ക്യാമ്പ് കാഴ്ചകളാൽ സമ്പന്നമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ ചിത്രകാരന്മാർ, ശിൽപ്പിയും ചിത്രകാരനുമായ കെ.കെ.ആർ വെങ്ങരയുടെ നേതൃത്വത്തിലാണ് ഒത്തുചേർന്നത്. കണ്ണൂരിന്റെ ടൂറിസം ഭൂപടത്തെ പകർത്തുക എന്നതായിരുന്നു 25 ചിത്രകാരന്മാരുടെ ദൗത്യം. ക്യാമ്പിൽ ഒരുങ്ങിയത് കലാകാരന്മാരുടെ അവിസ്മരണീയ സൃഷ്ടികളായിരുന്നു. വരച്ചചിത്രങ്ങൾ ഏഴിലം ടൂറിസത്തിന് കൈമാറിയാണ് അവർ മടങ്ങിയത്. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ഏഴിലം ടൂറിസം ചെയർമാൻ അബ്ദുൾഖാദർ പനക്കാട് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല, ഏഴിലം എം.ഡി.ഇ വേണു, ആർട്ടിസ്റ്റ് സി.പി വത്സൻ, ധനേഷ് മാമ്പ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, എം.കെ സുകുമാരൻ, എം.പി ഗോപിനാഥൻ, കെ. മനോഹരൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!