Kerala
ഇരുചക്ര വാഹന യാത്രയിൽ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം:ഇരുചക്രവാഹനയാത്രയിൽ വസ്ത്രധാരണ പിശകുകൾ ചിലപ്പോൾ അപകടങ്ങൾക്ക് കാരണമായേക്കാം. പിന്നിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ വസ്ത്രഭാഗങ്ങൾ ടയറുകളിൽ കുടുങ്ങാതിരിക്കാനുള്ള സുരക്ഷാ കവചമാണ് സാരീഗാർഡ്. Saree Guard, Mud Guard, Exhaust heat Guard, Hand guard, തുടങ്ങി നിരവധി സുരക്ഷാകവചങ്ങളുണ്ടെങ്കിലും ഇരുചക്രവാഹന യാത്രക്കാരൻ്റെ “ബോഡി ഗാർഡ്” ആയി ഒന്നുമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
ഇരുചക്രവാഹനങ്ങളിൽ വസ്ത്രധാരണത്തിലും യാത്രാസുരക്ഷ പരിഗണിക്കുക തന്നെ വേണം. ചൂട്, കാറ്റ്, പൊടി പുക, വെയിൽ, മഴ, മഞ്ഞ് തുടങ്ങിയ വിവിധ പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കാനും സങ്കീർണ്ണ സാങ്കേതിക,ഡ്രൈവിംഗ് വെല്ലുവിളികളെ കൈകാര്യം ചെയ്യാനാവും വിധത്തിലുമാവണം വസ്ത്രധാരണമെന്ന് കേരള മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി.
‘മുണ്ട്, ഷർട്ട്, സാരി, ചുരിദാർ, ഷോളുകൾ, വിശേഷ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള അയഞ്ഞവസ്ത്രങ്ങൾ ശരീരത്തോട് ഇറുകി ചേർന്നുനിൽക്കുന്ന വിധത്തിലാക്കാൻ ഓരോ യാത്രയിലും പ്രത്യേകം ശ്രദ്ധിക്കുക. വസ്ത്രധാരണം ഒരു സ്വകാര്യവൈകാരികവിഷയമാണെങ്കിലും ജീവന്മരണാവസ്ഥകൾക്കിടയിലെ ഏക കച്ചിത്തുരുമ്പ് സുരക്ഷാ മുൻകരുതലുകൾ മാത്രമാണ്. സുരക്ഷാ നിർദ്ദേശങ്ങൾ ഒരിക്കലും സുഖദായകങ്ങളോ സൗകര്യപ്രദങ്ങളോ വിശ്വാസപ്രമാണാനുസാരിയോ ആയിരിക്കുകയുമില്ല’- കേരള മോട്ടോർ വാഹനവകുപ്പ് കുറിച്ചു.
കുറിപ്പ്
വസ്ത്രധാരണം തികച്ചും ഒരു വ്യക്തിസ്വാതന്ത്ര്യവിഷയമാണ് എന്ന പൊതുബോധത്തിൽ, മിക്കപ്പോഴും വിവാദമാക്കപ്പെടുന്ന ഒരു രാഷ്ട്രീയസാമൂഹികകാലഘട്ടമാണിത്. സ്വകാര്യമാണെങ്കിലും, ആവിഷ്കാരസ്വാതന്ത്ര്യമായും അഹങ്കാരപ്രദർശനമായും പൊതുയിടപ്രധാനവുമാണത്. തൊഴിലിടങ്ങളിൽ മാത്രമല്ല വിശേഷാവസരങ്ങളിലും വിവിധ വിശ്വാസങ്ങൾക്കും ഒക്കെ വ്യത്യസ്ത വസ്ത്രധാരണനിഷ്ഠകളുള്ള ഒരു സമൂഹമാണ് നമ്മുടേത്
യാത്രകളിൽ സുരക്ഷയ്ക്ക് നാം അത്ര പരിഗണന നൽകുന്നില്ല എന്നതിൻ്റെ സൂചനകളാണ് വർദ്ധിച്ചുവരുന്ന അപ്രതീക്ഷിതമായ പുതുമയാർന്ന കാരണങ്ങളാലുള്ള റോഡപകടങ്ങൾ. വസ്ത്രധാരണ പിശകുകൾ മരണകാരണമായ ഇരുചക്രവാഹന അപകടങ്ങൾ എണ്ണത്തിൽ അത്ര കുറവല്ല എന്ന് കണക്കുകളും പറയുന്നു
വസ്ത്രവുമായി ബന്ധപ്പെട്ട ഒരു സുരക്ഷാ കവചം, പിന്നിലിരിക്കുന്നയാളുടെ വസ്ത്രഭാഗങ്ങൾ ടയറുകളിൽ കുടുങ്ങാതിരിക്കാനുള്ള ഒന്ന് മോട്ടോർ സൈക്കിളുകളിൽ MVAct Sec 128, CMV Rule 123, KMV Rule 255 പ്രകാരം നിർബന്ധമാക്കിയിട്ടുള്ളത് പരക്കെ അറിയപ്പെടുന്നതു തന്നെ സാരീ ഗാർഡ് എന്നാണ്
Saree Guard, Mud Guard, Exhaust heat Guard, Hand guard, തുടങ്ങി നിരവധി സുരക്ഷാകവചങ്ങളുണ്ടെങ്കിലും ടൂ വീലറിൽ യാത്രക്കാരൻ്റെ “ബോഡി ഗാർഡ്” ആയി ഒന്നുമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക
ടൂവീലറുകളിൽ വസ്ത്രധാരണത്തിലും യാത്രാസുരക്ഷ പരിഗണിക്കുക തന്നെ വേണം. ചൂട്, കാറ്റ്, പൊടി പുക, വെയിൽ, മഴ, മഞ്ഞ് തുടങ്ങിയ വിവിധ പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കാനും സങ്കീർണ്ണ സാങ്കേതിക,ഡ്രൈവിംഗ് വെല്ലുവിളികളെ കൈകാര്യം ചെയ്യാനാവും വിധത്തിലുമാവണമത്. ‘കാലൻ്റെ കയറി’ലും ‘കാലകൈയ്യന്മാർക്കി’ടയിലുമാണ് എന്നും യാത്രയെന്നതിനാൽ ഒരപകടം പ്രതിരോധിക്കാൻ തക്കവിധമുള്ള കവച കുണ്ഡലങ്ങൾ കൂടിയാവണം വസ്ത്രധാരണം
ചീറിപ്പാഞ്ഞുവരുന്ന കുഞ്ഞൻ ബോളിനെ നേരിടാൻ ബാറ്റ്സ്മാനും വിക്കറ്റ്-ഗോൾകീപ്പർമാരും ഏറെ കവചങ്ങൾ ധരിക്കുന്നത് നമുക്കറിയാം. ഒരു ബൈക്ക് റാലി റൈഡർ അഭിമുഖീകരിക്കുന്നതിനേക്കാൾ അപ്രതീക്ഷിത സാഹചര്യങ്ങളുള്ള റോഡുകളിൽ ഒരു സുരക്ഷാശീലം വസ്ത്രധാരണത്തിലും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്
മുണ്ട്, ഷർട്ട്, സാരി, ചുരിദാർ, ഷോളുകൾ, വിശേഷവിശ്വാസവസ്ത്രങ്ങൾ ഉൾപ്പെടെയുള്ള അയഞ്ഞവസ്ത്രങ്ങൾ ശരീരത്തോട് ഇറുകി ചേർന്നുനിൽക്കുന്ന വിധത്തിലാക്കാൻ ഓരോ യാത്രയിലും പ്രത്യേകം ശ്രദ്ധിക്കുക
വസ്ത്രധാരണം ഒരു സ്വകാര്യ വൈകാരിക വിഷയമാണെങ്കിലും, ജീവന്മരണാവസ്ഥകൾക്കിടയിലെ ഏക കച്ചിത്തുരുമ്പ് സുരക്ഷാ മുൻകരുതലുകൾ മാത്രമാണ്. സുരക്ഷാ നിർദ്ദേശങ്ങൾ ഒരിക്കലും സുഖദായകങ്ങളോ സൗകര്യപ്രദങ്ങളോ വിശ്വാസ പ്രമാണാനുസാരിയോ ആയിരിക്കുകയുമില്ല
Kerala
സമസ്ത പൊതുപരീക്ഷ: ഫല പ്രഖ്യാപനം ഇന്ന്


ചേളാരി: 2025 ഫെബ്രുവരി 7, 8, 9 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരവും ഫെബ്രുവരി 21, 22, 23 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരവും നടത്തിയ സമസ്ത പൊതുപരീക്ഷയുടെ ഫലപ്രഖ്യാപനം മാർച്ച് 15ന് ശനിയാഴ്ച. ഉച്ചയ്ക്ക് 12.15ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാനും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ കോഴിക്കോട് പ്രസ്ക്ലബ്ബില്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ വെച്ച് ഫലപ്രഖ്യാപനം നടത്തും. പരീക്ഷാ ഫലം ഉച്ചയ്ക്ക് 12.30 മുതല്‍ www.samastha.info, http://result.samastha.info സൈറ്റില്‍ ലഭ്യമാവും. 2,65,395 കുട്ടികളാണ് ഈ വര്‍ഷം സമസ്ത പൊതുപരീക്ഷ എഴുതിയത്.
Kerala
`’അധ്യാപകർക്ക് വടി യെടുക്കാം’; ക്രിമിനൽ കേസ് ഭീഷണി വേണ്ടെന്ന് ഹൈക്കോടതി


കൊച്ചി:വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സ്‌കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ആറാം ക്ലാസുകാരനെ അധ്യാപകന്‍ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നല്‍കിയ ഹര്‍ജിയില്‍ വിഴിഞ്ഞം പൊലീസ് എടുത്ത ക്രിമിനല്‍ കേസിലാണ് ഹൈക്കോടതിയുടെ വിധി. അധ്യാപകന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു.
ഇക്കാലത്ത് വിദ്യാര്‍ഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാന്‍ അധ്യാപകര്‍ ഭയപ്പെടുകയാണെന്നു കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസ് വരുമെന്ന ഭയത്തിലാണ് അധ്യാപകര്‍. മുന്‍കാലങ്ങളില്‍ അധ്യാപകര്‍ ഏര്‍പ്പെടുത്തിയിരുന്ന അച്ചടക്ക നടപടികള്‍ വിദ്യാര്‍ഥികളുടെ ഭാവി മികച്ചതാകാന്‍ ഉപകരിച്ചിരുന്നു. ഒരു വിദ്യാര്‍ഥിയുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ ഉന്നതിയില്‍ അധ്യാപകന്റെ പങ്ക് വലുതാണ്. വിദ്യാര്‍ഥി സ്‌കൂളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവരുടെ മികച്ച ഭാവിക്കു വേണ്ടി മാതാപിതാക്കള്‍ അധ്യാപകര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുകയാണ്. അധ്യാപകര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ അവിടെ ക്രിമിനല്‍ കേസ് പോലുള്ള ഭീഷണികള്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ എല്ലാ അധ്യാപകരുടേയും എല്ലാ പ്രവര്‍ത്തികളും നല്ലതാണ് എന്നു പറയുന്നില്ല. എന്നാല്‍ ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നല്‍കുന്നതിന്റെ പേരിലോ അധ്യാപക സമൂഹമാകെ കേസ് നേരിടേണ്ടി വരുന്ന സ്ഥിതി പാടില്ല എന്നും കോടതി അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ യുവതലമുറയുടെ സ്വഭാവം ഭയപ്പെടുത്തുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നു, ചിലര്‍ ലഹരിക്കും മദ്യത്തിനുമൊക്കെ അടിപ്പെടുന്നു. മുന്‍പ് ഇങ്ങനെയായിരുന്നില്ല. അധ്യാപകരുടെ നിഴല്‍ പോലും അച്ചടക്കത്തോടെ ഇരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് വിദ്യാര്‍ഥികള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതും അവരെ കായികമായി ആക്രമിക്കുന്നതും തടഞ്ഞു വയ്ക്കുന്നതുമായ വാര്‍ത്തകളാണ് വരുന്നത്. പഠിപ്പിക്കുക മാത്രമല്ല അധ്യാപകരുടെ ജോലി, മറിച്ച് അടുത്ത തലമുറയ്ക്ക് പ്രചോദനവും ലക്ഷ്യബോധവും ഉണ്ടാക്കി നല്‍കല്‍ കൂടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
Kerala
ഇനി വാട്സ്ആപ്പിൽ വീഡിയോ കോൾ എടുക്കുമ്പോൾ തനിയെ ക്യാമറ ഓണാവില്ല


വീഡിയോ കോൾ എടുക്കുമ്പോൾ തന്നെ ഫ്രണ്ട് ക്യാമറ ഓണാവുന്ന പ്രശ്നത്തിന് പരിഹാരവുമായി വാട്സ്ആപ്പ്.വിഡിയോ കോൾ എടുക്കുമ്പോൾ താനെ ഫോണിന്റെ ഫ്രണ്ട് ക്യാമറ ഓൺ ആവില്ല. ക്യാമറ ഓണാക്കാതെ തന്നെ വീഡിയോ കോൾ അറ്റന്‍ഡ് ചെയ്യാം.ഉപഭോക്താവ് ക്യാമറ ഓണാക്കിയാൽ മാത്രമേ അവരെ വിളിക്കുന്നയാള്‍ക്ക് കാണാൻ സാധിക്കുകയുള്ളൂ. അതിനായി വിഡിയോ കോൾ വരുമ്പോൾ ‘ടേണ്‍ ഓഫ് യുവര്‍ വിഡിയോ’ എന്നൊരു ബട്ടൺ കൂടി ഉപഭോക്താക്കൾക്ക് ലഭ്യമാവും.ഇതിൽ തൊട്ടാല്‍ ക്യാമറ ഓഫ് ആവും. പിന്നീട് ഓഡിയോ മോഡിൽ മാത്രമായിരിക്കും കോളുണ്ടാവുക. ഇതിന് പുറമെ ക്യാമറ ഓഫാക്കുമ്പോൾ ‘ആക്സെപ്റ്റ് വിത്തൗട്ട് വീഡിയോ’ എന്നൊരു ബട്ടണും ഉണ്ടായേക്കും.വീഡിയോ കോൾ ദുരുപയോഗം ചെയ്ത് നടത്തുന്ന തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ ഫീച്ചറിന് കഴിയും.വീഡിയോ കോളിൽ നിന്നും സ്ക്രീൻ ഷോട്ടുകൾ എടുത്ത് ആളുകളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്ന തട്ടിപ്പുകൾ ഇനി നടപ്പിലാവില്ല.ഈ ഫീച്ചര്‍ ഔദ്യോഗികമായി എന്നാണ് പുറത്തിറക്കുകയെന്ന് വ്യക്തമല്ല. പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ ആയിരിക്കും ഈ ഫീച്ചർ ലഭ്യമാവാൻ സാധ്യത.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്