India
ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആദ്യ ജയം BJPക്ക്; സൂറത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് എതിരില്ല

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വിജയം ബിജെപിക്ക്. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശം ചെയ്തവര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെ ബിജെപിയുടേതല്ലാത്ത മറ്റു സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തു. ഇതോടെയാണ് ഏപ്രില്‍ 22-ന് നടക്കേണ്ട തിരഞ്ഞെടുപ്പിന് മുന്നേ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.കോണ്‍ഗ്രസിന്റെ നിലേശ് കുംഭാണിയുടെ പത്രികയാണ് നാമനിര്‍ദേശം ചെയ്ത മൂന്ന് വോട്ടര്‍മാരും പിന്മാറിയതിനെ തുടര്‍ന്ന് തള്ളിയത്. പകരക്കാരന്റെ പത്രികയും ഇതേ കാരണത്താല്‍ കഴിഞ്ഞദിവസം തന്നെ തള്ളിയിരുന്നു.
നാമനിര്‍ദേശകരെ ഹാജരാക്കാനോ തൃപ്തികരമായ വിശദീകരണം നല്‍കാനോ കഴിയാത്തതിനാല്‍ ഇരുവരുടെയും പത്രിക തള്ളിയതായി ഞായറാഴ്ച വരണാധികാരി അറിയിച്ചു. നാമനിര്‍ദേശകരില്‍ ഒരാള്‍ കുംഭാണിയുടെ സഹോദരീഭര്‍ത്താവാണ്.സ്വതന്ത്രരടക്കമുള്ള ഏഴ് സ്ഥാനാര്‍ഥികള്‍ ഇന്ന് പത്രിക പിന്‍വലിക്കുകയായിരുന്നു. ഗുജറാത്തില്‍ എഎപിക്കൊപ്പം ചേര്‍ന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് 24 സീറ്റുകളിലായിരുന്നു മത്സരിക്കാന്‍ തീരുമാനിച്ചത്. രണ്ട് സീറ്റുകള്‍ എഎപിക്ക് നല്‍കിയിരുന്നു.ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ ബിജെപി ആസൂത്രിത നീക്കമാണ് നടത്തിയതെന്ന് സൂറത്തിലെ സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആരോപിച്ചു.
India
സി.ബി.എസ്.ഇ 10, 12 ഫലം; വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി സൗജന്യ കൗണ്‍സിലിങ്

ന്യൂഡല്‍ഹി: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി സിബിഎസ്ഇ സൗജന്യ മാനസിക – സാമൂഹിക കൗണ്‍സിലിങ് സേവനങ്ങളുടെ രണ്ടാം ഘട്ടം ആരംഭിച്ചു. മെയ് 13-ന് ആരംഭിച്ച ഈ ഹെല്‍പ്പ് ലൈന്‍ 2025 മെയ് 28 വരെ ലഭ്യമാകും.37 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ ഫലമാണ് സിബിഎസ്ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അതില്‍ 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ 93.66 ശതമാനം വിജയത്തോടെ പത്താം ക്ലാസ് വിജയിച്ചു. ഏകദേശം 15 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ 88.39 ശതമാനം വിജയത്തോടെ പന്ത്രണ്ടാം ക്ലാസ്സും വിജയിച്ചു. വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും വൈകാരിക ആരോഗ്യം ഉറപ്പാക്കാന്‍ ബോര്‍ഡ് തങ്ങളുടെ ശ്രമങ്ങള്‍ വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ലഭ്യമാക്കുന്ന സൗകര്യങ്ങള്‍
ടെലി-കൗണ്‍സിലിങ്:രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെ ഇന്ത്യയിലും വിദേശത്തുമുള്ള സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാര്‍, കൗണ്‍സിലര്‍മാര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ 65 പരിശീലനം ലഭിച്ച വിദഗ്ധര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.ഓണ്‍ലൈന്‍ വിഭവങ്ങള്‍: സിബിഎസ്ഇ വെബ്‌സൈറ്റും അതിന്റെ യൂട്യൂബ് ചാനലും മാനസിക ആരോഗ്യം, പഠന സമ്മര്‍ദ്ദം കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളില്‍ പോഡ്കാസ്റ്റുകളും വീഡിയോകളും നല്‍കുന്നു. സേവനങ്ങള്‍ ലഭ്യമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ വെബ്‌സൈറ്റിലെ ‘കൗണ്‍സിലിങ്’ വിഭാഗം സന്ദര്‍ശിക്കുകയോ ഔദ്യോഗിക സിബിഎസ്ഇ ആസ്ഥാന യൂട്യൂബ് ചാനല്‍ പരിശോധിക്കുകയോ ചെയ്യാം.
India
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 93.66 ആണ് ഇത്തവണത്തെ വിജയശതമാനം.24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.ഫലത്തിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ തന്നെ ലഭ്യമാവും.വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം.
99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് ആണ് പിന്നിൽ.
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്