ആഗോള തലത്തില്‍ ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. വിവിധങ്ങളായ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് ഒരുക്കിയിട്ടുണ്ട്. വീഡിയോ ചാറ്റ്, ഗ്രൂപ്പ് ചാറ്റ്, വോയ്‌സ് കോള്‍ തുടങ്ങി അനേകം സൗകര്യങ്ങള്‍. ഇതില്‍ ഉപഭോക്താക്കള്‍ ഏറെ ഉപയോഗിക്കുന്ന സൗകര്യമാണ് ഗ്രൂപ്പ് ചാറ്റുകള്‍. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, സഹപാഠികള്‍ തുടങ്ങി ഒട്ടേറെ വിഭാഗത്തില്‍ വരുന്ന ഗ്രൂപ്പുകള്‍ ഓരോരുത്തര്‍ക്കും ഉണ്ടാവും. സാധാരണ നിലയില്‍ ഒരു ഗ്രൂപ്പില്‍ പുതിയൊരു അംഗത്തെ ചേര്‍ക്കണമെങ്കില്‍ അയാളുടെ ഫോണ്‍ നമ്പര്‍ ഫോണില്‍ സേവ് ചെയ്യണം.
എന്നാല്‍ വാട്‌സാപ്പ് അടുത്തിടെ അവതരിപ്പിച്ച അപ്‌ഡേറ്റില്‍ ‘ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്ക്’ എന്നൊരു സൗകര്യമുണ്ട്. ഇതുപയോഗിച്ച് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മറ്റൊരാളുടെ നമ്പര്‍ ഫോണില്‍ സേവ് ചെയ്യാതെ തന്നെ അവരെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ സാധിക്കും. വലിയ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പ്രത്യേകിച്ചും അപരിചിതരായ ആളുകളുള്ള ഗ്രൂപ്പുകളാണെങ്കില്‍ ഫോണില്‍ നമ്പറുകള്‍ ശേഖരിക്കുന്നതിന് വലിയ താല്‍പര്യമുണ്ടാവില്ല.
വാട്‌സാപ്പ് ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്ക് എങ്ങനെ നിര്‍മിക്കാം? അതുവഴി എങ്ങനെ ആളുകളെ ഗ്രൂപ്പില്‍ അംഗമാക്കാം?
നിങ്ങളുടെ ഫോണില്‍ ഉള്ളത് വാട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനാണെന്ന് ഉറപ്പുവരുത്തുക.
ഗ്രൂപ്പില്‍ നിങ്ങള്‍ അഡ്മിന്‍ ആയിരിക്കുകയും വേണം.
വാട്‌സാപ്പില്‍ ചാറ്റ്‌സ് ടാബ് തുറക്കുക
ആളെ ചേര്‍ക്കേണ്ട വാട്‌സാപ്പ് ഗ്രൂപ്പ് തിരഞ്ഞെടുക്കുക
ഗ്രൂപ്പ് തുറന്ന് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറക്കുക. Group info ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ‘Invite via link’ എന്ന ഓപ്ഷന്‍ കാണാം. അത് തിരഞ്ഞെടുക്കുക.
അടുത്ത സ്‌ക്രീനില്‍ വാട്‌സാപ്പ് ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്ക് കാണാം. ഒപ്പം Anyone with WhatsApp can follow this link to join this group. Only share it with people you truts എന്ന സന്ദേശം കാണാം.
അതായത് ഈ ലിങ്ക് ഉപയോഗിച്ച് ആര്‍ക്കും ഗ്രൂപ്പില്‍ അംഗമാകാനാവും. അതിനാല്‍ വിശ്വാസമുള്ളവര്‍ക്ക് മാത്രം ലിങ്ക് പങ്കുവെക്കുക.
ഇതോടൊപ്പം Copy, Share, Rovok Link ചെയ്യാനുമുള്ള ഓപ്ഷനുകള്‍ കാണാം.
അതില്‍ Share തിരഞ്ഞെടുക്കുക. അപ്പോള്‍ ഏത് പ്ലാറ്റ്‌ഫോം വഴിയാണ് ലിങ്ക് അയക്കേണ്ടത് എന്ന ഓപ്ഷനുകള്‍ കാണാം. ജിമെയില്‍, എസ്എംഎസ്, സ്‌കൈപ്പ് തുടങ്ങിയ ഓപ്ഷനുകള്‍ അതിലുണ്ടാവും.
ഈ ലിങ്ക് വഴി മറ്റൊരാള്‍ക്ക് ഗ്രൂപ്പില്‍ അംഗമാകാനാവും. അവരുടെ നമ്പര്‍ ഫോണില്‍ സേവ് ചെയ്യപ്പെടുകയുമില്ല.