Connect with us

Kannur

തലശ്ശേരി-ബാവലി അന്ത:സംസ്ഥാന പാത പുനരുദ്ധാരണത്തിന് 11.56 കോടി രൂപയുടെ ഭരണാനുമതി

Published

on

Share our post

പേരാവൂർ: തലശ്ശേരി-ബാവലി അന്ത:സംസ്ഥാന പാതപുനരുദ്ധാരണത്തിന് 11.56 കോടി രൂപയുടെ ഭരണാനുമതി. 2022ൽ ഉരുൾപൊട്ടലിൽ തകർന്ന റോഡിന്റെ പുനർനിർമാണത്തിനാണ് തുക അനുവദിച്ചത്. കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന റോഡിൽ നെടുംപൊയിൽ മുതൽ ചന്ദനത്തോട് വരെയുള്ള ചുരം പാതയിൽ 12.400 കിലോമീറ്റർ ദൂരത്തെ അറ്റകുറ്റപ്പണികൾക്കാണ് തുക അനുവദിച്ചത്.

മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന പ്രദേശം കെ .കെ .ശൈലജ സന്ദർശിച്ച വേളയിൽഅടിയന്തര അറ്റകുറ്റപ്പണികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ച 15 കോടിയുടെ എസ്റ്റിമേറ്റ് പരിശോധിച്ചാണ് പൊതുമരാമത്ത് വകുപ്പ് 11.56 കോടി രൂപയുടെ ഭരണാനുമതി നൽകിയത്. മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന താറിംഗ്, കലുങ്കുകൾ, ഓവുചാലുകൾ, സംരക്ഷണ ഭിത്തികൾ എന്നിവയുടെ പുനർനിർമാണത്തിനാണ് തുക വിനിയോഗിക്കുക.


Share our post

Kannur

കെ.എസ്.ആർ.ടി.സി ഗവി യാത്ര 15 ന്

Published

on

Share our post

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മെയ് 15 ന് സ്പെഷ്യല്‍ ഗവി യാത്ര നടത്തുന്നു. മെയ് 15 ന് വൈകുന്നേരം അഞ്ചിന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് ഗവി, പരുന്തന്‍പാറ, കുമളി, കമ്പം, രാമക്കല്‍ മേട് എന്നിവ സന്ദര്‍ശിച്ച്18 ന് രാവിലെ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണം, താമസം, കുട്ടവഞ്ചി സഫാരി, ജീപ്പ് സഫാരി എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. കെഎസ്ആര്‍ടിസി പ്രൊഫഷണല്‍ ഗൈഡുമാരുടെ സേവനം യാത്രയിലുടനീളം ലഭിക്കും. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും 9497007857, 9895859721 നമ്പറുകളില്‍ ബന്ധപ്പെടാം.


Share our post
Continue Reading

Kannur

മോണ്ടിസ്സോറി, പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിങ്ങ്

Published

on

Share our post

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്റെ മെയ് മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷ മോണ്ടിസ്സോറി (ഡിഗ്രി), ഒരു വര്‍ഷ പ്രീ പ്രൈമറി (പ്ലസ് ടു), ആറുമാസ നഴ്സറി ടീച്ചര്‍ ട്രെയിനിങ്ങ് (എസ്എസ്എല്‍സി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.


Share our post
Continue Reading

Kannur

എസ്‌.എസ്‌.എൽ.സി പരീക്ഷാ ഫലം നാളെ; എങ്ങനെ അറിയാം?

Published

on

Share our post

തിരുവനന്തപുരം: ഈ വർഷത്തെഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈവർഷംഎസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.എസ്‌.എസ്‌.എൽ.സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും.

sslcexam.kerala.gov.in, results.kite.kerala.gov.in/  തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെവിവരങ്ങൾ ഈ വർഷംവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകൾക്ക്പുറമെ ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാൻസൗകര്യമുണ്ടാകും.

കഴിഞ്ഞവർഷംഎസ്എസ്എൽസി പരീഷാഫലം അറിയാൻ പ്രധാനമായും നാല് വെബ്സൈറ്റുകളാണ് ഉണ്ടായിരുന്നത്. പരീക്ഷ ഭവൻ്റെയുംപിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളായിരുന്നു അത്.
https://pareekshabhavan.kerala.gov.in,www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in

വിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തിൽഫലപ്രഖ്യാപനം നടത്തിയാലുടൻ റിസൾട്ട് ഓൺലൈനിൽ ലഭ്യമാകും. വിദ്യാർഥികൾക്ക് റോൾനമ്പറുംജനനതീയതിയുംനൽകിഎസ്എസ്എൽസിഫലം2025ഓൺലൈനായി അറിയാൻ കഴിയും. മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുംഇതേവെബ്സൈറ്റുകളിൽഅവസരമുണ്ടാകും. കേരള എസ്എസ്എൽസി പരീക്ഷാ ഫലം 2025 സ്കൂൾ തിരിച്ചുംപ്രഖ്യാപിക്കും.ഔദ്യോഗിക വെബ്‌സൈറ്റിൽ സ്കൂൾ കോഡ് നൽകി ഇത് അറിയാൻ ചെയ്യാൻകഴിയും.


Share our post
Continue Reading

Trending

error: Content is protected !!