Kerala
2030-ഓടെ ലോകത്ത് പക്ഷാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം 50 ലക്ഷത്തോളമെത്തുമെന്ന് പഠനം

ലോകത്താകമാനം പക്ഷാഘാതം വന്ന് മരണപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. 1990-ല് 20 ലക്ഷമായിരുന്നത് 2019-ല് 30 ലക്ഷമായി ഉയര്ന്നു. 2030 ആകുമ്പോഴേക്കും ഇത് 50 ലക്ഷമായി വര്ധിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇഷെമിക് സ്ട്രോക്ക് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണമാണിത്.
തലച്ചോറിലേക്കുള്ള രക്തധമനികളില് രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കാണ് ഇഷിമിക് സ്ട്രോക്ക്. സ്ട്രോക്കുകളില് ഏറിയ പങ്കും ഇഷിമിക് സ്ട്രോക്ക് ആണ്. ഇഷിമിക് സ്ട്രോക്ക് ബാധിച്ചവരുടെ ആഗോളമരണനിരക്ക് വര്ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ഇത് തടയാവുന്നതേയുള്ളൂ എന്നാണ് ചൈനയിലെ ഷാങ്ഗായിയിലുള്ള ടോങ്ജി യൂണിവേഴ്സിറ്റിയിലെ ലിസി ഷിയോങ് പറഞ്ഞത്. ജീവിതശൈലിയിലെ പ്രശ്നങ്ങളാണ് സ്ട്രോക്കിലേക്ക് നയിക്കുന്നതിനുപിന്നിലെ പ്രധാന കാരണമെന്നും ഷിയോങ് പറഞ്ഞു.
‘ന്യൂറോളജി’ എന്ന മെഡിക്കല് ജേണലിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്. 1990 മുതല് 2019 വരെയുള്ള ഗ്ലോബല് ഹെല്ത്ത് ഡേറ്റയിലെ വിവരങ്ങളാണ് പഠനത്തിനായി ഗവേഷകര് ഉപയോഗിച്ചത്. ലോകജന്യസംഖ്യ കൂടിയതിനൊപ്പം ഇഷിമിക് സ്ട്രോക്കുകള് മൂലമുള്ള മരണങ്ങളും 20 ലക്ഷത്തില്നിന്ന് മുപ്പത് ലക്ഷത്തിലേക്ക് ഈ കാലയളവില് കുതിച്ചു.
എന്നാല്, സ്ട്രോക്ക് ഉണ്ടാകുന്നതിന്റെ തോത് കുറഞ്ഞുവരുന്നു എന്നതും ശ്രദ്ധിക്കണം. ഒരു ലക്ഷത്തില് 66 പേര്ക്കാണ് 1990-ല് സ്ട്രോക്ക് വന്നിരുന്നതെങ്കില് 2019 ആയപ്പോഴേക്കും അത് 44 പേരായി ചുരുങ്ങി. ഇതിനര്ഥം സ്ട്രോക്കുകളുടെ എണ്ണം കൂടുന്നത് പ്രായമായവരുടെ എണ്ണം കൂടുന്നതിനാലും മൊത്തത്തിലുള്ള ജനസംഖ്യ കൂടുന്നതിനാലുമാണെന്നും ഷിയോങ് അറിയിച്ചു.
സ്ട്രോക്കുകളുടെ എണ്ണം വര്ധിക്കുന്നതിന് പിന്നില് പ്രധാനമായും എട്ട് കാരണങ്ങളാണ് ഗവേഷകര് കണ്ടെത്തിയത്- പുകവലി, സോഡിയം കൂടുതലുള്ള ഭക്ഷണക്രമം, ഉയര്ന്ന രക്തസമ്മര്ദം, ഉയര്ന്ന കൊളസ്ട്രോള്, കിഡനി തകരാറ്, രക്തത്തിലെ ഉയര്ന്ന അളവിലുള്ള പഞ്ചസാര, അമിതമായ ബോഡി മാസ് ഇന്ഡക്സ് എന്നിവയാണത്.
ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില് 2020-2030 വര്ഷങ്ങളിലെ പക്ഷാഘാത കണക്കുകള് ഗവേഷകര് കണ്ടെത്തുകയായിരുന്നു. 2030 ആകുമ്പോഴേക്കും ഇഷിമിക് സ്ട്രോക്ക് മൂലമുണ്ടാകുന്ന മരണനിരക്ക് 49 ലക്ഷം ആകുമെന്നാണ് കണ്ടെത്തല്.
എന്നാല്, മേല്പ്പറഞ്ഞ റിസ്ക് ഘടകങ്ങള് നിയന്ത്രിക്കുകയോ തടയുകയോ ചെയ്തില്ലെങ്കില് സ്ട്രോക്ക് മൂലമുണ്ടാകുന്ന മരണനിരക്ക് 64 ലക്ഷം വരെയാകാമെന്നും ഗവേഷകര് ചൂണ്ടിക്കാട്ടുന്നുണ്ട്.പല രാജ്യങ്ങളില്നിന്നുള്ള വിവരമായതുകൊണ്ട് ഡേറ്റയുടെ കൃത്യതയില് പൂര്ണമായ ഉറപ്പില്ല എന്നത് പഠനത്തിന്റെ പരിമിതിയാണ്.
Kerala
കെ-സ്മാര്ട്ടില് സ്മാര്ട്ടായി കേരളം; ഇതുവരെ തീര്പ്പാക്കിയത് 23 ലക്ഷത്തിലധികം ഓണ്ലൈന് അപേക്ഷകള്


തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല് അഡ്മിനിസ്ട്രേഷന്റെ അടുത്ത തലമായി വിശേഷിപ്പിക്കപ്പെടുന്ന കെ-സ്മാര്ട്ടിലൂടെ ഇതിനോടകം തീര്പ്പാക്കിയത് 23 ലക്ഷത്തിലധികം അപേക്ഷകള്.2024 ജനുവരി ഒന്ന് മുതല് 87 മുന്സിപ്പാലിറ്റികളും ആറ് കോര്പ്പറേഷനുകളും അടങ്ങുന്ന 93 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 3057611 ഫയലുകളാണ് ഇതിനോടകം കെ-സ്മാര്ട്ട് വഴി കൈകാര്യം ചെയിരിക്കുന്നതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇതില് 2311357 ഫയലുകളും തീര്പ്പാക്കി. ആകെ കെ-സ്മാര്ട്ട് മുഖേന കൈകാര്യം ചെയ്ത ഫയലുകളുടെ 75.6 ശതമാനമാണ് ഇത്. 504712 ഫയലുകള് നിലവില് വിവിധ ഉദ്യോഗസ്ഥര് കൈകാര്യം ചെയ്യുകയാണ്. ഈ ഫയലുകളുടെ അവസ്ഥ എന്താണെന്ന് ഉദ്യോഗസ്ഥ തലത്തിലുള്ളവര്ക്ക് അറിയാന് നിലവില് സംവിധാനം കെ-സ്മാര്ട്ടില് ഒരുക്കിയിട്ടുണ്ട്.ഭാവിയില് ഇത് അപേക്ഷകന് അറിയാനുള്ള സംവിധാനവും ഒരുങ്ങും. 2025 ഏപ്രിലോടെ ത്രിതല പഞ്ചായത്തുകളിലും കെ-സ്മാര്ട്ട് സേവനം ലഭ്യമാകുന്നതോടെ സംസ്ഥാനത്തെ മുഴുവന് തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളും വിരല്ത്തുമ്പില് ലഭ്യമാകും.
Kerala
ഫോണ് ഉപയോഗം ഒരു മണിക്കൂറില് കൂടുതലാണോ, മയോപിയ ഉറപ്പ്


മണിക്കൂറുകള് ഫോണിനും കംപ്യൂട്ടറിനും മുന്നില് ചെലവിടുന്നവരാണോ, നിങ്ങള്ക്ക് ഹ്രസ്വദൃഷ്ടി (മയോപിയ) സാധ്യത കൂടുതലാണെന്ന് പഠനം. പ്രതിദിനം ഒരു മണിക്കൂര് എങ്കിലും സ്ക്രീന് ടൈം ഉള്ളവര്ക്ക് പോലും ഹ്രസ്വദൃഷ്ടി പ്രശ്നങ്ങള്ക്ക് വഴി വച്ചേക്കും എന്നാണ് അമേരിക്കന് മെഡിക്കല് അസോസിയേഷന് പ്രസിദ്ധീകരിക്കുന്ന മെഡിക്കല് ജേണലായ ജെഎഎംഎയില് പ്രസിദ്ധീകരിച്ച പഠനങ്ങള് പറയുന്നത്.അടുത്തുള്ള വസ്തുക്കള് കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും ദൂരെയുള്ള വസ്തുക്കള് ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മയോപിയ അഥവാ ഹ്രസ്വദൃഷ്ടി. കണ്ണിലെ ലെന്സിന്റെയോ കോര്ണ്ണിയയുടെയോ വക്രതയാണ് കാഴ്ചവൈകല്യമായ ഹ്രസ്വദൃഷ്ടിക്ക് കാരണമാകുന്നത്.
സ്ക്രീന് സമയത്തില് ദിവസേന ഒരു മണിക്കൂര് വര്ധനവ് മയോപിയ വരാനുള്ള സാധ്യത 21 ശതമാനം വര്ധിപ്പിക്കും എന്നാണ് ശാസ്ത്രീയ പരിശോധനയുള്പ്പെടെയുള്ള വിശകലനങ്ങളുടെ പശ്ചാത്തലത്തില് പഠനം ചൂണ്ടിക്കാട്ടുന്നത്. ചെറിയ കുട്ടികള് മുതല് പ്രായ പൂര്ത്തിയായവര് വരെയുള്ള 335,000 പേരില് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സ്ക്രീന് സമയം ഹ്രസ്വദൃഷ്ടിക്ക് വഴി വയ്ക്കുന്നു എന്ന സാഹചര്യം ഗവേഷകര് പറയുന്നത്. സ്ക്രീന് സമയം ഒന്ന് മുതല് നാല് മണിക്കൂര് അധികം ഉള്ളവര്ക്ക് ഹ്രസ്വദൃഷ്ടി പിടിപെടാനുള്ള സാധ്യത പതിന്മടങ്ങാണെന്നും റിപ്പോര്ട്ട് പറയുന്നു.സ്ക്രീന് സമയം വര്ധിക്കുന്നതിനനുസരിച്ച് മയോപിയ പിടിപെടാനുള്ള സാധ്യതയും കൂടുന്നതായും പഠനം പറയുന്നു. ഡിജിറ്റല് ഗാഡ്ജറ്റുകള് ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്താല് ഒരു മണിക്കൂര് ഉപയോഗിക്കുന്നവര്ക്ക് ഹ്രസ്വദൃഷ്ടി പിടിപെടാനുള്ള സാധ്യത അഞ്ച് ശതമാനം കൂടുതലാണ്. ഒരു ദിവസം നാല് മണിക്കൂര് ഉപയോഗിക്കുന്നവര്ക്ക് ഇത് 97 ശതമാനമാണെന്നും പഠനം വിലയിരുത്തുന്നു. എന്നാല്, ഒരു മണിക്കൂറില് കുറവ് സ്ക്രീന് സമയം എന്നത് സുരക്ഷിതമാണെന്ന് അടിസ്ഥാനമില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ദീര്ഘനേരം ഫോണ്, ടാബ്ലറ്റ്, കംപ്യൂട്ടര് എന്നിവ ഉപയോഗിക്കുന്നവരില് പല ശാരീരിക പ്രശ്നങ്ങളും ഉടലെടുക്കാന് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പഠനങ്ങള് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദീര്ഘനേരം സ്ക്രീനില് ചെലവഴിക്കുന്നനര്ക്ക് തലച്ചോറിന്റെ വൈജ്ഞാനിക പ്രവര്ത്തനങ്ങളെ ബാധിക്കുമെന്നും നേരത്തെ പഠനങ്ങള് ചൂണ്ടിക്കാട്ടുന്നു. ശ്രദ്ധക്കുറവ് , പൊണ്ണത്തടി, ശരീരവേദന, നടുവേദന മറ്റ് ജീവിത ശൈലി രോഗങ്ങള് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും പതിവാണെന്ന് വിദഗ്ധര് പറയുന്നു.
Kerala
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു


കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ 39 കാരിയാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ ആണ് യുവതി മരണപ്പെടുന്നത്. വിദേശത്ത് നിന്നെത്തിച്ച 5 മരുന്നുകൾ യുവതിക്ക് നൽകിയിരുന്നു. രോഗബാധ എങ്ങനെയുണ്ടായി എന്ന കാരണങ്ങളടക്കം ആരോഗ്യ പ്രവർത്തകർ പരിശോധിച്ചു വരികയാണ്.അമീബിക് മസ്തിഷ്ക ജ്വരം രണ്ടുരീതിയില് കാണപ്പെടാമെന്നാണ് പഠനങ്ങള് വ്യക്തമാക്കുന്നത്. പെട്ടന്നുതന്നെ രോഗം മൂര്ച്ഛിക്കുന്ന പ്രൈമറി അമീബിക് മെനിന്കോ എന്സെഫലൈറ്റിസ്, പതിയെ രോഗം മൂര്ച്ഛിക്കുന്ന ഗ്രാനുലോമസ് അമീബിക് എന്സെഫലൈറ്റിസ് എന്നിവയാണവ. 95 ശതമാനം മുതല് 100 ശതമാനം വരെയാണ് മോര്ട്ടാലിറ്റി റേറ്റ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്