Connect with us

Obituary

കോൺഗ്രസ്‌ നേതാവും അഭിഭാഷകനുമായ കെ. ബാലകൃഷ്ണൻ അന്തരിച്ചു

Published

on

Share our post

തലശ്ശേരി : കോൺഗ്രസ്‌ നേതാവും അഭിഭാഷകനുമായ തിരുവങ്ങാട് ശ്രീറാം നിവാസിൽ കെ. ബാലകൃഷ്ണൻ (88)അന്തരിച്ചു. ദീർഘകാലം തലശ്ശേരി ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റായിരുന്നു. കണ്ണൂർ ഡി.സി.സി സെക്രട്ടറി, കെ.പി.സി.സി നിർവാഹക സമിതി അംഗം, തലശ്ശേരി നഗര സഭ സ്ഥിരം സമിതി അധ്യക്ഷൻ ,നാഷണൽ കോ-ഓപ്പററ്റിവ് കൺസ്യുമേഴ്‌സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ്‌, സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര ഫോറം അംഗം, സ്റ്റേറ്റ് വെയർ ഹൌസിങ് കോർപറേഷൻ ഡയറക്ടർ, കലിക്കറ്റ് സർവകലാ ശാല സെനറ്റ് അംഗം, കരകൗശല വികസന കോർപറേഷൻ ഡയറക്ടർ, ജില്ലാ വോളി ബോൾ അസോസിയേഷൻ പ്രസിഡന്റ്, തലശ്ശേരി സഹകരണ അർബൻ ബാങ്ക് പ്രസിഡന്റ്‌, മലബാർ കാൻസർ സെന്റർ ഭരണ സമിതി അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ. സി. ടി. ഭാർഗവി. മക്കൾ. വിനോദ് ( ബിസിനസ്, ദുബായ് ), സജിത്ത് ( ഡി .സി .സി ജനറൽ സെക്രട്ടറി, കണ്ണൂർ, ഡയറക്ടർ, ഇന്ദിരഗാന്ധി സഹകരണ ആശുപത്രി, തലശ്ശേരി). മരുമക്കൾ. പി. കെ. സ്നേഹലത, ടി. സി. ലേഖ ( പ്രധാന അധ്യാപിക. ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ, വടകര ). സഹോദരങ്ങൾ. കെ. ഗോപാലകൃഷ്ണൻ (തലശ്ശേരി സഹകരണ ആശുപത്രി പ്രസിഡന്റ്‌ ),പരേതരായ  മോഹനൻ, മാധവി , ഉണ്ണികൃഷ്ണൻ, രാമകൃഷ്ണൻ, ഹരിരാമകൃഷ്ണൻ.സംസ്കാരം നാളെ 10.30 ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ. 


Share our post

Kerala

പരിസ്ഥിതി പ്രവർത്തകൻ ടി. ശോഭീന്ദ്രന്‍ അന്തരിച്ചു

Published

on

Share our post

കോഴിക്കോട് : പ്രശസ്‌ത പരിസ്ഥിതി പ്രവർത്തകനും ഗുരുവായൂരപ്പൻ കോളേജ് മുൻ അധ്യാപകനുമായിരുന്ന ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മേയ്‌ത്ര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കോഴിക്കോട് കക്കോടിയിൽ പരേതരായ തൈലപ്പറമ്പത്ത് നാരായണന്റേയും അംബുജാക്ഷിയുടേയും മകനായാണ് ജനനം. ചേളന്നൂർ ഗവ. എൽ.പി സ്‌കൂളിലെ പ്രാഥമിക പ‍‍ഠനത്തിന് ശേഷം മലബാർ ക്രിസ്‌ത്യൻ കോളേജിലും സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലും ഉന്നത വിദ്യാഭ്യാസം നേടി. 2002ൽ ഗുരുവായൂരപ്പൻ കോളേജിൽനിന്ന് ഇക്കണോമിക്‌സ് വിഭാഗം മേധാവിയായി വിരമിച്ചു. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ച ‘വിപ്ലവം’ ദിനപത്രത്തിൽ സബ് എ‍‍ഡിറ്ററായും ഇടക്കാലത്ത്‌ ജോലിനോക്കിയിരുന്നു. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗം, കാവ്‌ സംരക്ഷണ വിദഗ്ധ സമിതി അംഗം, പ്രകൃതി സംരക്ഷണ ഏകോപന സമിതി കോ-ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഇന്ദിരാ പ്രിയദർശിനി ദേശീയ വ‍ൃക്ഷമിത്ര അവാർഡ്, കേരള സർക്കാരിന്റെ വനമിത്ര അവാർഡ്, മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, സോഷ്യൽ സർവീസ് എക്‌സലൻസ് അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: റിട്ട. പ്രൊഫസർ എം.സി. പത്മജ (ശ്രീനാരായണഗുരു കോളേജ്, ചേളന്നൂർ). മക്കൾ: ബോധികൃഷ്‌ണ (അസി. പ്രൊഫസർ ഫാറൂഖ് കോളേജ്), ധ്യാൻദേവ് (ഐ.സി.ഐ.സി പ്ര‍‍ുഡൻഷ്യൽ). മരുമക്കൾ: ഡോ. ദീപേഷ് കരിസുങ്കര (അസി.പ്രൊഫസർ ശ്രീനാരായണ ഗുരുകോളേജ്, ചേളന്നൂർ), റിങ്കു പ്രിയ. സംസ്‌കാരം വെള്ളി വൈകിട്ട് നാലിന് മാവൂർ റോ‍ഡ് ശ്‌മശാനത്തിൽ.


Share our post
Continue Reading

Kerala

സിനിമ നിർമ്മാതാവ് പി.വി ഗംഗാധരൻ അന്തരിച്ചു

Published

on

Share our post

പ്രശസ്ത ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരൻ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

1977 ൽ സുജാത എന്ന മലയാള സിനിമയാണ് പി.വി ഗംഗാധരൻ നിർമിച്ച ആദ്യ ചിത്രം. പിന്നീട് അങ്ങാടി, കാറ്റത്തെ കിളിക്കൂട്, ഒരു വടക്കൻ വീരഗാഥ, അദ്വൈതം, തൂവൽക്കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999) കൊച്ചു കൊച്ചു സന്തോഷങ്ങൾ (2000) ശാന്തം (2000) അച്ചുവിന്റെ അമ്മ (2005) യെസ് യുവർ ഓണർ (2006) നോട്ട്ബുക്ക് (2006) എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.


Share our post
Continue Reading

Obituary

യു.എ.ഇ പ്രസിഡ‍ന്റിന്റെ സഹോദരൻ ഷെയ്ഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

Published

on

Share our post

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ അബുദാബി രാജകുടുംബാ​ഗം ഷെയ്ഖ് സായിദ് ബിൻ സായ്ദ് അൽ നഹ്യാൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സഹോദരന്റെ വിയോ​ഗത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ അനുശോചിച്ചു. ഷെയ്ഖ് സയിദിന്റെ നിര്യാണത്തിൽ വിവിധ ജി.സി.സി രാഷ്ട്ര നേതാക്കളും അനുശോചനം രേഖപ്പെടുത്തി

ഷെയ്ഖ് സയിദിന്റെ വിയോഗത്തെ തുടർന്ന് യു.എ.ഇ.യിൽ മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഷെയ്ഖ് സയിദ് ബിൻ സായിദിനെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ഈ മാസം 22ന് യു.എ.ഇ പ്രസിഡൻഷ്യൽ കോടതി അറിയിച്ചിരുന്നു.

1965 ൽ അൽ ഐനിൽ ജനിച്ച ഷെയ്ഖ് യിദ് ബിൻ സെയ്ദ് അൽ നഹ്യാൻ, 2010 ജൂണിലാണ് അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായത്. അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർസെക്രട്ടറിയായിരുന്ന അദ്ദേഹം, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധി കൂടിയായിരുന്നു. അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ മുൻ അംഗമായ ഷെയ്ഖ് സയീദ് ബിൻ സായിദ് മാരിടൈം പോർട്ട് അതോറിറ്റിയുടെ (അബുദാബി) ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!