Connect with us

Kerala

സോഷ്യൽ മീഡിയയിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ജീവനൊടുക്കി

Published

on

Share our post

അവയവദാനത്തിന് സമ്മതപത്രമെഴുതി 20 ദിവസത്തിന് ശേഷം ജീവനൊടുക്കി ഇരുപത്തിമൂന്നുകാരൻ. നിലമ്പൂർ സ്വദേശിയായ ജ്യോതിഷ് വനജ മുരളീധരനാണ് സോഷ്യൽ മീഡിയയിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ജീവനൊടുക്കിയത്.

ഏപ്രിൽ ഒൻപതിനാണ് തന്റെ അവയവങ്ങളെല്ലാം ദാനം ചെയ്തുവെന്ന വിവരം ജ്യോതിഷ് ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്. ഇന്നലെ രാവിലെയാണ് ജ്യോതിഷിനെ കുടുംബം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ബോഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്ന മനോരോഗം തന്നെ കീഴ്പ്പെടുത്തിയിരുന്നുവെന്നും അതിൽ നിന്ന് കരകയറാൻ പറ്റാത്ത രീതിയിൽ അകപ്പെട്ടുപോയെന്നും യുവാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. തന്നെ ചികിത്സ ഡോക്ടറോട് നന്ദിയും, സുഹൃത്തക്കളോടും കുടുംബത്തോടും ക്ഷമ ചോദിച്ചുമാണ് കുറിപ്പ് അവസാനിക്കുന്നത്. ഇതേ കുറിപ്പ് ജ്യോതിഷ് ഫേസ്ബുക്കിലൂടെയും പങ്കുവച്ചിരുന്നു.


Share our post

Kerala

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവര്‍ക്കായി അറിയിപ്പ്; അണ്ടർടേക്കിംഗ് ഓൺലൈനായി മാത്രം സമര്‍പ്പിക്കുക

Published

on

Share our post

കോഴിക്കോട്: ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ, ഇനി അവസരം ലഭിച്ചാൽ ഹജ്ജിന് പോകാൻ തയ്യാറുള്ളവർ എന്നിവർക്ക് അണ്ടർടേക്കിങ് സമർപ്പിക്കാനുള്ള അവസാന തീയതി നാളെ. സർക്കുലർ നമ്പർ 37 പ്രകാരമുള്ള അണ്ടർടേക്കിംഗ് നൽകാനുള്ള അവസാന തീയതി നാളെ (ഏപ്രിൽ മൂന്ന് ) അവസാനിക്കുമെന്നാണ് അറിയിപ്പ്. അണ്ടർടേക്കിംഗ് ഓൺലൈനായി സബ്മിറ്റ് ചെയ്തവരെ മാത്രമേ ഈ വർഷത്തെ ഹജ്ജിന് പരിഗണിക്കുകയുള്ളൂ. ഓൺലൈനായി അണ്ടർ ടേക്കിങ് നൽകുന്നതിന് ഹജ്ജ് കമ്മിറ്റി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ പിൽഗ്രിം ലോഗിനിൽ അപേക്ഷകരുടെ യൂസർ ഐഡി.യും പാസ്‌വേർഡും ഉപയോഗിച്ചാണ് അണ്ടർടേക്കിങ് നൽകേണ്ടത്. വെബ് സൈറ്റ്: WWw.hajcommittee.gov.in.


Share our post
Continue Reading

Kerala

കുരുമുളക് വില കുതിക്കുന്നു ; ഒരു മാസത്തിനിടെ കിലോയ്ക്ക് 48 രൂപ കൂടി

Published

on

Share our post

കുരുമുളക് വിപണിയിൽ വിലക്കുതിപ്പ്. ഒരു മാസത്തിനിടെ കിലോയ്ക്ക് 48 രൂപയാണ് വില ഉയർന്നത്. ഇതോടെ ബുധനാഴ്ച കൊച്ചിയിൽ അൺഗാർബിൾഡ് ഇനത്തിന് 705 രൂപയും ഗാർബിൾഡിന് 725 രൂപയുമായി. വയനാടൻ കുരുമുളക് വില 720 രൂപയിലെത്തിയിട്ടുണ്ട്. ഉത്പാദനത്തിലെ കുറവാണ് വിലവർധനയ്ക്കുള്ള പ്രധാന കാരണം. ഏതാണ്ട് 10 ശതമാനത്തോളമാണ് ഉത്പാദനത്തിലെ കുറവ് കണക്കാക്കുന്നത്. വരും ദിവസങ്ങളിൽ ആവശ്യം ഉയരുന്നതോടെ കുരുമുളക് വിലയിൽ കുതിപ്പ് തുടരുമെന്നാണ് വിപണി വിലയിരുത്തുന്നത്. 2016-ൽ കുരുമുളകിന് കിലോയ്ക്ക് 750 രൂപ വരെ എത്തിയിരുന്നു. പിന്നീട് വിലയിൽ ഇടിവ് പ്രകടമായിരുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ അടുത്തുതന്നെ 750 രൂപ മറികടക്കാനാണ് സാധ്യത. രാജ്യത്ത് കർണാടകയിലാണ് ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്നത്. കേരളവും തമിഴ്‌നാടുമാണ് തൊട്ടുപിന്നിൽ. ഉത്പാദത്തിലെ കുറവുമൂലം അയൽ സംസ്ഥാനങ്ങളിലും വില ഉയർന്ന നിലയിലാണ്. കർണാടകയിൽ ചില ഭാഗങ്ങളിൽ കയറ്റുമതി ഗുണനിലവാരമുള്ള കുരുമുളകിന് കിലോയ്ക്ക് 800 രൂപയോളം വിലയുണ്ട്. നിലവിലെ സ്ഥിതി തുടർന്നാൽ വില 1,000 രൂപയിലെത്തുമെന്ന് കർണാടകയിലുള്ള വ്യാപാരികൾ അറിയിച്ചു.


Share our post
Continue Reading

Kerala

കേരളതീരത്ത് മത്തിയില്ലാക്കാലം; മത്തി, ചെമ്മീൻ‌, ഞണ്ട്, അയല എന്നിവയുടെ വലുപ്പം കുറയുന്നു

Published

on

Share our post

പെടയ്ക്കണ നെയ്മത്തി വരണ സമയമാണിത്. മത്തി കിട്ടിയിട്ട് രണ്ടാഴ്ചയായി. കേരളതീരത്ത് എവിടെയും മത്തി കാണാനേയില്ല’’– ആയിക്കരയിൽ തോണിക്കാരിൽനിന്ന് മീൻ വാങ്ങി വിൽപന നടത്തുന്ന എസ്.ആർ.സാഹിർ പറഞ്ഞു. ഇഷ്ടമീനായമത്തിയില്ലാതായതോടെ കടപ്പുറത്തെ തോണിക്കാരായ മീൻപിടുത്തക്കാർക്കു ജോലിയില്ലാതായി. കടലിൽപ്പോയി വെറുംകയ്യോടെ തിരിച്ചുവരികയാണു ഭൂരിഭാഗം തോണിക്കാരും. ഇങ്ങനെയൊരു മത്തിയില്ലാകാലം ഉണ്ടായിട്ടില്ലെന്നാണ് കടപ്പുറത്തുള്ളവർ പറയുന്നത്. കേരള തീരത്തെ കടലിൽനിന്നു പിടിക്കുന്ന മത്തി വലുതാകുന്നില്ലെന്നായിരുന്നു ഒരു മാസം മുൻപു വരെ മീൻപിടിത്തക്കാർ പറഞ്ഞിരുന്നത്. സാധാരണ മത്തിക്ക് 20 സെന്റീമീറ്റർ വരെ വലുപ്പമുണ്ടാകുമായിരുന്നെങ്കിൽ 12 സെന്റീമീറ്ററിൽ താഴെ വലുപ്പമുള്ള മത്തിയായിരുന്നു വലയിൽ കുടുങ്ങാറുള്ളത്. ഇതേക്കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠനം നടത്തിക്കൊണ്ടിരിക്കെയാണ് ഉള്ള മത്തിയെയും കാണാതായത്. ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽനിന്ന് ബോട്ടുകാർ പിടിക്കുന്ന മത്തിയാണ്

മത്തിയല്ലെങ്കിൽ അയലയെങ്കിലും കിട്ടുമായിരുന്നു മീൻപിടിത്തക്കാർക്ക്. ഇപ്പോൾ അയലയും കുറഞ്ഞു. ഇന്നലെ കിലോഗ്രാമിന് 250 രൂപ തോതിലാണ് ആയിക്കരയിൽ അയല വിറ്റത്. അത് ഉൾപ്രദേശങ്ങളിലെത്തുമ്പോൾ 300 രൂപയിൽ കൂടുതലാകും. ഫലത്തിൽ നല്ല മീൻകൂട്ടി ഉണ്ണാമെന്നു വിചാരിച്ചാൽ അതു നടക്കില്ലെന്നർഥം. മീനുകളുടെ വളർച്ച കുറയാൻ കാരണം കടലിൽ ചൂടു കൂടുന്നതാണെന്നാണ് വിദഗ്ധർ പറയുന്നത്. മത്തി, ചെമ്മീൻ‌, ഞണ്ട്, അയല എന്നിവയെല്ലാം വലുപ്പം കുറയുന്നതായി കടലിൽ പോകുന്നവർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മീനുകളുടെ വളർച്ച കുറയ്ക്കുന്നുവെന്നു മാത്രമല്ല, പ്രജനനത്തെയും ബാധിക്കുന്നുണ്ട്


Share our post
Continue Reading

Trending

error: Content is protected !!