Kannur
ജെമിനി ശങ്കരൻ അന്തരിച്ചു

കണ്ണൂർ :ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരൻ എന്ന മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ (എം.വി.ശങ്കരൻ–99) അന്തരിച്ചു. രാത്രി 11.40ന് കൊയിലി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ പയ്യാമ്പലത്ത് നടത്തും.
ഇന്ത്യൻ സർക്കസിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നവരിൽ പ്രമുഖനായിരുന്നു അദ്ദേഹം. 1924 ജൂൺ 13ന് തലശ്ശേരിക്കടുത്ത് കൊളശ്ശേരിയിൽ കവിണിശ്ശേരി രാമൻനായരുടെയും മുർക്കോത്ത് കല്യാണിയുടെയും മകനായി ജനനം.
ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തലശ്ശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ 3 വർഷം സർക്കസ് പഠിച്ചു. സർക്കസ് ജീവിതമാർഗമാക്കാൻ ശ്രമിക്കാതെ രണ്ടു വർഷത്തോളം പലചരക്കു കച്ചവടം നടത്തിയെങ്കിലും നഷ്ടത്തെ തുടർന്നു കടപൂട്ടി. പിന്നീട് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വിരമിച്ചു.
മനസ്സിൽനിന്നു മായാത്ത സർക്കസ്സ് സ്വപ്നങ്ങളുമായി1946ൽ അദ്ദേഹം തലശ്ശേരിയിൽ തിരിച്ചെത്തി.എന്നാൽ സർക്കസ് ഗുരുവായ കുഞ്ഞിക്കണ്ണൻ അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട്എം.കെ.രാമനാണ് തുടർപരിശീലനം നൽകിയത്.
രണ്ടു വർഷത്തിനു ശേഷം കൊൽക്കത്തയിലെത്തി ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. പിന്നീട് നാഷനൽ സർക്കസിൽ.ഹൊറിസോണ്ടൽ ബാർ, ഫ്ലയിങ്ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്നു ശങ്കരൻ. റെയ്മൻ സർക്കസിലും അദ്ദേഹം ഏറെ നാൾ ജോലിചെയ്തു.
1951ൽ വിജയ സർക്കസ് കമ്പനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് തന്റെ ജന്മരാശിയായ ജെമിനി എന്നുപേരിട്ടു.1951 ഓഗസ്റ്റ് 15ന് ഗുജറാത്തിലെ ബില്ലിമോറയിലായിരുന്നു ആദ്യ പ്രദർശനം. 1977 ഒക്ടോബർ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സർക്കസ് കമ്പനിയായ ജംബോ സർക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും. സർക്കസിന് നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് കേന്ദ്രസർക്കാർ അദ്ദേഹത്തിന് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിയിരുന്നു.
ഭാര്യ: പരേതയായ ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ (ഇരുവരും ജെമിനി ഗ്രാൻഡ്,ജംബോസർക്കസുകളുടെ മാനേജിങ് പാർട്ണർമാർ), രേണു ശങ്കർ (ഓസ്ട്രേലിയ). മരുമക്കൾ: പൂർണിമ അജയ്, സുനിത അശോക്, പ്രദീപ്.
Kannur
പരിയാരം ഗവ. ആയുർവേദ കോളേജിൽ സൗജന്യ ചികിത്സ

പരിയാരം: പരിയാരം ഗവ. ആയുർവേദ കോളേജിൽ കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ത്വക്ക് രോഗ ചികിത്സയ്ക്കുള്ള ഒ.പി തുടങ്ങി. രാവിലെ ഒൻപത് മുതൽ ഒന്ന് വരെയാണ് പരിശോധന. ലാബ് പരിശോധനകളും മരുന്നുകളും സൗജന്യമായി ലഭ്യമാകും. കിടത്തി ചികിത്സ കുറഞ്ഞ നിരക്കിൽ ലഭിക്കും. ഫോൺ: 7975 907 206.
Kannur
മരണവീട്ടില്‍ മദ്യപിച്ച് ബഹളം ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു

ആലക്കോട്:മരണ വീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഉദയഗിരി പൂവന്‍ചാലിലെ പുതുശേരി വീട്ടില്‍ പി.എന്‍ നിധിനാണ് (38) കുത്തേറ്റത്. 13 ന് രാത്രി 7.30നായിരുന്നു സംഭവം. പൂവന്‍ചാലിലെ ബാബു മാങ്ങാട്, അംഗനവാടിക്ക് സമീപം നിധിനെ തടഞ്ഞുനിര്‍ത്തി കത്തി വീശിയപ്പോള്‍ നെഞ്ചത്ത് മുറിവേറ്റുവെന്നാണ് പരാതി. നിധിന്റെ ബന്ധു മരിച്ചപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ ബാബു മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത്ചോദ്യം ചെയ്ത വിരോധത്തിന് ആക്രമിച്ചതായാണ് പരാതി. ആലക്കോട് പോലീസ് കേസെടുത്തു.
Kannur
ഖാദി വസ്ത്രങ്ങൾ ഇനി മുതൽ ഓൺലൈനിലും ലഭ്യമാകും

പയ്യന്നൂർ: ഖാദി ഇനി മുതൽ ഓൺലൈനിലും ലഭ്യമാകും. ഫാഷൻ ലോകത്തെ മാറുന്ന ട്രെൻഡിനൊപ്പമാണ് കേരള ഖാദി ഓൺലൈൻ വിപണിയിൽ കാലെടുത്തു വയ്ക്കുന്നത്. ഇതോടെ നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും ഗ്രാമവ്യവസായ ഉൽപന്നങ്ങളും ലോകത്ത് എവിടെ നിന്നും സ്വന്തമാക്കാം. ഗുണമേന്മയുള്ള ഖാദി വസ്ത്രങ്ങൾക്ക് കൂടുതൽ ജനപിന്തുണ ലഭിക്കുന്നതിനാലാണ് കേരള ഖാദിയുടെ പുതിയ ചുവടുവയ്പ്. ഖാദി കുട്ടിക്കുപ്പായം മുതൽ പട്ടുസാരികൾ വരെ ലഭ്യമാകും.
ഡിജിറ്റൽ ഫോട്ടോ പ്രിൻ്റിങ് ഉൾപ്പെടെ നൂതന ഡിസൈനുകൾ ഖാദിയിൽ ചെയ്‌തു നൽകും. സ്വീകാര്യതയ്ക്കനുസരിച്ച് കൂടുതൽ ഉൽപന്നങ്ങൾ ഓൺലൈൻ വിപണിയിലിറക്കുമെന്നും പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ഇടപെടലുകളുടെ ഭാഗമാണിതെ ന്നും ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ പറഞ്ഞു. ഓൺലൈൻ മാർക്കറ്റിന്റെ സാധ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഖാദി ബോർഡ് ഡിജിറ്റൽ തൊഴിലവസരവും ഒരുക്കുന്നുണ്ട്. ഉൽപന്നങ്ങളുടെ ഡിജിറ്റൽ പ്രചാരണം നടത്തി സ്വയം തൊഴിൽ വരുമാന പദ്ധതിയുടെ ഭാഗമാകാൻ യുവാക്കൾക്ക് അവസരം സൃഷ്ടിക്കുകയാണ് ഖാദി ബോർഡ്.
ലോകത്തെമ്പാടുമുള്ള മലയാളികൾ കേരള ഖാദി വസ്ത്രങ്ങൾക്ക് ഓൺലൈനിലൂടെ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ള യുവതീയുവാക്കൾക്ക് കേരള ഖാദിയുടെ ഭാഗമാകാൻ അവസരം ലഭിക്കും. ഖാദി വൈബ്‌സ് ആൻഡ് ട്രെൻഡ്‌സിന്റെ ഉൽപന്നങ്ങളുടെ ഡിജിറ്റൽ പബ്ലിസിറ്റി നടത്തി ഡിജിറ്റൽ മാനേജ്മെൻ്റ് കൺസൽട്ടന്റുമാർ, ഡിജിറ്റൽ മാനേജ്‌മെന്റ്റ് ഡീലേഴ്‌സ് എന്ന നിലയിൽ സ്വയം തൊഴിൽ വരുമാന പദ്ധതിയിലേക്ക് അപേക്ഷിക്കാം. 20 നും 35നും ഇടയിൽ പ്രായമുള്ള പ്ലസ്ട്രു, ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഖാദി ബോർഡിന്റെ പയ്യന്നൂർ ഖാദി സെന്ററിലേക്ക് ഇ-മെയിൽ, വാട്സാപ് മുഖേന ബയോഡാറ്റ അയയ്ക്കണം. ഏപ്രിൽ 30നകം അപേക്ഷ ലഭിക്കണം. ഇമെയിൽ : dpkc@kkvib.org,വാട്‌സാപ് ഫോൺ: 9496661527, 9526127474.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്