Connect with us

Cinema

വിവേക് മുഴക്കുന്നിന്റെ വരികൾക്ക് മംമ്ത മോഹൻദാസിന്റെ ശബ്ദം

Published

on

Share our post

സിനിമാ പിന്നണിഗായികയായി മംമ്ത മോഹൻദാസ് വീണ്ടും ശ്രദ്ധ നേടുന്നു.മലയാള സിനിമയ്ക്കുവേണ്ടിയാണ് വീണ്ടും മംമ്തയുടെ ആലാപനം. ഒരുത്തീക്ക് ശേഷം എസ്. സുരേഷ് ബാബുവിന്റെ തിരക്കഥയിൽ വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ലൈവ്’എന്ന ചിത്രത്തിലാണ് മംമ്തയുടെ ഗാനം.

വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് അൽഫോൻസ് ജോസഫാണ് സംഗീതം പകർന്നത്.സൗബിൻ, പ്രിയ വാരിയർ, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം പ്രധാന വേഷം ചെയ്യുന്നതും മംമ്തയാണ്. ‘ഡാഡി മമ്മി വീട്ടിലില്ലാ’ഉൾപ്പെടെ നിരവധി ഹിറ്റ് ഗാനങ്ങൾ വിവിധ ഭാഷകളിൽ മംമ്തയുടേതായിട്ടുണ്ട്.

കണ്ണൂർ മുഴക്കുന്ന് സ്വദേശിയായ വിവേക് മലയാള മനോരമ ചാനലിൽ സീനിയർ ന്യൂസ് പ്രൊഡ്യൂസറാണ്.ഭാര്യ ശ്വേത ആലുവ എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയാണ്.മകൻ:കേദാർ വിവേക്.

 

 


Share our post

Cinema

ജിയോ സിനിമയില്‍ പരസ്യരഹിത സബ്‌സ്‌ക്രിപ്ഷന്‍ വരുന്നു; ഏപ്രില്‍ 25 നെത്തും

Published

on

Share our post

ജിയോ സിനിമ ഒടുവില്‍ പരസ്യങ്ങളില്ലാത്ത സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. പുതിയ പ്ലാനുമായി ബന്ധപ്പെട്ട ഒരു ടീസര്‍ പോസ്റ്റ് ജിയോ സിനിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഏപ്രില്‍ 25 നാണ് പുതിയ പ്ലാന്‍ അവതരിപ്പിക്കുക. പ്ലാനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

നിലവില്‍ പ്രതിമാസസം 99 രൂപ നിരക്കിലുള്ള പ്രീമിയം പ്ലാന്‍ മാത്രമാണ് ജിയോയ്ക്കുള്ളത്. എന്നാല്‍ ഈ പ്ലാനില്‍ പരസ്യങ്ങളും കാണേണ്ടി വരും. നിലവിലുള്ള പ്രീമിയം പ്ലാനില്‍ എച്ച്ബിഒ, പീക്കോക്ക് പോലുള്ള വന്‍കിട പ്രൊഡക്ഷന്‍ കമ്പനികളുടെ സിനിമകളും സീരിസുകളും കാണാനാവും. 4 ഡിവൈസുകളില്‍ ലോഗിന്‍ ചെയ്യാനും ഉയര്‍ന്ന നിലവാരത്തിലുള്ള വീഡിയോ ആസ്വദിക്കാനും സാധിക്കും.

അതേസമയം, സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാതെ തന്നെ തത്സമയ ഐപിഎല്‍ ആസ്വദിക്കാനും, പ്രാദേശിക സിനിമകള്‍ കാണാനും ജിയോ സിനിമ അനുവദിക്കും. പ്രീമിയത്തില്‍ മാത്രമേ അന്തര്‍ദേശീയ ഉള്ളടക്കങ്ങള്‍ ലഭിക്കുകയുള്ളൂ.

ഹോട്ട് സ്റ്റാര്‍ ആണ് നിലവില്‍ പരസ്യങ്ങളോടുകൂടിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ നല്‍കുന്നത്. നെറ്റ്ഫ്‌ളിക്‌സ്, പ്രൈം വീഡിയോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഇതുവരെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല.


Share our post
Continue Reading

Cinema

നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി

Published

on

Share our post

നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സുഹൃത്തുക്കളുടെയും അടുത്ത

ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ദീപക് പറമ്പോൽ. അടുത്തിടെയാണ് തങ്ങൾ വിവാഹിതരാകുന്നുവെന്ന വിവരം താരങ്ങൾ പങ്കുവച്ചത്.


Share our post
Continue Reading

Cinema

അമേരിക്കൻ നടൻ കാൾ വെതേഴ്‌സ് അന്തരിച്ചു

Published

on

Share our post

ലോസ് ഏഞ്ചൽസ് : അമേരിക്കൻ നടൻ കാൾ വെതേഴ്‌സ് (76) അന്തരിച്ചു. കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്. റോക്കി ഫ്രാഞ്ചൈസിയിൽ അപ്പോളോ ക്രീഡായി വേഷമിട്ട് ശ്രദ്ധിക്കപ്പെട്ട നടനാണ്. 50 വർഷം നീണ്ട സിനിമ ജീവിതത്തിൽ 75 ചിത്രങ്ങളിൽ വേഷമിട്ടു.

1948ൽ ന്യൂഓർലിയൻസിലാണ് വെതേഴ്സ് ജനിച്ചത്. ഫുട്ബോൾ രം​ഗത്ത് നിന്നുമാണ് സിനിമയിലെത്തുന്നത്. 1987ൽ അർനോൾഡിനൊപ്പം വേഷമിട്ട പ്രഡേറ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹാപ്പി ഗിൽമോർ, ദ മണ്ഡലോറിയൻ എന്നിവയാണ് മറ്റു പ്രശസ്ത ചിത്രങ്ങൾ. 2021ൽ എമ്മി പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!