Connect with us

India

സ്മാർട്ട്ഫോൺ ഉടമയറിയാതെ പലതും ചെയ്യും; 36 ആപ്പുകൾ നിരോധിച്ച് ഗൂഗിൾ

Published

on

Share our post

ന്യൂയോർക്ക്: ആൻ​ഡ്രോയ്ഡ് ഉപയോക്താക്കൾക്ക് വലിയ അപകടമായേക്കാവുന്ന 30-ലധികം ആപ്പുകളെ പ്ലേസ്റ്റോറിൽ നിന്ന് നിരോധിച്ച് ഗൂഗിൾ. സ്മാർട്ട്ഫോൺ ഉടമ അറിയാതെ സ്വന്തമായി പല കാര്യങ്ങളും ഫോണിൽ ചെയ്യാൻ കഴിവുള്ള അത്തരം ആപ്പുകളെ ഗ്ലോബൽ കമ്പ്യൂട്ടർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ കമ്പനിയായ മകാഫീ (MacAfee) ആണ് കണ്ടെത്തിയത്. അവരുടെ റിപ്പോർട്ട് പ്രകാരമാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ആപ്പുകൾ നീക്കം ചെയ്തത്.

തങ്ങളുടെ ടീം ‘ഗോൾഡ്സൺ’ എന്ന പേരിലുള്ള ഒരു സോഫ്റ്റ്‌വെയർ ലൈബ്രറി കണ്ടെത്തിയതായി മാകഫീയുടെ റിപ്പോർട്ടിൽ വെളിപ്പെടുത്തി. അതിന് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകളുടെ ലിസ്റ്റും, ഫോണിലെ GPS ലൊക്കേഷനുകളും Wi-Fi, Bluetooth ഉപകരണ വിവരങ്ങളുടെ ഹിസ്റ്ററിയും ശേഖരിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ഇതുകൂടാതെ, ഉപയോക്താവിന്റെ സമ്മതമില്ലാതെ ബാക്ഗ്രൗണ്ടിലുള്ള പരസ്യങ്ങളിൽ ക്ലിക്കുചെയ്ത് ‘പരസ്യ തട്ടിപ്പ്’ നടത്താനും ആ ലൈബ്രറിക്ക് കഴിയുമത്രേ.

ഈ തേർഡ് പാർട്ടി മലീഷ്യസ് സോഫ്റ്റ്‌വെയർ ലൈബ്രറി ഉൾകൊള്ളുന്ന 60-ലധികം ആപ്പുകൾ കമ്പനി കണ്ടെത്തിയിട്ടുണ്ടെന്നും അവയ്ക്ക് വൺ സ്റ്റോറിലും ഗൂഗിൾ പ്ലേ ആപ്പിലുമായി 100 ദശലക്ഷം ഡൗൺലോഡുകളുണ്ടെന്നും മകാഫീ മുന്നറിയിപ്പ് നൽകുന്നു. അതിന് പിന്നാലെയാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ദോഷകരമായ ചില ആപ്പുകൾ നിരോധിച്ചത്. 60 ആപ്പുകളിൽ 36 ആപ്പുകളെ കമ്പനി വിലക്കുകയും ബാക്കിയുള്ളവ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു.

InfinitySolitaire, Snake Ball Lover, Swipe Brick Breaker 2, UBhind: Mobile Tracker Manager, Bounce Brick Breaker, Infinite Slice, Compass 9: Smart Compass, എന്നിവയടക്കമുള്ള 36 ആപ്പുകളാണ് നീക്കം ചെയ്‌തത്. Money Manager Expense & Budget, GOM Player, Korea Subway Info: Metroid, Money Manager തുടങ്ങിയ ആപ്പുകളുടെ ഡെവലപ്പർമാർ അവ അപ്‌ഡേറ്റ് ചെയ്‌തു.


Share our post

India

പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കം മൂന്നു ഭീകരരെ വധിച്ചു

Published

on

Share our post

ദില്ലി: ഓപ്പറേഷൻ നാദര്‍ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചതായി വിവരം. പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെയാണ് വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ത്രാൽ മേഖലയിലെ നാദറിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. സ്ഥലത്ത് കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. നാദര്‍ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. ലഷ്കര്‍ ഭീകരരായ യാവര്‍ അഹമ്മദ്, ആസിഫ് അഹമ്മദ് ഷെയിഖ്, അമിര്‍ നാസര്‍ വാനി എന്നിവരെയാണ് വധിച്ചത്. മെയ് 12 മുതൽ ആസിഫ് ഷെയിഖ് ഈ മേഖലയിലുണ്ടായിരുന്നു. ഭീകരര്‍ സ്ഥലത്തുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിച്ച ഭീകരനാണ് ആസിഫ് ഷെയിഖ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ത്രാൽ മേഖലയിലെ ജനങ്ങള്‍ക്ക് സൈന്യം മുന്നറിയിപ്പ് നൽകി. വീടുകളുടെ ഉള്ളി തുടരണമെന്നും പുറത്തിറങ്ങരുതെന്നുമാണ് നിര്‍ദേശം.


Share our post
Continue Reading

India

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു

Published

on

Share our post

ദുബായ്/ വിതുര: മലയാളി യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26)യെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ദുബായ്‌ എയര്‍പോര്‍ട്ടില്‍നിന്നും പൊലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. ദുബായിലെ കരാമയില്‍ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം. ദുബായില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള നടപടി പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.


Share our post
Continue Reading

India

സി.ബി.എസ്‌.ഇ 10, 12 ഫലം; വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി സൗജന്യ കൗണ്‍സിലിങ്

Published

on

Share our post

ന്യൂഡല്‍ഹി: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി സിബിഎസ്ഇ സൗജന്യ മാനസിക – സാമൂഹിക കൗണ്‍സിലിങ് സേവനങ്ങളുടെ രണ്ടാം ഘട്ടം ആരംഭിച്ചു. മെയ് 13-ന് ആരംഭിച്ച ഈ ഹെല്‍പ്പ് ലൈന്‍ 2025 മെയ് 28 വരെ ലഭ്യമാകും.37 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ ഫലമാണ് സിബിഎസ്ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അതില്‍ 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ 93.66 ശതമാനം വിജയത്തോടെ പത്താം ക്ലാസ് വിജയിച്ചു. ഏകദേശം 15 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ 88.39 ശതമാനം വിജയത്തോടെ പന്ത്രണ്ടാം ക്ലാസ്സും വിജയിച്ചു. വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും വൈകാരിക ആരോഗ്യം ഉറപ്പാക്കാന്‍ ബോര്‍ഡ് തങ്ങളുടെ ശ്രമങ്ങള്‍ വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ലഭ്യമാക്കുന്ന സൗകര്യങ്ങള്‍

ടെലി-കൗണ്‍സിലിങ്:രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെ ഇന്ത്യയിലും വിദേശത്തുമുള്ള സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാര്‍, കൗണ്‍സിലര്‍മാര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ 65 പരിശീലനം ലഭിച്ച വിദഗ്ധര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.ഓണ്‍ലൈന്‍ വിഭവങ്ങള്‍: സിബിഎസ്ഇ വെബ്‌സൈറ്റും അതിന്റെ യൂട്യൂബ് ചാനലും മാനസിക ആരോഗ്യം, പഠന സമ്മര്‍ദ്ദം കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളില്‍ പോഡ്കാസ്റ്റുകളും വീഡിയോകളും നല്‍കുന്നു. സേവനങ്ങള്‍ ലഭ്യമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ വെബ്‌സൈറ്റിലെ ‘കൗണ്‍സിലിങ്’ വിഭാഗം സന്ദര്‍ശിക്കുകയോ ഔദ്യോഗിക സിബിഎസ്ഇ ആസ്ഥാന യൂട്യൂബ് ചാനല്‍ പരിശോധിക്കുകയോ ചെയ്യാം.


Share our post
Continue Reading

Trending

error: Content is protected !!