Connect with us

Breaking News

മൗലാനാ റാബി ഹസനി നദ്‍വി അന്തരിച്ചു

Published

on

Share our post

ലഖ്‌നൗ: ആൾ ഇന്ത്യ മുസ്‍ലിം പേഴ്‌സനൽ ലോ ബോർഡ് അധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ മൗലാനാ റാബി ഹസനി നദ്‌വി അന്തരിച്ചു. 94 വയസായിരുന്നു. അസുഖബാധിതനായി ലഖ്‌നൗവിലെ ചികിത്സയിലായിരുന്നു അന്ത്യം.

രാജ്യത്തെ പ്രശസ്ത ഇസ്‌ലാമിക മതകലാലയമായ ലഖ്‌നൗവിലെ നദ്‌വത്തുൽ ഉലമയുടെ ചാൻസലറാണ്. ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി തലവനുമായിരുന്നു. റിയാദ് ആസ്ഥാനമായുള്ള ആലമി റാബിതയേ അദബേ ഇസ്‌ലാമി വൈസ് പ്രസിഡന്റും മുസ്‌ലിം വേൾഡ് ലീഗ് സ്ഥാപകാംഗവുമാണ്.

1929 ഒക്ടോബർ ഒന്നിന് ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള പ്രമുഖ പണ്ഡിത കുടുംബത്തിലാണ് ജനനം. ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായ അബുൽ ഹസൻ അലി നദ്‌വിയുടെ അനന്തരവനാണ്. റായ്ബറേലിയിലെ മക്തബിൽനിന്നാണ് പ്രാഥമിക മതപഠനം നടത്തിയത്. പിന്നീട് ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ ഉപരിപഠനത്തിനു ചേർന്നു.

നദ്‌വയിൽനിന്ന് പഠനം പൂർത്തിയാക്കിയ റാബി ഹസനി 1952ൽ അവിടെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനാകുകയും ചെയ്തു. 1955ൽ അറബി വിഭാഗം തലവനും 1970ൽ അറബിക് ഫാക്കൽറ്റി ഡീനുമായി. 1993ലാണ് നദ്‌വയുടെ വൈസ് ചാൻസലറായി നിയമിതനാകുന്നത്. 2000ത്തിൽ ചാൻസലറും അബുൽ ഹസൻ അലി നദ്‌വിയുടെ വിയോഗത്തെ തുടർന്ന് റെക്ടറുമായി. 2018ൽ ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡ് അധ്യക്ഷനായി. പിന്നീട് തുടര്‍ച്ചയായി നാലു തവണ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2002ല്‍ മുജാഹിദുൽ ഇസ്‌ലാം ഖാസിമി അന്തരിച്ച ഒഴിവില്‍ നേരത്തെ ബോര്‍ഡ് പ്രസിഡന്‍റായിരുന്നു.

ജോർദാൻ തലസ്ഥാനമായ അമ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ യു.എസിലെ ജോർജ്ടൗൺ യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചു എല്ലാ വർഷവും പുറത്തിറക്കാറുള്ള ‘ദ 500 മോസ്റ്റ് ഇൻഫ്‌ളുവൻഷ്യൽ മുസ്‌ലിംസ്’ പട്ടികയിൽ സ്ഥിരംസാന്നിധ്യമാണ് റാബി ഹസനി. അറബി ഭാഷയ്ക്കു നൽകിയ സംഭാവനയ്ക്ക് രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഉത്തർപ്രദേശ് പുരസ്‌കാരവും നേടിയിട്ടുണ്ട്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!