Connect with us

Breaking News

ഹരിതകർമ്മ സേനയ്ക്ക് യുസർഫീ നൽകാത്തവരിൽ നിന്ന് വസ്തു നികുതി കുടിശ്ശിഖയായി കണക്കാക്കി ഈടാക്കാൻ ഉത്തരവിറങ്ങി

Published

on

Share our post

തിരുവനന്തപുരം : ഹരിതകർമ്മ സേനയ്ക്ക് യുസർഫീ നൽകാത്തവരിൽ നിന്നും യൂസർഫീ നൽകുന്നതിൽ കുടിശ്ശിഖ വരുത്തിയവരിൽ നിന്നും പ്രസ്തുത തുക വസ്തു നികുതി കുടിശ്ശിഖയായി കണക്കാക്കി ഈടാക്കാൻ ഉത്തരവ്.ഉത്തരവിന് 2023 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യമുണ്ടായിരിക്കും.അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മ സേന മുഖേന പാഴ്
വസ്തു ശേഖരിക്കാനും നിശ്ചിത യൂസർഫീ ഈടാക്കാവുന്നതാണെന്നും ഇത് നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്ക് നിയമസാധുതയുണ്ടായിരിക്കുമെന്നും മുൻപ് അധികൃതർ വ്യക്തമാക്കിയിരുന്നു.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!