Connect with us

Breaking News

ആഫ്രിക്കൻ പന്നിപ്പനി: ജാഗ്രത, നിരീക്ഷണം ശക്തമാക്കി

Published

on

Share our post

ഇരിട്ടി : ആറളം പഞ്ചായത്തിൽപ്പെട്ട വീർപ്പാട് സ്വകാര്യ വ്യക്തിയുടെ ഫാമിൽ പന്നികൾ ചാകാൻ കാരണം ആഫ്രിക്കൻ പന്നിപ്പനിയാണെന്നു സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിലാകെ ജാഗ്രത. കിളിയന്തറയിലെ മൃഗസംരക്ഷണ വകുപ്പ് ചെക്ക്പോസ്റ്റിലും കൂട്ടുപുഴ പൊലീസ് ചെക്ക്പോസ്റ്റിലും ഉൾപ്പെടെ അതിർത്തി മേഖലയിൽ നിരീക്ഷണം ശക്തമാക്കി.

കർണാടക വഴി സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതും ഇറച്ചി കടത്തുന്നതും തടയും. ആറളം പഞ്ചായത്ത് പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, പഞ്ചായത്ത് ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫിസർ, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുൾപ്പെട്ട ടീം രൂപീകരിച്ചു പ്രതിരോധ – ജാഗ്രതാ പ്രവർത്തനം നടത്തുന്നുണ്ട്.

ബെംഗളൂരുവിലെ എസ്ആർഡിഡിഎല്ലിലേക്കു നേരത്തെ അയച്ച സാംപിൾ പരിശോധനയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വിവരം മൃഗസംരക്ഷണ വകുപ്പ് അറിയിച്ചതിനെത്തുടർന്ന് ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിട്ടിരുന്നു.

ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസം വിൽപന നടത്തുന്നതും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്കു കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്നു നിരീക്ഷണ മേഖലയിലേക്കു കൊണ്ടു വരുന്നതും 3 മാസത്തേക്കു നിരോധിക്കുകയും ചെയ്തു.

രോഗം സ്ഥിരീകരിച്ച ഫാമിൽ നിന്നു മറ്റു പന്നി ഫാമുകളിലേക്കു കഴിഞ്ഞ 2 മാസത്തിനിടെ പന്നികളെ കൊണ്ടു പോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം ഉണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്കു കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റു പ്രവേശന മാർഗങ്ങളിലും പൊലീസുമായും ആർടിഒയുമായും ചേർന്നു മൃഗ സംരക്ഷണ വകുപ്പ് കർശനമായ പരിശോധന നടത്തണണെന്നും രോഗ വിമുക്ത മേഖലയിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്കു പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും കലക്ടറുടെ ഉത്തരവിലുണ്ട്.

വനം മേഖലയിലും ജാഗ്രത

രോഗബാധ കണ്ടെത്തിയ ഫാമിന്റെ 10 കിലോമീറ്റർ പരിധിയിൽ വനമേഖല ഉൾപ്പെടുന്നതിനാൽ ആറളം വന്യജീവി സങ്കേതത്തിൽ ഉൾപ്പെടെ ജാഗ്രതാ നിർദേശമുണ്ട്. വന്യജീവികൾ സംശയ സാഹചര്യത്തിൽ ചാകുകയോ ക്ഷീണിതരായി കാണുകയോ ചെയ്താൽ ഗൗരവത്തോടെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തണം.

മുൻകരുതലെടുക്കണം:മൃഗസംരക്ഷണ വകുപ്പ്

ജില്ലയിലെ പന്നിക്കർഷകർ 2% വീര്യമുള്ള ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ചു പന്നികളുടെ കൂടും പരിസരവും അണുവിമുക്തമാക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഫോർമലിൻ 3 മില്ലീലീറ്ററ്‍ ഒരു ലീറ്റർ വെള്ളത്തിലെന്ന തോതിൽ നേർപ്പിച്ച് ടയർ ഡിപ്പ്, ഫുട്ട് ഡിപ്പ് എന്നീ ആവശ്യങ്ങൾക്കായി ഉപയോഗിക്കണം.

1% വീര്യമുള്ള പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഫാമിലെ തൊഴിലാളികൾ കൈകാലുകൾ അണുവിമുക്തമാക്കാനായി ഉപയോഗിക്കണം. ഫാമിലേക്കു സന്ദർശകരെ അയയ്ക്കരുതെന്നും നിർദേശമുണ്ട്. ഫാമിൽ ജൈവസുരക്ഷ കർശനമായി നടപ്പാക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.എസ്.ജെ.ലേഖ, ജില്ലാ കോ ഓർഡിനേറ്റർ ഡോ.കെ.എസ്.ജയശ്രീ എന്നിവർ അറിയിച്ചു.

ഏക ഉപജീവന മാർഗം നഷ്ടമായി

ഫാമിലെ പന്നികൾ രോഗം ബാധിച്ചു ചത്തതോടെ ഏക ഉപജീവന മാർഗം ഇല്ലാതായി. ലക്ഷക്കണക്കിനു രൂപ ബാങ്കുകളിൽ കടമുണ്ട്. ജപ്തി നോട്ടിസും ലഭിച്ചിട്ടുണ്ട്. ഈ മാസം വളർച്ചയെത്തിയ പന്നികളെയും കുഞ്ഞുങ്ങളെയും വിറ്റു പണം അടയ്ക്കാമെന്നു ജപ്തി നോട്ടിസ് തന്ന ബാങ്കുകളെ അറിയിച്ച് പ്രതീക്ഷയോടെ കാത്തുകഴിയുമ്പോൾ രോഗം ബാധിച്ചു പന്നികൾ ചത്തത്. പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു ശ്രമിക്കാമെന്നു മൃഗസംരംക്ഷണ വകുപ്പ് അധികൃതർ അറിയിച്ചിട്ടുള്ളതിലാണു പ്രതീക്ഷ.- സ്കറിയ, ഫാം ഉടമ,

ആഫ്രിക്കൻ പന്നിപ്പനി: രോഗലക്ഷണങ്ങൾ

വളർത്തുപന്നികൾ, കാട്ടുപന്നികൾ എന്നിവയെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് ആഫ്രിക്കൻ പന്നിപ്പനി. രാജ്യത്ത് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യുന്നത് 2020 ഫെബ്രുവരിയിൽ അസമിൽ. കഴിഞ്ഞ ജൂലൈയിലാണു ജില്ലയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. മരണനിരക്ക് 100 ശതമാനം. കഠിനമായ പനി, വിശപ്പില്ലായ്മ, ഛർദി, ശ്വാസതടസ്സം, വയറിളക്കം, ക്ഷീണം, തൊലിപ്പുറത്തെ രക്തസ്രാവം എന്നിവയാണു രോഗലക്ഷണങ്ങൾ.

പന്നിയൊഴികെ മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരില്ല. രോഗത്തിനെതിരെ വാക്സീനോ ചികിത്സയോ ഇല്ല. രോഗം സ്ഥിരീകരിച്ച പന്നികളെയും ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെയും കൊന്ന്, ശാസ്ത്രീയമായി സംസ്കരിക്കുക എന്നതാണ് പ്രധാന രോഗനിയന്ത്രണ മാർഗം.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!