Connect with us

Kannur

കുണ്ടേരിപൊയിൽ-കോട്ടയിൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Published

on

Share our post

കണ്ണവം : പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്കായി റണ്ണിംഗ് കോൺട്രാക്ട് സംവിധാനം ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ നടപ്പാക്കിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് . മട്ടന്നൂർ മണ്ഡലത്തിലെ മാലൂർ പഞ്ചായത്തിനെയും ചിറ്റാരിപ്പറമ്പ്  പഞ്ചായത്തിനെയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കുണ്ടേരിപൊയിൽ-കോട്ടയിൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പരിപാലന കാലാവധി കഴിയുന്ന ദിവസം മനസ്സിലാക്കി റോഡുകളുടെ കരാർ നേരത്തെ തന്നെ ടെൻഡർ വിളിച്ചുനൽകുന്ന പുതിയ കരാർ സംവിധാനമാണിത്. ഓരോ റോഡും ആരുടെ ഉത്തരവാദിത്തമാണെന്ന് ജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കി ഇടപെടാൻ ഇതിലൂടെ സാധിക്കും. ബാക്കി വരുന്ന റോഡുകളിൽ 80 ശതമാനം റോഡുകളും കിഫ്ബി പദ്ധതികളാണ്. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചു പോവുകയാണെന്നും മന്ത്രി പറഞ്ഞു.

കെ.കെ.ശൈലജ എം.എൽ.എ അധ്യക്ഷയായി. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം കണ്ണൂർ എക്‌സിക്യുട്ടീവ് എൻജിനീയർ കെ. എം.ഹരീഷ്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ ഷീല, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് വി.ബാലൻ, മാലൂർ പഞ്ചായത്ത് പ്രസിഡൻറ് വി. ഹൈമാവതി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ യു. പി.ശോഭ, പി.കെ. മിനി, മാലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. ജനാർദനൻ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ രേഷ്മ സജീവൻ,അസി. എക്‌സിക്യുട്ടീവ് എൻജിനീയർ ടി.ശോഭ, ടി.ബാലൻ, സി.വിജയൻ, കാഞ്ഞിരാളി രാഘവൻ എന്നിവർ സംസാരിച്ചു.

നിലവിൽ ഈ പ്രദേശത്ത് പുഴ മുറിച്ചുകടക്കാൻ ഒരു പഴയ ഇടുങ്ങിയ നടപ്പാലം ആണുള്ളത്. ഈ പാലത്തിലൂടെ വാഹനങ്ങൾക്ക് കടക്കാൻ കഴിയാത്തതിനാൽ വളരെ ബുദ്ധിമുട്ടിയാണ് നാട്ടുകാർ മറുകരയിൽ എത്തിച്ചേരുന്നത്. നടപ്പാതയോടെ പാലം യാഥാർഥ്യമാവുന്നതോടെ ഈ ദുരിതത്തിന് അറുതിയാവും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും പാലം ഉപകരിക്കും.
പാലത്തിന് 60.60 മീറ്റർ നീളവും ഏഴര മീറ്റർ വീതിയും ഉണ്ടാവും. ഒന്നര മീറ്റർ വീതിയിൽ നടപ്പാലവും നിർമ്മിക്കും. അടിത്തറയ്ക്ക് പൈൽ ഫൗണ്ടേഷനാണ്. മാലൂർ ഭാഗത്ത് 84 മീറ്റർ നീളത്തിലും ചിറ്റാരിപ്പറമ്പ ഭാഗത്ത് 90 മീറ്റർ നീളത്തിലും അനുബന്ധ റോഡ് ഉണ്ടാവും.


Share our post

Kannur

ലോറി ഉടമ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

കടന്നപ്പള്ളി: ചന്തപ്പുര വയോജന വിശ്രമകേന്ദ്രത്തിന് സമീപത്തെ പി.കെ രാജേഷ് (47) കുഴഞ്ഞുവീണ് മരിച്ചു. ലോറി ഉടമയും ഡ്രൈവറുമായിരുന്നു.ഭാര്യ: ഷൈമ (അമൃതം ഡ്രൈവിങ്ങ് സ്‌കൂള്‍ ചന്തപ്പുര). മക്കള്‍: അജുന്‍രാജ്, ആദിരാജ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). പരേതനായ പെരിയാടന്‍ കരുണാകരന്‍ നമ്പ്യാര്‍-പോത്തേര കരിയാട്ട ശാന്ത ദമ്പതികളുടെ മകനാണ്. സംസ്‌ക്കാരം പിന്നീട്.


Share our post
Continue Reading

Kannur

യുവതിയെ പ്രഷര്‍ കുക്കര്‍ എടുത്ത് തലയ്ക്കടിച്ചു; യുവാവ് അറസ്റ്റില്‍

Published

on

Share our post

പയ്യന്നൂര്‍: കടയില്‍ അതിക്രമിച്ച് കയറി ജീവനക്കാരിയുടെതലയില്‍ പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെറുകുന്ന് സ്വദേശി സുദീപ് എന്നയാളെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.ഇന്നലെ വൈകുന്നേരം 6.20ന് പയ്യന്നൂര്‍ നഗരസഭാ കോംപ്ലക്‌സിലെ ജെ.ആര്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.ഇവിടെ ജോലി ചെയ്തിരുന്ന ഏഴോം കണ്ണോത്തെ കടാങ്കോട്ട് വളപ്പില്‍ കെ.വി.സീമയുടെ (43)തലക്കാണ് യുവാവ് കടയില്‍ ഉണ്ടായിരുന്ന പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ചത്. പരിക്കേറ്റ സീമയെ പയ്യന്നൂര്‍ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.


Share our post
Continue Reading

Kannur

വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

Published

on

Share our post

ച​ക്ക​ര​ക്ക​ല്ല്: വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ ആ​ളെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.മൗ​വ​ഞ്ചേ​രി കൊ​ല്ല​റോ​ത്ത് കെ. ​ബ​ഷീ​റി​നെ​യാ​ണ് (50) ച​ക്ക​ര​ക്ക​ൽ സി.​ഐ. എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്.ക​ള​മ​ശ്ശേ​രി​യി​ൽ ഒ​രു കൊ​ല​പാ​ത​ക കേ​സി​ലും കാ​ഞ്ഞ​ങ്ങാ​ട് ക​വ​ർ​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!