Connect with us

Breaking News

കക്കൂസ് മാലിന്യം കാഞ്ഞിരപ്പുഴയിലേക്ക് ഒഴുക്കുന്നുവെന്ന പരാതി;പേരാവൂർ പഞ്ചായത്തിന്റെ നടപടികൾ അന്വേഷിക്കാൻ ഓംബുഡ്‌സ്മാന്റെ ഉത്തരവ്

Published

on

Share our post

പേരാവൂർ: കക്കൂസ് മാലിന്യം പുഴയിൽ ഒഴുക്കുന്നതിനെതിരെയും പാർക്കിംഗ് ഏരിയ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെയും നല്കിയ പരാതിയിൽ നടപടി വൈകുന്നത് അന്വേഷിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന ഓംബുഡ്‌സ്മാന്റെ ഉത്തരവ്.തൊണ്ടിയിൽ സ്വദേശി കെ.എം.സ്റ്റാനി നല്കിയ പരാതിയിൽ പേരാവൂർ പഞ്ചായത്ത് സ്വീകരിച്ച നടപടികൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചായത്ത് ജില്ലാ ജോയന്റ് ഡയറക്ടർക്കാണ് ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ ഉത്തരവ് നല്കിയത്.

നിലവിലെ സെക്രട്ടറി,മുൻ സെക്രട്ടറിമാരായ ടി.പി.ശശീന്ദ്രൻ,പ്രീത ചെറുവളത്ത് എന്നിവരാണ് എതിർകക്ഷികൾ.തൊണ്ടിയിൽ ടൗൺ പാലത്തിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലെ കക്കൂസ് മാലിന്യം കാഞ്ഞിരപ്പുഴയിലേക്കൊഴുക്കിവിടുന്നതായാണ് സ്റ്റാനി പേരാവൂർ പഞ്ചായത്തിൽ നല്കിയ പ്രധാന പരാതി.ഈ പുഴയിലെ വെള്ളമാണ് പേരാവൂർ പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിനുപയോഗിക്കുന്നത്.

2018-ലുണ്ടായ പ്രളയത്തിൽ ശൗചാലയങ്ങളുടെ സംഭരണി തകർന്നതിനാൽ മാലിന്യം പുഴയിലേക്ക് ഒഴുക്കിവിടുന്നുവെന്ന് കാണിച്ച് 2019-ൽ പഞ്ചായത്തിൽ പരാതി നല്കിയിട്ടും നടപടിയില്ലെന്ന് കാണിച്ചാണ് സ്റ്റാനി ഓംബുഡ്‌സ്മാനെ സമീപിച്ചത്.

2019-ൽ നല്കിയ പരാതിയിൽ പഞ്ചായത്തധികൃതർ തയ്യാറാക്കിയിട്ടും ബന്ധപ്പെട്ട അധികൃതർക്ക് കൈമാറാതിരുന്ന റിപ്പോർട്ടിന്റെ കോപ്പി പരാതിക്കാരന് ഉടൻ നല്കണമെന്നും ഓംബുഡ്‌സ്മാന്റെ ഉത്തരവിൽ പറയുന്നു.തൊണ്ടിയിൽ ടൗണിൽ പാർക്കിംഗിന് മാറ്റിവെച്ച സ്വകാര്യ കെട്ടിടത്തിലെ പാർക്കിംഗ് ഏരിയ ഒഴിവാക്കി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെയും അന്വേഷിക്കണമെന്നും ഉത്തരവിലുണ്ട്.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!