Connect with us

Breaking News

പുരളിമലയിലെ പൂവത്താറിൽ ഫീൽഡ് എൻക്വയറി നടന്നു

Published

on

Share our post

മാലൂർ:കേരള ഹൈക്കോടതിയുടെ നിർദേശ പ്രകാരം പൂവത്താറിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ ഫീൽഡ് എൻക്വയറിനടന്നു.പൂവത്താർ മഴച്ചാൽ മാത്രമാണെന്നും പൂവത്താറിൽ തോട് തന്നെയില്ലെന്നുമുള്ള പാറമട ഉടമയുടെ വാദത്തിനെതിരെ പുരളിമല സംരക്ഷണ സമിതി സമർപ്പിച്ച ഹരജിയിലാണ് കോടതി നിർദേശപ്രകാരം ഫീൽഡ് എൻക്വയറി നടന്നത്.

വേനലിലും വറ്റാത്ത തോടാണ് പൂവത്താറെന്നും വിദഗ്ദരെക്കൊണ്ട്ഫീൽഡ് എൻക്വയറി നടത്തണമെന്നും സംരക്ഷണ സമിതി അഭ്യർത്ഥിച്ചിരുന്നു.സ്റ്റേറ്റ് എൻവെയേൺമെന്റ് ഇംപാക്ട് അസസ്റ്റ്‌മെന്റ് കമ്മിറ്റിയിലെ ഡൊ.എ.എൻ മനോഹരൻ , വി വേണുഗാപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പൂവത്താർ സന്ദർശിച്ചത് .

സർവേയിൽ പൂവത്താറിന്റെ ഗുണഭോക്താക്കളായ നിരവധി ജനങ്ങൾപങ്കെടുത്തു. വാർഡ് മെമ്പർ എൻ .സഹദേവൻ പുരളിമല സംരക്ഷണ സമിതി പ്രവർത്തകരായ രതീഷ് കാറാട്ട്, നിധിൻ , സ്മിത ,രാധ , സവിത്ത് ഈരായി,സത്താർ, നിഖിൽ , ബിജു കട്ടൻ , ഒ.ദീപേഷ് ,ടി. ധനേഷ് പരിസ്ഥിതി പ്രവർത്തകരായ നോബിൾ പൈക്കട , സോവിറ്റ് വി.എം. ബേബി കുര്യൻ എന്നിവരും പങ്കാളികളായി.


Share our post

Breaking News

പേരാവൂർ കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്

Published

on

Share our post

പേരാവൂർ: കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. മാനന്തവാടിയിലേക്ക് പോവുന്ന ബസും പയ്യാവൂർക്ക് പോവുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ പേരാവൂരിലെ വിവിധ ആസ്പത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം.


Share our post
Continue Reading

Breaking News

ഡിസംബർ പത്തിന് കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്

Published

on

Share our post

കണ്ണൂർ : ജില്ലയിൽ ഡിസംബർ 10 ന് സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസുകൾക്കെതിരെ പോലീസ് വ്യാപകമായി പിഴ ചുമത്തുന്നതിന് എതിരെയാണ് സൂചനാ പണിമുടക്ക്.പ്രശ്ന‌ം പരിഹരിച്ചില്ലെങ്കിൽ ഡിസംബർ 18 മുതൽ അനിശ്ചിത കാല പണിമുടക്ക്. ബസുകളുടെ ഫോട്ടോ എടുത്ത് പിഴ ചുമത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന് ബസ് ഉടമസ്ഥ സംഘം കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ്‌കുമാർ കരുവാരത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.


Share our post
Continue Reading

Breaking News

മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

Published

on

Share our post

കൂട്ടുപുഴ: കേരള കർണ്ണാടക അന്തർസംസ്ഥാന പാതയിൽ മാക്കൂട്ടം പോലീസ് ചെക്ക് പോസ്റ്റിന് സമീപം ടോറസ് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ജാർഖണ്ഡ് സ്വദേശി ബുദ്ധ റാം ആണ് മരിച്ചത്. 5 പേരെ പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റോഡ് നിർമ്മാണ മെഷീനറികളുവായി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. തകർച്ചയിലായ മാക്കൂട്ടം ചുരം റോഡിൽ ദിനം പ്രതി അപകടങ്ങൾ തുടരുകയാണ്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്.


Share our post
Continue Reading

Kerala3 hours ago

തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

Kerala3 hours ago

ആയുര്‍വേദ, ഹോമിയോ, സിദ്ധ ബിരുദം: നീറ്റ് ഫലം നാളെ വരെ സമര്‍പ്പിക്കാം

Kerala3 hours ago

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി; തീയതി അറിയാം

Kannur3 hours ago

പയ്യന്നൂർ ബജറ്റ് ടൂറിസം സെൽ യാത്രകൾ

Kannur4 hours ago

കണ്ണൂർ താലൂക്ക് അദാലത്ത് ഒമ്പതിന്; പരാതികൾ സ്വീകരിക്കും

KETTIYOOR4 hours ago

പേര്യ ചുരം റോഡ് ഡിസംബർ പകുതിയോടെ തുറന്നുകൊടുക്കും

Kannur6 hours ago

കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് അ­​ഞ്ച് തെരുവുനായ്ക്കളെ പിടികൂടി

IRITTY6 hours ago

ആനപ്പന്തിപ്പാലം ചരിത്രമാകുന്നു; പുതിയ പാലം പണിയുന്നതിനായി നിലവിലെ പാലം പൊളിച്ചു തുടങ്ങി

India7 hours ago

കുപ്പിവെള്ളം ഏറ്റവും അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗം:ഭക്ഷ്യസുരക്ഷാവകുപ്പ്

Breaking News1 day ago

പേരാവൂർ കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News9 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

PERAVOOR1 year ago

പോസ്‌കോ കേസ് പ്രതിയായ പെരുന്തോടി സ്വദേശിയെ വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു 

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!