Connect with us

Breaking News

പേരാവൂരിലെ ഭക്ഷ്യ വിഷബാധ;ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും പരിശോധന നടത്തി

Published

on

Share our post

പേരാവൂർ:മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവത്തിനെത്തി ഭക്ഷ്യ വിഷബാധയേറ്റ കൂടുതൽ പേർ ശനിയാഴ്ചവിവിധ ആസ്പത്രികളിൽ ചികിത്സ തേടി.ഭക്ഷ്യവിഷ ബാധയേറ്റ നൂറ്റിപ്പത്തോളം പേർ വെള്ളിയാഴ്ച ചികിത്സ തേടിയിരുന്നു.ഇതോടെ ചികിത്സ തേടിയവരുടെ എണ്ണം ഇരുന്നൂറ് കവിഞ്ഞു.കൂടുതൽ അവശതയിലായ കണിച്ചാർ ആറ്റാഞ്ചേരിയിലെ മണ്ണാർകുന്നേൽ രാജേഷിന്റെ മകൾ ദേവാനികയെ (6) കണ്ണൂർ ഗവ.മെഡിക്കൽ കോളേജാസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കണിച്ചാർ പഞ്ചായത്തിലെ 110 ഉം പേരാവൂർ പഞ്ചായത്തിലെ 95 പേരുമാണ് ഇതുവരെ ആസ്പത്രികളിലെത്തി ചികിത്സ തേടിയത്.നിരവധിയാളുകൾ സ്വയം ചികിത്സയും നടത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും തിറയുത്സവം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി.ക്ഷേത്രം അധികൃതരിൽ നിന്നും വിശദവിവരം ശേഖരിക്കുകയും ഭക്ഷണപ്പുരയും കിണറും പരിശോധിക്കുകയും ചെയ്തു.

ക്ഷേത്ര പരിസരത്ത് നിന്ന് വിറ്റ ഐസ്‌ക്രീമിൽ നിന്നാവാം വിഷബാധയേറ്റതെന്ന് തുടക്കത്തിൽ പ്രചരണമുണ്ടായെങ്കിലും കിണർ വെള്ളത്തെയും സംശയിക്കുന്നതായി ആരോഗ്യവകുപ്പധികൃതർ സൂചന നല്കി.ഐസ്‌ക്രീം കഴിക്കാത്തവരിലും രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് വെള്ളവും പരിശോധിച്ചത്.വെള്ളം ക്ലോറിനേഷൻ ചെയ്തിട്ടുണ്ടെങ്കിലും വിഷബാധയേറ്റ മുതിർന്നവരാരും ഐസ്‌ക്രീം കഴിക്കാത്തതാണ് വെള്ളത്തെയും സംശയിക്കാൻ കാരണം.

ശേഖരിച്ച സാമ്പിളുകളുടെ വിദഗ്ദ പരിശോധനക്ക് ശേഷമേ കൃത്യമായ വിവരം ലഭ്യമാവൂവെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ പറഞ്ഞു.ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ പി.ഷോണിമ,യു.ജിതിൻ,ജീവനക്കാരായ കെ.വി.സുരേഷ്‌കുമാർ,കെ.കെ.വിനീഷ്, ജില്ലാ മെഡിക്കൽ ഓഫീസിലെടെക്‌നിക്കൽ അസിസ്റ്റന്റ് സി.ജെ.ചാക്കോ,എപ്പിഡമോളിസ്റ്റ് ജി.എസ്.അഭിഷേക് എന്നിയവരാണ് പരിശോധനക്കെത്തിയത്.കണിച്ചാർ പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്ത്ത് ഇൻസ്‌പെക്ടർ എം.ടി.റീന,ജെ.എച്ച്.ഐമാരായ പി.ഷൈനേഷ്, എം.വി.നവീന,ആശാവർക്കർമാരായഷീബ തോമസ്,സുരേഖ സജി എന്നിവരും പരിശോധനക്കെത്തി.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!