Kerala
പ്രിയ പത്രാധിപര്‍, ഞാനിതാ അങ്ങയുടെ വീട്ടില്‍..എന്‍. വി.യുടെ ഗൃഹം സന്ദര്‍ശിച്ച് എം. മുകുന്ദന്

ഞെരൂക്കാവ് മഹാവിഷ്ണുക്ഷേത്രത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്നുള്ള ഗേറ്റ് കടന്ന് അല്പം ദൂരെയായി കാണുന്ന തറവാട്ടുമുറ്റത്തേയ്ക്ക് എം. മുകുന്ദന് നടന്നു. ഇഷ്ടപ്പെട്ട ആരെയോ കാണാന്‍ തിടുക്കം കൂട്ടുന്ന കൊച്ചുകുട്ടിയുടെ മുഖഭാവത്തോടെ. പ്രിയ പത്രാധിപരുടെ സ്മരണകള്‍ നിറഞ്ഞ വീടിന്റെ പൂമുഖത്തേയ്ക്ക് അദ്ദേഹം അത്യധികം ഉത്സാഹത്തോടെ നടന്നെത്തി. തറവാട്ടുമുറ്റത്ത് എഴുത്തുകാരനെ കാത്ത് ചെറുസദസ്സുണ്ടായിരുന്നു.ചേര്‍പ്പ് ഞെരുവിശ്ശേരിയിലെ എന്‍.വി. കൃഷ്ണവാര്യരുടെ തറവാട്ടുവീട് കാണാനെത്തിയതാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എം. മുകുന്ദന്. വെള്ളിയാഴ്ച ചേര്‍പ്പില്‍ ആരംഭിച്ച പെരുവനം ഗ്രാമോത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഞെരുവിശ്ശേരി വാര്യത്തേയ്ക്ക് അദ്ദേഹമെത്തിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കാലത്ത് എന്‍.വി. എഴുത്തിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുകയറ്റിയ ഓര്‍മ്മകളിലേയ്ക്കുള്ള തിരിച്ചുനടത്തം കൂടിയായിരുന്നു മുകുന്ദനത്.
പെരുവനം ഗ്രാമോത്സവത്തിലേക്ക് സംഘാടകര്‍ ക്ഷണിച്ചപ്പോള്‍ത്തന്നെ അദ്ദേഹം അവരോട് തന്റെ ചെറിയ ആഗ്രഹം പങ്കുവെച്ചിരുന്നു. ഗുരുസ്ഥാനീയനായ എന്‍.വി. കൃഷ്ണവാര്യരുടെ വീടൊന്ന് കാണണം. അല്പസമയം അവിടെ ചെലവഴിക്കണം. ആ ആഗ്രഹം നിറവേറ്റാനായ സന്തോഷത്തിലായിരുന്നു ദേശത്തോടുള്ള സ്നേഹം എഴുത്തില്‍ നിറയ്ക്കുന്ന എഴുത്തുകാരന്.
ഒരുകെട്ട് കടലാസുമായി എന്‍.വി.യെ കാണാന്‍
‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ ആയിരുന്നു ആ കടലാസുതാളുകളില്‍. പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായല്ല അന്ന് എന്‍.വി.യെ കണ്ടത്. അദ്ദേഹം എന്റെ കൃതിയെ വിലയിരുത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ നോവലിന്റെ ആദ്യ വായനക്കാരനായ അദ്ദേഹം വിശദമായിത്തന്നെ നോവലിനെ വിലയിരുത്തി. തിരുത്തലുകള്‍ നിര്‍ദേശിച്ചു’.
‘വിശദമായ ആ നിര്‍ദേശം കണ്ടപ്പോള്‍ ആദ്യം എനിക്കല്പം സങ്കടം തോന്നി. പിന്നീട് മനസ്സിലാക്കി, ഈ തിരുത്തലുകള്‍ വേണ്ടതു തന്നെ. തിരുത്തിയെഴുതി വീണ്ടും സമര്‍പ്പിക്കാന്‍ അല്പം സമയമെടുത്തു. വൈകാതെ എന്‍.വി.യുടെ നിര്‍ദേശപ്രകാരം തിരുത്തിയെഴുതിയ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി.
അന്ന് ആഴ്ചപ്പതിപ്പില്‍ നിറഞ്ഞു നിന്നിരുന്ന എഴുത്തുകാരന്മാര് ആരായിരുന്നു എന്നോര്‍ക്കണം. ഉറൂബ്, ബഷീര്‍ തുടങ്ങിയ അതികായന്മാര്ക്കിടയില് എം. മുകുന്ദനെന്ന പുതുഎഴുത്തുകാരന് ഇടം കണ്ടെത്തിത്തരികയായിരുന്നു എന്‍.വി.’ മയ്യഴിയുടെ കഥാകാരന് പറഞ്ഞു നിര്‍ത്തി. ‘വീട്’ എന്ന ചെറുകഥയാണ് മുകുന്ദന്റേതായി ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. ആ കഥ അയച്ചുകൊടുത്തപ്പോള്‍ പ്രസിദ്ധീകരിക്കാം എന്ന അറിയിപ്പോടെ ഒരു ചെറുകുറിപ്പാണദ്ദേഹം എനിക്കയച്ചത് -മുകുന്ദന് ഓര്‍ത്തു.
Kerala
കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കാന്‍സർ സ്ക്രീനിങ്

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്മാര്ക്കും സ്ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
Kerala
ഗൂഗിളിന് പുതിയ ലോഗോ; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.
Kerala
വയനാട്ടില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

വയനാട്: പുല്‍പ്പള്ളിയില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സി.പി.എം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്