Connect with us

Kannur

സഹപാഠിക്ക് വീടൊരുക്കാൻ സ്നേഹയാത്ര നടത്തി വിദ്യാർഥികൾ

Published

on

Share our post

വെള്ളോറ: സഹപാഠിയുടെ വിഷമകാലത്ത് ഒപ്പം ചേർന്നുനിൽക്കുന്നതാണ് പാഠം ഒന്ന് എന്ന് പഠിപ്പിച്ചുതരികയാണ് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ.

സ്കൂളിലെ നിർധനയായ ഒരു വിദ്യാർഥിനി തലചായ്ക്കാൻ ഇടമില്ലാത്ത സാഹചര്യത്തിലാണെന്ന് അവർ മനസ്സിലാക്കി. സഹപാഠിയുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ അവർ ഒന്നിച്ചിറങ്ങി.

സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ വിഷൻ – 2026 എന്ന പദ്ധതിയിലെ ഒരോ ഉപജില്ലയിലും ഒരു സ്നേഹഭവനം എന്ന ഉദ്യമത്തോട് സഹകരിച്ച് തുക സമാഹരിക്കുകയാണ് വിദ്യാർഥികൾ ചെയ്യുന്നത്. വീടിന് ആവശ്യമായ നിർമാണ സാമഗ്രികളിൽ ഏറിയ പങ്കും വിദ്യാർഥികൾ സുമനസ്സുകളുടെ സംഭാവനയിലൂടെയാണ് കണ്ടെത്തിയത്. ടി.ആർ. രാമചന്ദ്രൻ, പി. ദമോദരൻ, സി.ബി. ഗീത, കെ.സി. രാജൻ, കെ. വത്സരാജൻ, എം.ടി.കെ. മുനീറ, കെ.പി. താജുദ്ദീൻ, പി.കെ. ബിന്ദു എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകുന്നു.

വിട്ടുനൽകി 11 ബസുകൾ

വിദ്യാർഥികളുടെ നല്ല ഉദ്യമം തിരിച്ചറിഞ്ഞ ശ്രീനിധി ബസ് ഉടമകളായ സി.കെ. ഗംഗാധരൻ, നിധിൻ ഗംഗാധരൻ എന്നിവർ തളിപ്പറമ്പ്, പയ്യന്നൂർ, ഇരിട്ടി, കണ്ണൂർ, ആലക്കോട്, തിമിരി, ചെറുപുഴ എന്നീ റൂട്ടുകളിൽ ഓടുന്ന ഇവരുടെ 11 ബസുകളിലെ ഒരു ദിവസത്തെ വരുമാനം സ്നേഹവീട് എന്ന ആശയത്തിനായി വിട്ടുനല്കി.

ബസിന്റെ ഈ സ്നേഹയാത്ര പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ., പിലാത്തറയിൽ എം. വിജിൻ എം.എൽ.എ., മാതമംഗലത്ത് എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ, പെരുമ്പടവിൽ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, വെള്ളോറയിൽ കെ.സി. രാജൻ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.


Share our post

Breaking News

എം.ഡി.എം.എയുമായി കണ്ണൂരിൽ രണ്ടു പേർ പിടിയിൽ

Published

on

Share our post

കണ്ണൂർ : എസ്എൻ പാർക്കിനടുത്തായി പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും നിരോധിത ലഹരി മരുന്ന് പിടികൂടി. കണ്ണപുരത്തെ അൻഷാദ്(37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ്‌ ജിഷാദ്(26) എന്നവരിൽ നിന്നും 670 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതിയുടെ അരക്കെട്ടിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്. ടൗൺ എസ്ഐ കെ.അനുരൂപ് , പ്രൊബേഷൻ എസ്ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്,സമീർ എന്നിവരുൾപ്പെട്ട സംഘമാണ് സംഘത്തെ പിടികൂടിയത്.


Share our post
Continue Reading

Breaking News

പതിനാറുകാരിയെ വശീകരിച്ച് പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവ് ശിക്ഷ

Published

on

Share our post

കണ്ണൂർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം തടവ്. കണ്ണൂർ ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയെയാണ് കോടതി ശിക്ഷിച്ചത്. ഒമ്പത് ലക്ഷം രൂപ പിഴയും ചുമത്തി. തളിപ്പറമ്പ് പോക്സോ കോടതിയുടേതാണ് വിധി.2020 മുതൽ 2021 വരേയുള്ള കോവിഡ് കാലത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. മോതിരം കാണിച്ചു് വശീകരിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കുന്നത്. ആലക്കോട് ഉദയഗിരി സ്വദേശിയായ പ്രതി പാപ്പിനിശ്ശേരിക്കടുത്താണ് താമസിച്ചിരുന്നത്. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സമാന കേസിൽ പ്രതി നേരത്തേയും ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നതുകൂടി കണക്കിലെടുത്താണ് 187 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ ഇയാൾ പ്രതിയായിരുന്നു. ജാമ്യത്തിലറങ്ങിയ ശേഷം വീണ്ടും ഇയാൾ കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു.


Share our post
Continue Reading

Kannur

പ്രധാനമന്ത്രി ഇന്റേണ്‍ഷിപ് പദ്ധതി – വെബിനാര്‍

Published

on

Share our post

പ്രധാനമന്ത്രി ഇന്റേണ്‍ഷിപ് പദ്ധതിയെക്കുറിച്ച് യുവജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ ട്രെയിനിങ് റിസേര്‍ച് എഡ്യൂക്കേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് ഫൗണ്ടേഷനുമായി ചേര്‍ന്ന് കേന്ദ്ര യുവജന കായിക മന്ത്രാലയം വെബിനാര്‍ നടത്തുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി ഇന്റേണ്‍ഷിപ്പുകള്‍ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 21 നും 24 വയസ്സിനുമിടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് രാജ്യത്തെ നവരത്‌ന കമ്പനികള്‍, ബാങ്കിങ് മേഖല, ഓയില്‍ കമ്പനികള്‍ തുടങ്ങിയ 24 മേഖലകളിലാണ് അവസരം. പഠനത്തിന്റെ ഭാഗമായി നടത്തുന്ന രണ്ട് മാസത്തെ ഇന്റേണ്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും തെരഞ്ഞെടുക്കപ്പെട്ടാല്‍ കുറഞ്ഞത് 5000 രൂപ വരെ പ്രതിമാസ സ്റ്റെപ്പന്റും ലഭിക്കും. പങ്കെടുക്കുന്നവര്‍ ഏപ്രില്‍ 15 നകം ceo.sarovaram@gmail.com എന്ന ഇമെയിലില്‍ ബയോഡാറ്റയോ 9400598000 എന്ന നമ്പരില്‍ PMI എന്ന് സന്ദേശം അയക്കുകയോ ചെയ്യാം.


Share our post
Continue Reading

Trending

error: Content is protected !!