Connect with us

Breaking News

മതസൗഹാർദത്തിന്റെ വേറിട്ട കാഴ്ചയായി പേരാവുർ കാളിക്കുണ്ട് മടപ്പുര താലപ്പൊലി ഘോഷയാത്ര

Published

on

Share our post

പേരാവൂർ : പുതുശേരി-കാളിക്കുണ്ട് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ചയായി.ഘോഷയാത്രയ്ക്കെത്തിയ ഭക്തജനങ്ങളെ മധുരം നൽകിയാണ് പേരാവൂർ കൊളവഞ്ചാൽ അബുഖാലിദ് മസ്ജിദ് ഭാരവാഹികൾ സ്വീകരിച്ചത്.

പള്ളി കമ്മിറ്റിയും ക്ഷേത്ര കമ്മിറ്റിയും ഒരുമിച്ചെടുത്ത തീരുമാനമനുസരിച്ച് പള്ളിക്ക് മുന്നിൽ വച്ചാണ് താലപ്പൊലി ഘോഷയാത്ര ആരംഭിച്ചത്.രാത്രി എട്ടോടെ ഘോഷയാത്രയ്ക്ക് എത്തിയവർക്ക് പള്ളിക്കമ്മിറ്റി വക ലഡുവും ദാഹജലവും ഒരുക്കിയിരുന്നു.

മതത്തിനുമപ്പുറം മനുഷ്യർ തമ്മിലുള്ള ഇഴയടുപ്പത്തെ ഓർമ്മിപ്പിക്കത്തക്ക വിധത്തിലായിരുന്നു ഘോഷയാത്രയും ഒരുക്കങ്ങളും . പുതുതലമുറയുടെ മനസ്സുകളിൽ മതത്തെക്കുറിച്ചും മതസൗഹാർദ്ദത്തെ കുറിച്ചും അവബോധം സൃഷ്ടിക്കാൻ ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് പള്ളി ഭാരവാഹികൾ പറഞ്ഞു.കൊളവഞ്ചാൽ പള്ളി ഇമാം അലി നിസാമി,പള്ളി കമ്മിറ്റി ഭാരവാഹികളായ എ.കെ ഇബ്രാഹിം,യു.വി.റഹീം,കെ.പി അബ്ദുൾ റഷീദ്,ഉമ്മർ പൊയിൽ ,വി കെ റഫീക്ക്, സി. മായൻ, കെ. റഹീം എന്നിവർ സ്വീകരണത്തിന് നേതൃത്വം നല്കി.

ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ മണക്കടവൻ രാഘവൻ ,കെ. എ. രജീഷ്,കെ.സന്തോഷ്,മനീഷ് തുടങ്ങിയവരും സംബന്ധിച്ചു.

കൊളവഞ്ചാൽ പള്ളിക്ക് സമീപത്തു നിന്നുമാരംഭിച്ച താലപ്പൊലി ഘോഷയാത്ര കാളിക്കുണ്ട് ക്ഷേത്രസന്നിധിയിൽ സമാപിച്ചു.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!