Connect with us

Breaking News

വയനാട്ടിൽ കടുവയുടെ ആക്രമണത്തിന് ഇരയായ കർഷകൻ മരിച്ചു; കടുവയ്ക്കായി തിരച്ചിൽ

Published

on

Share our post

പടിഞ്ഞാറത്തറ: പുതുശേരിയിൽ കടുവ ആക്രമിച്ചു പരുക്കേൽപിച്ച കർഷകൻ പള്ളിപ്പുറത്ത് സാലു (52) മരിച്ചു. ഇന്നു രാവിലെ 11 മണിയോടെയാണ് തൊണ്ടർനാട് പുതുശേരിയിൽ വീടിനടുത്ത് ഇറങ്ങിയ കടുവ സാലുവിനെ ആക്രമിച്ചത്. ഉടനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. കാലിനു ഗുരുതര പരുക്കേറ്റ സാലുവിന് ആശുപ്രതിയിലേക്കുകൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതവുമുണ്ടായി.

ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ കർഷകന്റെ ജീവനെടുത്തതിൽ പുതുശേരിയിൽ നാട്ടുകാരുടെ ശക്തമായ പ്രതിഷധം. കടുവ ഇറങ്ങിയ വിവരം അറിഞ്ഞിട്ടും വനപാലകർ സ്ഥലത്തെത്താൻ വൈകിയെന്നു നാട്ടുകാർ പറയുന്നു. കാൽപാട് കണ്ട ഭാഗത്തു തിരച്ചിൽ നടത്താതെ വനപാലകർ തിരിച്ചുപോയി. കടുവയെ എത്രയും വേഗം കണ്ടെത്തി വെടിവച്ചുകൊല്ലണമെന്നും ഭീതി അകറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

അതേസമയം, കടുവയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്. കടുവയെ ഇതുവരെ പിടികൂടാനാകാത്ത സാഹചര്യത്തിൽ നാട്ടുകാർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.


Share our post

Breaking News

മാലൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മാലൂർ :നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.


Share our post
Continue Reading

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!